ലിങ്ക്ഡ് ഇൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?
ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുടെ രത്ന ചുരുക്കം. അവർക്കു വേണ്ടിയും താല്പര്യമുള്ളവർക്ക് വേണ്ടിയും ഈ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്.
????ലിങ്ക്ഡ് ഇൻ എന്നത് ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് പ്ലാറ്റുഫോം ആണ്. ലിങ്ക്ഡ് ഇൻ ഒരിക്കലും ഇൻഡീഡ്, മോൺസ്റ്റർ, നൗക്രി തുടങ്ങിയവയെ പോലെയുള്ള ഒരു സമ്പൂർണ തൊഴിലവസരം പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ് അല്ല. റിക്രൂട്ട്മെന്റ് ഒരു പ്രധാന ഭാഗം ആണെങ്കിൽ തന്നെയും ലിങ്ക്ഡ് ഇൻ ഉന്നം വെക്കുന്നത് മറ്റു ചില ഉദ്ദേശങ്ങളെയാണ്.
എന്തൊക്കെയാവാം ആ ഉദ്ദേശ്യങ്ങൾ?
പ്രധാനമായും ഒരേ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഒരേ രീതിയിലുള്ള അഭിരുചി ഉള്ളവർ എന്നിവരുമായി കണക്ട് ചെയ്യുക, വിഷയങ്ങളിലെ ജ്ഞാനവും, തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, അവക്കുള്ള ഉത്തരങ്ങൾ കണ്ടത്തുക എന്നിവയാണ് ആദ്യത്തെ ഉദ്ദേശം.
അടുത്തത്, ഒരു വിഷയത്തിൽ വിദഗ്ധ ഉപദേശത്തിനായി ഒരു മെന്ററെ (Mentor ) കണ്ടെത്താൻ ഉപയോഗിക്കുക എന്നതാണ്.
ഉദാഹരണത്തിന് നിങ്ങൾക്കു ഒരു പേർസണൽ പ്രൊജക്റ്റ് ചെയ്യാൻ താല്പര്യം ഉണ്ടെന്ന് കരുതുക. ഇതിനു നിങ്ങൾക്കു അനുഭവജ്ഞാനമുള്ള ഒരാളുടെ സഹായം വേണമെന്നു വെക്കുക. ഈ സാഹചര്യത്തിൽ, വളരെ സ്പെസിഫിക് ആയ കീവേർഡുകൾ ഉപയോഗിച്ച് ആ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളയാളെ കണ്ടെത്തി അവരെ കോണ്ടാക്ട് ചെയ്യാനും അതു വഴി അവരുടെ ഉപദേശം തേടുകയും ചെയ്യാം.
മറ്റൊരു പ്രധാന ഉദ്ദേശം, നമ്മുടെ പ്രവർത്തന മേഖലയിലോ താല്പര്യം ഉള്ള വിഷയങ്ങളോ പ്രവർത്തിച്ചുവരുന്ന കമ്പനികളെയോ പിന്തുടരുക എന്നുള്ളതാണ്.
അവരുടെ പ്രധാനപ്പെട്ട ചുവടു വെപ്പുകൾ, പുതിയ അറിവുകൾ എന്നിവയെല്ലാം അവർ ലിങ്ക്ഡ് ഇന്നിൽ അപ്ഡേറ്റ് ചെയ്യും. ഇതുവഴി നമ്മുടെ വിജ്‍ഞാനം വർദ്ധിപ്പിക്കാം.
????ലോകത്തിലെ മികച്ച കമ്പനികളുടെയെല്ലാം എക്സിക്യൂട്ടീവുകൾ ലിങ്ക്ഡ് ഇൻ ഉപയോഗിക്കുന്നവർ ആണ്. ഇവരുടെ ജീവിതയാത്ര, അനുഭവ സമ്പത്ത് എന്നിവയെല്ലാം, വളരെ അമൂല്യമാണ്. ഇവരുമായി നേരിട്ട് കണക്ട് ചെയ്യാൻ പറ്റുന്ന അവസരങ്ങൾ ലിങ്ക്ഡ് ഇൻ ഒരുക്കുന്നു.
