വാട്‌സ് ആപ് കാലത്തും കുടുംബ ബന്ധങ്ങള്‍ പവിത്രം തന്നെയാണ്
'റഹ്മ്' എന്ന ശബ്ദം അറബി ഭാഷയില്‍ കുടുംബ ബന്ധം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. ഖുര്‍ആനിലും ഹദീസിലും ഇങ്ങനെയാണ് പ്രയോഗിച്ചിരിക്കുന്നത്. ഗര്‍ഭാശയം എന്ന ഭാഷാര്‍ഥമുള്ള ഈ പദം ഇങ്ങനെ മറ്റൊരര്‍ഥത്തല്‍ ഉപയോഗിക്കപ്പെട്ടതില്‍ നിന്നുതന്നെ ഇതിന്റെവ്യാപ്തി ഉള്‍കൊള്ളാനാവും. അഥവാ മാതാവിന്റെ ഗര്‍ഭാശയത്തിലൂടെ പരസ്പരം ബന്ധംസ്ഥാപിതമായവരാണ് കുടുംബക്കാര്‍. ഇത് തൊട്ടടുത്ത മാതാവോ അതിനും മീതെയുള്ളവരോആകാം. അതിനനുസരിച്ച് ബന്ധം കൂടുകയോ കുറയുകയോ ചെയ്യുന്ന ഈ ബന്ധം വിശാലവും പവിത്രവുമാണ്. മാതാപിതാക്കളോടും സന്താനങ്ങളോടും ഇണകള്‍ തമ്മിലും ബാധ്യതയുള്ളതു പോലെ ബന്ധുക്കളോടും ചില ബാധ്യതകളുണ്ട്. ഈ ബന്ധം സുദൃഢമായി നിലനിര്‍ത്തുന്നതിനാണ് സ്വിലതുര്‍റഹ്ം (കുടുംബ ബന്ധംചേര്‍ക്കല്‍) എന്നു പറയുന്നത്.
സ്വിലതുര്‍റഹ്ം പുണ്യവും അതിനു വിപരീതമായ ഖത്വ്ഉര്‍റഹ്ം (കുടുംബ ബന്ധം മുറിക്കല്‍) വന്‍വിപത്തുമാകുന്നു. സ്വര്‍ഗാവകാശികളെ വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്തവിചാരണയെ ഭയപ്പെടുകയുംചെയ്യുവന്‍'' (റഅ്ദ്: 21).
ഈ സൂക്തത്തില്‍ കൂട്ടിയിണക്കപ്പെടാന്‍ കല്‍പിക്കപ്പെട്ട കാര്യം കുടുംബ ബന്ധമാണ് (തഫ്‌സീര്‍ഖുര്‍ഥുബി, ഥബ്‌രി). കുടുംബ ബന്ധം ചേര്‍ക്കുത് ഉള്‍പ്പെടെ വിശ്വാസികളുടെ വിവിധ ഗുണങ്ങള്‍ വിവരിച്ച ശേഷം അതിന്റെ പര്യവസാനത്തെ പറ്റിഅല്ലാഹു പറയുന്നു: ''സ്ഥിര വാസമുള്ള സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് ലഭിക്കും. അവരില്‍ നിന്നും അവരുടെ പിതാക്കളില്‍ നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സല്‍വൃത്തരായിട്ടുള്ളരും അതില്‍ പ്രവേശിക്കുന്നവരാണ്.''(റഅ്ദ്: 23)
സ്വര്‍ഗാവകാശികളാവുക എ അനുഗ്രഹത്തിന് പുറമെമാതാപിതാക്കളും ഇണകളും സന്തതികളുംകൂടിഇവര്‍ക്കൊപ്പംഒരുമിച്ചുകൂടുക എ അനുഗ്രഹത്തിനും അവര്‍വിധേയരാവുകയാണ്. അവരുടെയത്ര പദവികള്‍ക്ക് ബന്ധുക്കള്‍അര്‍ഹരായി'ില്ലെങ്കില്‍ പോലും അവരോടുള്ള ആദരവിന്റെ സൂചകമായി അല്ലാഹു ഈ പ്രതിഫലം നല്‍കുകയാണ് ചെയ്യുന്നത് (ഖുര്‍ഥുബി).
