യമനിലെ പുതിയ പ്രതിസന്ധി: നേട്ടം കൊയ്യുന്നതാര്?
പാതാളത്തിലേക്കാണ് സൗദി എടുത്തുചാടിയിരിക്കുത്. യമനിനു നേരെ അവര്‍ അഴിച്ചുവിട്ടിരിക്കു വ്യോമാക്രമണം രാജഭരണത്തിനും മധ്യേഷയ്ക്കു തന്നെയും മാരക പ്രഹരങ്ങളേല്‍പിക്കാന്‍ പോന്ന ചരിത്രപരമായ നീക്കമാണ്.
ഈ അസാധാരണമായ പോരാട്ടം പരിമദരിദ്രമായ അറബ് രാഷ്ട്രത്തിന്റെ (യമന്‍) രൂപംതന്നെ മാറ്റിമറിക്കുമെന്ന് ആരാണ് തീരുമാനിച്ചത്? സൗദിയാകുമോ? അവരുടെ രാജാവ് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അപര്യാപ്തനാണെല്ലേ അറബ് ലോകത്തെല്ലാരും സ്വകാര്യത്തില്‍ പറയുത്. സൗദി സൈന്യത്തിനകത്തുള്ള രാജകുമാരന്മാരാകുമോ ഇത് തീരുമാനിച്ചിരിക്കുക? തങ്ങളുടെ സ്വന്തം സുരക്ഷാസേനയ്ക്കു രാജഭരണത്തോടു കൂറില്ലേയെന്ന് അവര്‍ക്കു തന്നെ ഭയമാണ്.
യമനിലിപ്പോള്‍ സംഭവിക്കുന്നതെന്താണെതു വ്യക്തമാണ്. ഷിയാ മുസ്‌ലിംകളായ ഹൂത്തി വിമതര്‍ ഇറാന്റെ സഹായത്തോടെ(സൗദിയുടെ ഭാഷ്യത്തില്‍) തലസ്ഥാന നഗരി സന്‍ആ പിടിച്ചടക്കി. പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി പഴയ ദക്ഷിണ യമന്‍ തലസ്ഥാനം ഏദനിലെ ഒളിത്താവളത്തില്‍ നിന്നു നേരെ സൗദി തലസ്ഥാനം റിയാദില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇറാന്‍ പ്രതിനിധിയായൊരു രാഷ്ട്രം തങ്ങളുടെ അതിര്‍ത്തിക്കടുത്ത് സ്വസ്ഥമായിക്കഴിയുന്നത് സൗദിയെ സംബന്ധിച്ചിടത്തോളം അതൃപ്തികരമാണ്. 2003ലെ ആംഗ്ലോ-അമേരിക്കന്‍ അധിനിവേശത്തിന്റെ കടപ്പാടെന്നോണം നേരത്തെ തന്നെ ഇറാന്‍ പ്രോക്‌സിയായൊരു രാഷ്ട്രമായ ഇറാഖ് തങ്ങളുടെ വടക്കന്‍ അതിര്‍ത്തിയിലുണ്ടെത് എല്ലായ്‌പ്പോഴും അവര്‍ വിസ്മരിക്കാറാണ്.
എന്നാല്‍ യഥാര്‍ഥ കഥ കുറച്ചുകൂടി സങ്കീര്‍ണമാണ്. ഒരുപക്ഷെ, സൗദി സേനയിലെ പകുതിപേരും യമനി ഗോത്ര വംശജരാണ്. അവര്‍-തങ്ങളുടെ കുടുംബക്കാര്‍ വഴി- യമനുമായി ഗാഢബന്ധം പുലര്‍ത്തുന്നുണ്ട്. സൗദി രാജകുടുംബത്തിന്റെ വയറിനേറ്റ കുത്തായിരുന്നു സത്യത്തില്‍ യമന്‍ വിപ്ലവം. സൗദിയുടെ സല്‍മാന്‍ രാജാവ് ഈ സംഘര്‍ഷ സ്ഥിതി ഒരു രമ്യതയിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തില്‍ അത്ഭുതമൊന്നുമില്ല. പക്ഷെ, സന്‍ആക്കു മേലുള്ള അവരുടെ ബോംബു വര്‍ഷത്തിന് ഒരു ഷിയാ മുസ്‌ലിം വിപ്ലവത്തെ തരിപ്പണമാക്കാനാകുമോയെതാണു ചോദ്യം.