▫️സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള ധാരാളം ഗ്രൂപ്പുകൾ, ഫോറങ്ങൾ എന്നിവയെല്ലാം ലിങ്ക്ഡ് ഇന്നിൽ ഉണ്ട്. അവയിൽ ജോയിൻ ചെയ്യുന്നതുവഴി ആ മേഖലയിലെ നൂതന അറിവുകളിൽ നിങ്ങൾക്ക് അപ്ഡേറ്റഡ് ആയിട്ടിരിക്കാൻ സാധിക്കും.
▫️ലിങ്ക്ഡ് ഇന്നിൽ ഒരാളുമായി കണക്ട് ചെയ്യുക, അവരുമായി ഇടപഴകുക എന്നതു വഴി പ്രൊഫഷണൽ കമ്മ്യൂണിറ്റിയിൽ നിങ്ങൾക് നിങ്ങളുടേതായ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിക്കും.
▫️ഇനി നിങ്ങളുടെ പക്കൽ ഒരു പുതിയ അറിവ് ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ നിങ്ങൾക്ക് പങ്കുവയ്ക്കാൻ ഇതുവഴി സാധിക്കുന്നു.
????ലിങ്ക്ഡ് ഈന്നിലെ മറ്റൊരു സേവനം ലിങ്ക്ഡ് ഇൻ ലേർണിംഗ് ആണ്.
ഇതൊരു വെബ് അധിഷ്ഠിത പാഠ്യ സർവീസ് ആണ്. നിങ്ങളുടെ ജോലിക്കു ആവശ്യമായ പ്രത്യേക സ്കില്ലുകൾ, ടെക്നിക്കൽ, സോഫ്റ്റ്‌വെയർ അറിവുകൾ എന്നിവയെല്ലാം അടങ്ങിയ കോഴ്സുകൾ ഇതിൽ ലഭ്യമാണ്. വളരെയധികം മൂല്യമേറിയ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്കിത്തരം കോഴ്സുകൾ പൂർത്തീകരിക്കുക വഴി കിട്ടുന്നു.
ഇനി ലിങ്ക്ഡ് തൊഴിൽ മേഖലയിൽ എങ്ങനെ മുതൽ കൂട്ടാവുന്നു എന്നുനോക്കാം.
വെറുതെ ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് ഉണ്ടാക്കിയിട്ടാൽ ഒരിക്കലും ജോലി ലഭിക്കും എന്നു വിചാരിക്കരുത്. ഇതാണ് ആദ്യമായി മനസിലാക്കേണ്ട കാര്യം. ലിങ്ക്ഡ് ഇൻ ഫലപ്രദമായി ഉപയോഗിക്കാൻ ആദ്യം തന്നെ വളരെ അപ്ഡേറ്റഡ് ആയിട്ടുള്ള കണ്ടൻറ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
▫️നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖലയിലെ പരിചയ സമ്പത്ത് എന്നിവയെല്ലാം വളരെ വ്യക്തമായും എന്നാൽ യൂണിക് ആയും അവതരിപ്പിക്കാൻ സാധിക്കുന്നതിലാണ് മിടുക്ക്.
കീ വേർഡുകൾ ആണ് ലിങ്ക്ഡ് ഇൻ ജോബ് സെർച്ചിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത്. ഉദാഹരണത്തിന് ഒരു കമ്പനിക്ക് ഒരു എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ആളെ ആവശ്യം ഉണ്ടെന്നു കരുതുക.
ഈ ഒരവസ്ഥയിൽ കമ്പനിക്ക് രണ്ടു ഓപ്ഷൻസ് ഉണ്ട്.