അബൂഅയ്യൂബുല്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, എനിക്ക് സ്വര്‍ഗ പ്രവേശത്തിന് വഴിയൊരുക്കുന്ന പ്രവൃത്തി എന്തെന്ന് പറഞ്ഞുതരാമോ?'' റസൂല്‍(സ്വ) പറഞ്ഞു: ''അല്ലാഹുവിനോട് ഒന്നിനേയും പങ്കു ചേര്‍ക്കാതെ നീ അവനെ ആരാധിക്കുക. നിസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നിര്‍വഹിക്കുക. കുടുംബ ബന്ധം ചേര്‍ക്കുക.''(ബുഖാരി)
പരസ്പര സ്‌നേഹം, അന്യോനം നന്മ ഉപദേശിക്കുക, സാമൂഹ്യ ബാധ്യതകള്‍ നിര്‍വഹിക്കുക തുടങ്ങിയവ പൊതുവായ ബന്ധം ചേര്‍ക്കലില്‍ പെടുന്നു. അതോടൊപ്പം തന്റെ ബന്ധുവിന്റെ ഭൗതികാവശ്യങ്ങള്‍ നിര്‍വഹിക്കുക, പരസ്പരം സന്ദര്‍ശിക്കുക, വിവരങ്ങള്‍ അന്വേഷിക്കുക, പൊരുത്തക്കേടുകള്‍ കാര്യമാക്കാതിരിക്കുക, പ്രസന്ന മുഖഭാവത്തോടെസമീപിക്കുക, സന്തോഷങ്ങള്‍ പങ്കുവെക്കുക, വിഷമാവസരത്തില്‍ താങ്ങായി മാറുക, പ്രാര്‍ഥിക്കുക ഇവയും ബന്ധംചേര്‍ക്കലിന്റെ ഭാഗങ്ങളാണ്. സകാത്ത്, സ്വദഖ മുതലായവയിലും ആശ്രിതരല്ലാത്ത ബന്ധുക്കള്‍ക്ക് മുന്‍ഗണന നല്‍കപ്പെടേണ്ടതുണ്ട്. ചുരുക്കത്തില്‍ സാധ്യമാകും വിധമുള്ള എല്ലാ നന്മകളും തിന്മകളെയും തട്ടിക്കളയുന്ന പ്രവൃത്തികളും ബന്ധംഊട്ടിയുറപ്പിക്കുതിന്റെ ഭാഗമാണ്.
കുടുംബ ബന്ധംചേര്‍ക്കുന്നവന് ഇരുലോകത്തും നിരവധി ഗുണങ്ങള്‍ ലഭിക്കും. ആഹാരത്തിനും ഉപജീവനത്തിനും സമൃദ്ധി നേടുക, ആയുസ് ദീര്‍ഘിപ്പിക്കുക, സമയ നഷ്ടം സംഭവിക്കാതെ നന്മയില്‍ ചെലവഴിക്കാന്‍ അവസരമുണ്ടാകുക, നീചനായിമരിക്കുതില്‍ നിന്ന് കാവലുണ്ടാവുക, സച്ചരിതരായ പിന്‍ഗാമികളുണ്ടാവുക തുടങ്ങിയവ സ്വിലതുറഹിമിന്റെഗുണഫലങ്ങളാണ്. ഇവ ഹദീസിലും അതിന്റെ വ്യാഖ്യാനങ്ങളിലും എണ്ണിപറഞ്ഞിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: ''ഉപജീവന മാര്‍ഗത്തില്‍ സമൃദ്ധി ലഭിക്കണമെന്നുംആയുസ്സറുതി പിന്തിക്കപ്പെടണമെന്നും ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടേ'' (ബുഖാരി)