റിയാദിലായിരിക്കുമ്പോള്‍ സംഗതി ശരിക്കും മനസിലാക്കാനാകും. വടക്കു ഭാഗത്ത്, ഷിയാ മുസ്‌ലിംകളായ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഇസിസിനെ നേരിടാന്‍ ഷിയാ ആധിപത്യമുള്ള ഇറാഖി സര്‍ക്കാറിനെ സഹായിക്കുകയാണ്. വടക്കു പടിഞ്ഞാറു ഭാഗത്ത്, ഇസിസിനും നുസ്‌റ ഫ്രണ്ടിനുമെതിരേ അലവി പ്രസിഡന്റായ ബശാറുല്‍ അസദിന്റെ സര്‍ക്കാറിനെയാണ് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് സഹായിക്കുത്. ലെബനാനിലെ ഷിയാ വിഭാഗമായ ഹിസ്ബുല്ലയും അസദിന്റെ സൈന്യത്തോടൊപ്പം പോരാട്ടഭൂമിയിലുണ്ട്. അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്‌ലിംകളും സിറിയന്‍ യൂനിഫോം ധരിക്കുന്നുണ്ടോ? സൗദിയുടെ വാദം ഇറാന്‍ സേന ഹൂത്തികള്‍ക്കൊപ്പം യമനിലുണ്ടൊണ്. എന്നാല്‍, ഒരു കാര്യമുറപ്പിക്കാം. അവരുടെ ആയുധങ്ങള്‍ ഏതായാലും യമനിലുണ്ട്.
ആധുനിക അറബ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായി അറബേതര പാക്കിസ്ഥാനടക്കം പത്തു രാഷ്ട്രങ്ങളടങ്ങു ഒരു സുന്നീ മുസ്‌ലിം കൂട്ടായ്മ മറ്റൊരു അറബ് രാഷ്ട്രത്തെ ആക്രമിച്ചിരിക്കുകയാണ്. മധ്യേഷ്യയിലെ സുന്നീ-ഷിയാ വിഭാഗങ്ങള്‍ ഇറാഖിലും സിറിയയിലും യമനിലുമായി പരസ്പര പോരിലാണിന്ന്. ബഹ്‌റൈനിലെയും ഗള്‍ഫ് രാഷ്ട്രങ്ങളിലെയും സൈന്യത്തില്‍ പാക്കിസ്ഥാനി പട്ടാളക്കാരുമുണ്ട്. 1991 ഇറാഖി സേനക്കെതിരേയുള്ള ഗള്‍ഫ് യുദ്ധത്തില്‍ കൊല്ലപ്പെട്ടകൂട്ടത്തിലും പാക്കിസ്ഥാനികളുണ്ടായിരുന്നു. പക്ഷെ, യമനിനു വേണ്ടിയുള്ള ഈ യുദ്ധം സത്യത്തില്‍ മറ്റ് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ശൈഥില്യം സൃഷ്ടിക്കും. ലെബനാനിലെ മുന്‍ സുന്നീ മുസ്‌ലിം പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സല്‍മാന്‍ രാജാവിന്റെ നടപടിയെ ധീരവും ബുദ്ധിപരവുമൊണു വിശേഷിപ്പിച്ചിരിക്കുന്നത്. ഹരീരി സുന്നിയാണെന്നു മാത്രമല്ല, ഒരു സൗദി പൗരന്‍ കൂടിയാണ്. പക്ഷെ, സൗദി ഇടപെടലിനെ വിമര്‍ശിക്കുന്ന ഹിസ്ബുല്ല സൗദി അതിക്രമത്തെ വിശേഷിപ്പിച്ചത് 'കണക്കുകൂട്ടാനാകാത്ത സാഹസമെന്നാണ്. വളരെ സൂക്ഷ്മമായി തെരഞ്ഞെടുത്ത വാക്കുകളാണവ. 2006ല്‍ മൂന്ന് ഇസ്രാഈലീ സൈനികരെ ഹിസ്ബുല്ല ബന്ദിയാക്കിയപ്പോള്‍ സൗദി പ്രയോഗിച്ച അതേ വാക്കുകള്‍. അതേ വര്‍ഷം തന്നെ ലെബനാനിലെ ഇസ്രയേല്‍ വെടിവയ്പിലേക്ക് നയിച്ച വിവരംകെട്ട നടപടിയായിരുന്നു സത്യത്തിലത്.