ഒന്നാമത്തേത് ജോബ് പോസ്റ്റിങ്ങ് ഇടുക എന്നതാണ്. വിശദമായ ജോബ് ഡിസ്‌ക്രിപ്‌ഷനോട് കൂടി അവരത് പോസ്റ്റ് ചെയ്യും. പ്രധാനമായും ഒരു ജോബ് പോസ്റ്റിംഗിൽ ഉണ്ടാവുക റോൾ (എന്താണ് സ്ഥാനം), റെസ്പോണ്സിബിലിറ്റി (ഈ സ്ഥാനം നിങ്ങൾക്കു ലഭിച്ചാൽ നിങ്ങൾ എന്തൊക്കെയാണ് ചെയ്യുക, അഥവാ ജോലി സ്വഭാവം ), റിക്വയർമെൻറ് (ഈ ജോലിക്ക് നിങ്ങളെ പരിഗണിക്കാൻ എന്തെല്ലാം യോഗ്യതകൾ നിങ്ങൾക്കു വേണം ), എക്സ്പീരിയൻസ് എന്നിവയാണ്.
ഇതു കൂടാതെ ഈ ജോലിക്ക് ആവശ്യമായ പ്രത്യേക സ്കിൽ സെറ്റുകൾ ലിസ്റ്റ് ചെയ്യുക എന്നതാണ്.
ഈ പ്രത്യേക വാക്കുകൾ ആണ് കീവേർഡുകൾ .
നിങ്ങൾ ഒന്നെങ്കിൽ ലിങ്ക്ഡ് ഇന്നിൽ തന്നെയോ (ഇൻ അപ്ലൈ- ഇവിടെ നിങ്ങളുടെ പ്രൊഫൈൽ കമ്പനിയുമായി നേരിട്ട് ഒറ്റക്ലിക്കിലോ കുറച്ചു ചോദ്യങ്ങളുടെ അകമ്പടിയോടെയോ ഷെയർ ചെയ്യാം. CV യും അറ്റാച്ച് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് ),
അല്ലെങ്കിൽ അപ്ലൈ എന്ന ലിങ്കിൽ അമർത്തി മറ്റൊരു വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുകയും ആ സൈറ്റിൽ അപ്ലിക്കേഷൻ കംപ്ലീറ്റ് ആകുകയും ചെയ്യാം.
ഇൻ അപ്ലൈ ആണ് ചെയ്യുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ പ്രൊഫൈൽ വ്യക്തതയുള്ളതായിരിക്കണം.
അടുത്ത ഒരു അപ്പ്രോച്ച് ജോബ് പോസ്റ്റിങ്ങ് ഇടാതെ കമ്പനിയുടെ HR ഉദ്യോഗാർഥിയെ നേരിട്ട് തിരയുകയും കോൺടാക്ട് ചെയ്യുന്നതുമായ രീതിയാണ്.
ഇതിൽ പ്രധാനമായും അവർ ചില സ്പെസിഫിക് കീ വേർഡുകൾ സെർച്ച് ചെയ്യുകയാണ് ചെയ്യുക. ഉദാഹരണം : ഒരു എഞ്ചിനീയർ ഒഴിവാണ് ഉള്ളതെങ്കിൽ സെർച്ച് ചെയ്യുന്ന കീ വേർഡുകൾ 'Problem Solving', 'mathematical skills', 'Project management', 'time management', 'lean six sigma', 'communication skills', 'Adaptation', 'report writing' ഇങ്ങനെ ഒക്കെ ആവാം കീവേർഡുകൾ (ഉദാഹരണം ആണ് പറയുന്നത്).
ഇവയെല്ലാം റിക്രൂട്ടർ തിരയും. ഈ വാക്കുകൾ നിങ്ങളുടെ പ്രൊഫൈലിൽ ഉണ്ടെങ്കിൽ അതൊരു പൊട്ടൻഷ്യൽ മാച്ച് ആയി അവർക്കുമുന്നിൽ വരും. എത്രത്തോളം കീ വേർഡുകൾ ഉണ്ടോ , അത്രത്തോളം പെർസെന്റേജ് മാച്ച് കാണിക്കും. ലിസ്റ്റിൽ മുകളിൽ ഉള്ളവരിൽ തുടങ്ങി തങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ആളെ കണ്ടെത്തുന്നതുവരെ അവർ തിരഞ്ഞുകൊടിരിക്കും.
ഏതു അപ്പ്രോച്ച് ആണ് കമ്പനി എടുക്കുക എന്നത് സമയം, ജോലി സ്വഭാവം എന്നിവക്കനുസരിച്ചു മാറാം.
