വിഷയം: ‍ സ്വലാത്

ഏറ്റവും ഉത്തമമായ സ്വലാത്ത് ഏത്?

ചോദ്യകർത്താവ്

Jaseela

Sep 23, 2022

CODE :Abo11393

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

നബി തങ്ങളുടെ(സ്വ) മേൽ സ്വലാത് ചൊല്ലാനായി വ്യത്യസ്ത  വാചകങ്ങൾ ഉപയോഗിച്ച് വരാറുണ്ട്. എല്ലാം പ്രതിഫലാർഹം തന്നെ.  സ്വലാതിനായി ഇന്ന വാചകം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർബന്ധ ബുദ്ധിയും ഇസ്ലാമിലില്ല. സ്വലാത്തിന്റെ അർത്ഥം ഉൾക്കൊണ്ടു കൊണ്ടുള്ള ഏതുതരം വാചകവും സ്വലാതിനായി ഉപയോഗിക്കാം. താജ് സ്വലാത്, നാരിയത് സ്വലാത്, ഫാതിഹ് സ്വലാത് , ഥിബ്ബ് സ്വലാത്  തുടങ്ങിയവ തിരു തങ്ങളുടെ മേൽ ചൊല്ലപ്പെടുന്ന സ്വലാതിൻറെ വ്യത്യസ്ത വാചകങ്ങൾക്കുള്ള ഉദാഹരണങ്ങളാണ്. എന്നാൽ ഏറ്റവും ഉത്തമമായ സ്വലാത് ഹദീസിൽ വന്നിട്ടുള്ള സ്വലാത്തിന്റെ വാചകമായ ഇബ്രാഹിമിയ്യ സ്വലാതാണ് എന്ന്  'കാശിഫുസ്സജാ' പോലെയുള്ള മറ്റു പല കർമ ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്.  

ഇബ്രാഹിമിയ്യ സ്വലാത്:

 اللَّهُمَّ صَلِّ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter