വിഷയം: സകാത്
ഞാനൊരു കമ്പനിയിൽ രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തിരുന്നു. എല്ലാമാസവും എനിക്ക് കിട്ടുന്ന എമൗണ്ട് ഇയർലി കാൽക്കുലേറ്റ് ചെയ്ത് രണ്ടര ശതമാനം വച്ച് ഞാൻ സകാത്ത് കൊടുക്കുന്നുമുണ്ട്. ഞാൻ ഫിക്സഡ് ആയി ഇൻവെസ്റ്റ് ചെയ്ത ആ രണ്ട് ലക്ഷം രൂപയ്ക്ക് ഓരോ വർഷവും സകാത് കൊടുക്കേണ്ട ആവശ്യമുണ്ടോ ?
ചോദ്യകർത്താവ്
Thanveer Pallikkal
Mar 3, 2026
CODE :Fin16139
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കച്ചവട സകാത് കൊടുക്കേണ്ടത് കിട്ടുന്ന ലാഭം കാൽക്കുലേറ്റ് ചെയ്തിട്ടല്ല. മറിച്ച്, വിൽക്കാൻ വെച്ചിട്ടുള്ള വസ്തുവിന്‍റെ (stock) മൂല്യം കാൽക്കുലേറ്റ് ചെയ്തിട്ടാണ്. ആകയാൽ, താങ്ങൾ ഇൻവസ്റ്റ് ചെയ്ത രണ്ട് ലക്ഷം ബിസിനസ്സിന്‍റെ മറ്റു ഓഹരികളും കൂട്ടി അതിന്‍റെ രണ്ടര ശതമാനമാണ് കൊടുക്കേണ്ടി വരുന്നത്. റിയൽ ഓണറാണ് ശരിക്കും ഇത് ചെയ്യേണ്ടത്. എന്നാൽ ഓണർ കൊടുക്കുന്നുണ്ടോ ഇല്ലേ എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളുടെ ഓഹരിയുടെ രണ്ടര ശതമാനം സകാത് കൊടുത്താലും സകാത് വീടുന്നതാണ്. എല്ലാ കൊല്ലവും ഇങ്ങനെ സകാത് കൊടുക്കേണ്ടതുണ്ട്(സകാതിന്‍റെ നിബന്ധനകൾ ഒത്തുവന്നുട്ടുണ്ടെങ്കിൽ).
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


