ഒരു ലക്ഷം സൂറത്തുൽ ഇഖ് ലാസ് ഓതുന്നതിന്റെ പ്രതിഫലം എന്താണ്? ഇതിന് പ്രത്യേക കാലപരിധി ഉണ്ടോ? വുളൂഅ ഇല്ലാതെ യാത്രയിലും ജോലിയിലും മറ്റും ഏർപ്പെട്ടിരിക്കുമ്പോഴുമെല്ലാം ചൊല്ലാൻ പറ്റുമോ?
ചോദ്യകർത്താവ്
Yoosuf
Jan 27, 2020
CODE :Qur9589
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അനസുബ്നുമാലികി(റ)ല്‍ നിന്ന് നിവേദനം: ആരെങ്കിലും സൂറതുല്ഇഖ് ലാസ് ഒരു ലക്ഷം പ്രാവശ്യം ഓതിയാല്‍ അവന് അവന്റെ ശരീരം അല്ലാഹുവില്‍ നിന്ന് വിലക്ക് വാങ്ങിയിരിക്കുന്നു. കൂടാതെ അല്ലാഹുവിന്റെ സന്ദേശ ദൂതന്മാരില് ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യുകയും ചെയ്യും: "അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന് അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക (ഹാഷിയത്തുശന്വാനീ അലാ ജൗഹറത്തി തൗഹീദ്-561)
ആരെങ്കിലും സൂറതുല്ഇഖ് ലാസ് ഒരു ലക്ഷം പ്രാവശ്യം ഓതിയാല്‍ അവന് അവന്റെ ശരീരം അല്ലാഹുവില്‍ നിന്ന് വിലക്ക് വാങ്ങിയിരിക്കുന്നു.(ഫതാവല്ഹദീസിയ്യ-ഇബ്നുഹജര്‍ ഹൈതമി 1/3)
ഒരു ലക്ഷം പ്രവാശ്യം ഇഖ്ലാസ് ഓതുക എന്നതാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഇതിന് കാലപരിധിയൊന്നുമില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുളൂ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. യാത്രയിലോ ജോലിയില്‍ ഏര്‍പെടുന്ന സമയത്തോ എല്ലാം പാരായണം ചെയ്യാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.