അമേരിക്കക്കാര്‍ക്ക് സത്യത്തില്‍ എന്താണ് ചെയ്യേണ്ടതെറിയില്ല. സൗദിക്ക് നെരെ സൈനിക സഹായം നല്‍കാന്‍ ഈ അവസരത്തില്‍ അവര്‍ക്കാവില്ല. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ അവര്‍ക്കിപ്പോള്‍ പ്രധാനമാണ്. അതു കൊണ്ടു തന്നെ അവരിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മൃദുപ്രസ്താവനകള്‍ തങ്ങളുടെ സുന്നീ സഖ്യത്തെ ആശ്വസിപ്പിക്കാനും ഇറാന്റെ ശത്രുത വിളിച്ചുവരുത്തുന്നത് ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണ്. അമേരിക്കക്കും ഇറാനുമിടയില്‍ എത്ര പെട്ടെന്നൊരു ആണവകരാര്‍ രൂപപ്പെടുമോ, അത്രയും ശക്തമായി അറബ് ലോകത്തെ അവരുടെ പങ്കാളികളും അവരുടെ കാര്‍ഡുകളിറക്കും. യമനിനു നേരെയുള്ള ഈ അസാധാരണ ആക്രമണത്തിന് സൗദി മുതിരാന്‍ കാരണം, ഏദനിലെ ഹൂത്തി പ്രവര്‍ത്തനങ്ങളൊന്നുമല്ല. ലോസനില്‍ നടന്ന യു.എസ്-ഇറാന്‍ കരാറാണ് സത്യത്തില്‍ ഇതിലേക്ക് നയിച്ചത്.
ഇതൊരു അമേരിക്കന്‍-സൗദി ഗൂഢാലോചനയാണൊണ് ഹിസ്ബുല്ല പറഞ്ഞിരിക്കുന്നത്. ഒത്തിരി സത്യമൊക്കെയുള്‍ക്കൊള്ളുന്ന നിരന്തരം ഉപയോഗിച്ച് കേട്ടിട്ടുള്ള പദപ്രയോഗം. എന്നാല്‍, അമേരിക്ക കൈയ്യഴഞ്ഞു സഹായിച്ചു വളര്‍ത്തിയ സൗദിയുടെ സൈനിക ശക്തി അവരുടെ പരമ്പരാഗത ശത്രുവിനു പകരം മറ്റ് അറബ് രാഷ്ട്രങ്ങള്‍ക്കു നേരെ പ്രയോഗിക്കാനാണെന്ന കാര്യം എല്ലാ അറബിക്കും അറിയാം. സൗദിയുടെ സംസാരം കേട്ടാല്‍ അവര്‍ ഇസ്രായേലിനെതിരെയാണു ബോംബു വര്‍ഷിക്കുതെു തോന്നും.