ഈ ഹദീസിന്റെവ്യാഖ്യാനത്തില്‍ ഇമാം അസ്ഖലാനി(റ) പറയുന്നു: ''കുടുംബ ബന്ധം ചേര്‍ക്കല്‍ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുതിനും കുറ്റങ്ങളില്‍ നിന്ന് മോചിതനാവുതിനും തൗഫീഖ് ലഭ്യമാക്കുതാണ്; തത്ഫലമായി മരണശേഷവും അവന്‍ സത്‌വൃത്തനായ സ്മരണീയനാവുന്നതാണ്. അതോടൊപ്പം ഫലപ്രദമായ ജ്ഞാനം നിലനില്‍ക്കുന്ന സ്വദഖ, സജ്ജനങ്ങളായ പിന്‍ഗാമികള്‍ എന്നീ സ്ഥിരതയുള്ള നന്മകള്‍ക്കും അത് തൗഫീഖ് ലഭ്യമാക്കും.''(ഫത്ഹുല്‍ ബാരി)
സല്‍മാനുബ്‌നു ആമിറി(റ)ല്‍ നിന്നു നിവേദനം, നബി(സ്വ) പറഞ്ഞു: ''ദരിദ്രന് ദാനം ചെയ്യുന്നത് സ്വദഖയാണ്. കുടുംബ ബന്ധം ഉള്ളവന് ദാനം ചെയ്യുന്നത് സ്വദഖയും കുടുംബ ബന്ധംചേര്‍ക്കലും കൂടിയാണ്.''(തിര്‍മുദി)
കുടുംബ ബന്ധം മുറിക്കുന്നത് കുറ്റകരമാണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ റഹ്മിനെ(കുടുംബ ബന്ധം) പ്രതീകാത്മകമായി സൃഷ്ടിക്കുകയുണ്ടായി. അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു. നബി(സ്വ) പറഞ്ഞു: ''അല്ലാഹുസൃഷ്ടികളുടെ സൃഷ്ടിപ്പില്‍ നിന്ന് വിരമിച്ചപ്പോള്‍വ റഹ്മ് പറയുകയുണ്ടായി: 'ബന്ധ വിച്ഛേദനത്തില്‍ നന്ന് നിന്നോട് കാവല്‍തേടുന്ന അവസരമാണിത്.' അല്ലാഹുചോദിച്ചു: 'അതെ. നിന്നെ ബന്ധിപ്പിക്കുവരെ ഞാന്‍ ബന്ധംചേര്‍ക്കുന്നതും നിന്ന വെിച്ഛേദിക്കുന്നവനുമായി ഞാന്‍ ബന്ധംവിച്ഛേദിക്കുന്നതും നിനക്ക് ഇഷ്ടമാണോ?' റഹ്മ് പറഞ്ഞു: 'അതെ രക്ഷിതാവെ.' അല്ലാഹു പറഞ്ഞു: 'അത് നിനക്ക് അവകാശപ്പെട്ടതാണ്.''
ഇത് ഉദ്ധരിച്ച ശേഷം നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഈ സൂക്തം പാരായാണംചെയ്തു നോക്കൂ: 'എന്നാല്‍ നിങ്ങള്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബ ബന്ധങ്ങള്‍ മുറിച്ചു കളയുകയും ചെയ്‌തേക്കുമോ?''(ബുഖാരി)
മുഹമ്മദ് സൂറതിലെ 22-ാമത്തെ ഉപരിസൂചിത വചനം കപടവിശ്വാസികളെ സംബന്ധിച്ച് ഇറങ്ങിയതാണ്. ഇസ്‌ലാം എന്ന പവിത്രമായ മാര്‍ഗത്തിലൂടെ വിളക്കിച്ചേക്കപ്പെട്ട നന്മയുടെയും യോജിപ്പിന്റെയും വഴികളെ അവഗണിച്ച് നാശത്തിന്റെയും ബന്ധ വിച്ഛേദത്തിന്റെയും പാതയിലേക്കാണോ നിങ്ങളുടെ സഞ്ചാരമെന്നാണ് ഈ സൂക്തത്തിലൂടെ അവരെ താക്കീത്‌ചെയ്യുന്നത്. ഇതില്‍കുടുംബ ബന്ധംവിച്ഛേദിക്കുന്നതിനെ പ്രത്യേകം പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്.