യമനില്‍ തുടക്കമിട്ടിരിക്കുന്ന അക്രമം, മധ്യേഷ്യയിലൊരു ഭീകരമായ സുന്നീ-ഷിയാ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുമോയെന്നു ചരിത്രം പറയും. അറബികള്‍ തമ്മിലാണു യുദ്ധമെന്നതു കൊണ്ട് ഇത് അമേരിക്കയെയും ഇസ്രായേലിനെയും തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. അതോടൊപ്പം തങ്ങള്‍ പ്രമുഖ സൈനിക ശക്തിയാണെു തെളിയിക്കാനുള്ള അവസാനത്തെ അവസരം കൂടിയാകും സൗദിക്കിത്. 1990ല്‍ സദ്ദാമിന്റെ സൈന്യം കുവൈത്തിലെത്തിയപ്പോള്‍ ഉസാമാ ബിന്‍ ലാദന്റെ കോപത്തെയൊക്കെ മറികടന്ന് അമേരിക്കയുടെ സഹായം തേടിയിരുന്ന് അവര്‍. താലിബാനും ഇസിസും നിലകൊള്ളുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുവരാണ് ചുരുങ്ങിയ പക്ഷം സൗദി. സപ്തംബര്‍ 11 വിമാന റാഞ്ചല്‍ സംഘത്തിലെ 19ല്‍ 15 പേരും സൗദിക്കാരായിരുന്നു. യമനി ഗോത്ര വംശജനായ ബിന്‍ ലാദനും സൗദിയില്‍ നിന്നു തന്നെയാണു വരുന്നത്.
സദ്ദാമിന്റെ കുവൈത്ത് അധിനിവേശത്തെ യമന്‍ പിന്തുണച്ചപ്പോള്‍ സൗദി ചെയ്തത് പതിനായിരക്കണക്കിന് യമനികളെ നാട്ടില്‍ നിന്നു പുറത്താക്കുകയായിരുന്നു. കൂറില്ലായ്മക്കുള്ള പകരംവീട്ടലൊന്നോണം. യമനികളിനി സൗദിയെ പിന്തുണക്കാന്‍ നില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവോ? അവസാനമായി സൗദി സൈന്യം യമനിലുണ്ടായിരുന്നത് നാസിറിന്റെ ഈജിപ്ത്യന്‍ സൈന്യത്തോട് പോരാടാനായിരുന്നു. ഇത്തവണ അവര്‍ക്കൊപ്പം ഈജിപ്തുമുണ്ട്. പക്ഷെ, എന്തു ലക്ഷ്യമിട്ടുള്ളതാണീ അക്രമം? യമനിനെ ഒരു സുന്നീ രാഷ്ട്രമായി നിലനിര്‍ത്താനാകുമോ ഇതു കൊണ്ട്? സീനായിലെ ഈജിപ്ത്യന്‍ സൈന്യത്തോട് ഇടഞ്ഞുനില്‍ക്കു സുന്നീ സൈന്യത്തെ സമാധാനിപ്പിക്കാനാകുമോ?
ഏറ്റവും പ്രധാനമായി, രാജകുടുംബത്തിനകത്ത് ഉടലെടുക്കാനിരിക്കു സംഘട്ടനത്തെ അതിനു പരിഹരിക്കാനാകുമോ? പുതിയ യമന്‍ സംഘര്‍ഷത്തില്‍ നിന്ന് ആര് ലാഭം കൊയ്യുമെതാണു ചോദ്യം. എണ്ണ ഉല്‍പാദകര്‍ക്ക് എന്തായാലും നേട്ടം തെയാണ്. എന്നു വച്ചാല്‍ സൗദിക്കും ഇറാനുമാകും നേട്ടമെു പറയേണ്ടി വരും.
കടപ്പാട്: ദ ഇന്‍ഡിപെന്‍ഡന്റ്
വിവര്‍ത്തനം: മുഹമ്മദ് ശഹീര്‍



Leave A Comment