അല്ലാഹു പറയുന്നു: ''അല്ലാഹുവിനോടുള്ള കരാര്‍ ഉറപ്പിച്ച ശേഷം ലംഘിക്കുകയും കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ(ബന്ധങ്ങളെ) മുറിച്ചുകളയുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ് ശാപം; അവര്‍ക്കാണ് ചീത്ത ഭവനം.''(റഅദ്:25)
അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാകാതിരിക്കലും സ്വര്‍ഗ പ്രവേശത്തില്‍ നിന്നുള്ള അകല്‍ച്ചയുമാണ് ശാപത്തിന്റെവ ിവക്ഷ (ഥബരി).
കുടുംബ ബന്ധം വിച്ഛേദിക്കല്‍ ഏറ്റവും വലിയ കുറ്റങ്ങളില്‍ പെട്ടതാണെന്ന് ്ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിരിക്കുന്നു. കുടുംബ ബന്ധം വഴിവന്നുചേരുന്ന ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കലാണ് ബന്ധവിച്ഛേദനം കൊണ്ട് അര്‍ഥമാക്കുന്നത്(ഥബരി). ഇത് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അവഗണന കൊണ്ടും സംഭവിക്കാവുന്നതാണ്.
കുടുംബ ബന്ധ ബാധ്യതകള്‍ പാലിക്കുന്നതിലെ ഏറ്റവും പ്രധാന ഘടകമാണ് മാതാപിതാക്കളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നത്. മാതാപിതാക്കളോട് അനീതി കാണിക്കല്‍ മഹാപാപങ്ങളില്‍ ഗുരുതരമായതാണെന്ന് ഹദീസില്‍(ബുഖാരി, മുസ്‌ലിം) വന്നിരിക്കുന്നു. ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഗൗരവതരമായി ഇത് പരാമര്‍ശിച്ചിട്ടുണ്ട.് മാതാപിതാക്കളോട് പരുഷമായി സംസാരിക്കലും അവര്‍ക്ക് മനോവേദനയുണ്ടാക്കുന്ന പ്രവൃത്തികള്‍, അവരോട് വെറുപ്പിന്റെ മുഖംകാണിക്കല്‍, കല്‍പിച്ച് ജോലിചെയ്യിപ്പിക്കല്‍, ചെയ്തത് നിസ്സാരമാക്കല്‍, അവര്‍ പറയുന്നതിന് വില കല്‍പിക്കാതിരിക്കല്‍, ഭാര്യയുടെ ഇംഗിതമനുസരിച്ച് മാതാപിതാക്കളെ കൈകാര്യംചെയ്യല്‍, അവരെകുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കല്‍, അവരുടെഅഭാവം ആഗ്രഹിക്കല്‍, ദരിദ്രരായമാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തല്‍, അവശതയുടെ സമയത്ത് ഒറ്റപ്പെടുത്തല്‍, സ്ഥാനമാനങ്ങളുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളിലേക്ക് ചേര്‍ത്തിപ്പറയാന്‍ ലജ്ജ തോന്നല്‍ തുടങ്ങിയവ മാതാപിതാക്കളോട് ചെയ്യുന്ന അനീതിയുടെ ചില രൂപങ്ങളാണ്. മാതാപിതാക്കള്‍ മുഖേനയാണല്ലോ ബന്ധങ്ങള്‍ സ്ഥിരപ്പെടുത്. അതിനാല്‍ അത്തരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് മാതാപിതാക്കളോടുള്ള നീതി നിര്‍വണത്തിന്റെ ഭാഗംതെയാണ്.
ചുരുക്കത്തില്‍, സ്വലതുറഹ്ം എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധ ബാധ്യതയാണ്. അതിന്റെ ഗൗരവം ഉള്‍കൊണ്ട് ബന്ധങ്ങളുടെ ദൃഢതയും പവിത്രതയും കാത്തു സൂക്ഷിക്കാന്‍ മുസ്‌ലിമിന് കഴിയണം.
Leave A Comment