മിക്ക കമ്പനികളും പാരലൽ ആയി ഈ രണ്ടു രീതികളും സ്വീകരിക്കാറുണ്ട്.
ഇനി എങ്ങനയൊക്കെ ശക്തമായ ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉണ്ടാക്കാം എന്നറിയാം
♦️നല്ലൊരു ടാഗ്‌ലൈൻ: വ്യക്തവും സ്പഷ്ടവും ആയിരിക്കണം ഇത്. നിങ്ങൾ തൊഴിൽ അന്വേഷിക്കുന്ന ആളാണെകിൽ അതും രേഖപ്പെടുത്തുക. ഇത് പൊതുവെ 'Chemical engineer with 5 years of experience in manufacturing, now looking for a new opportunity ' എന്ന ടെംപ്ലേറ്റിൽ ആക്കാം.
♦️പ്രൊഫഷണല്‍ ആയ ഒരു മുഖ ചിത്രം: മാന്യമായ അപ്പിയറൻസ് പ്രധാനമാണ്.
♦️ലൊക്കേഷൻ: ഇതുവഴി ഏതു സ്ഥലത്തുനിന്നുള്ള ഉദ്യോഗാര്ഥിയാണ് നിങ്ങൾ എന്നു മനസിലാക്കാം.
'OPEN TO JOB OPPORTUNITIES ' എന്ന ഓപ്ഷൻ നിർബന്ധമായും ഇനേബിൾ ചെയ്യുക. ഏതുതരം റോളുകൾ ആണ് നിങ്ങൾ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും ഇവിടെ SPECIFY ചെയ്യുക.
♦️എബൌട്ട് : നിങ്ങളുടെ ടാഗ്‌ലൈനിൽ പറഞ്ഞകാര്യം കുറച്ചുകൂടി വിശദമായി എഴുതാൻ ഇതുപയോഗിക്കാം. നിങ്ങളുടെ പരിജ്ഞാനം, അറിവ് എന്നിവയെല്ലാം ഇതിൽ എഴുതാം.
♦️ഫീച്ചേർഡ് : ഇവിടെ നിങ്ങളുടെ മികച്ച വർക്കുകൾ പ്രദർശിപ്പിക്കാം.
(ഉദാഹരണം : നിങ്ങൾ ഒരു എഴുത്തുകാരൻ ആണെകിൽ നിങ്ങളുടെ രചനകൾ അടങ്ങിയ ഒരു വെബ്സൈറ്റിലെ ഉള്ളടക്കം, അതിലേക്കുള്ള ലിങ്ക് എന്നിവ ചേർക്കാം)
♦️ആക്റ്റിവിറ്റി സെക്ഷൻ: നിങ്ങൾ ലിങ്ക്ഡ് ഇന്നിൽ ചെയ്ത പ്രവർത്തികളുടെ ലോഗ് ആണിത്.
ഉദാഹരണം :നിങ്ങൾ അടുത്തിടെ ലൈക് ചെയ്ത പോസ്റ്റുകൾ, ഷെയർ ചെയ്ത പോസ്റ്റുകൾ, നിങ്ങളുടെ കമന്റ് എന്നിവയൊക്കെ. ഇത് നിങ്ങൾക്കു ഒരു പ്രത്യേക വിഷയത്തിൽ എത്ര താല്പര്യം ഉണ്ടെന്നു റിക്രൂട്ടർക്കു മനസിലാക്കികൊടുക്കും.
♦️എക്സ്പീരിയൻസ് : ഇവിടെ നിങ്ങളുടെ ഇപ്പോളത്തെ ജോലിയുടെ വിവരങ്ങളും, മുൻകാല പ്രവർത്തി പരിചയവും എല്ലാം കാലക്രമത്തിൽ അല്ലെങ്കിൽ ക്രോണോളജിക്കൽ ഓർഡറിൽ എഴുതണം.
ഓരോ തൊഴിലിലേയും നിങ്ങളുടെ സംഭാവന, നിങ്ങൾ എന്തുമാറ്റം അവിടെ വരുത്തി, നിങ്ങളുടെ അച്ചീവേമെന്റ്സ്, വർക്ക് ചെയ്ത പ്രൊജെക്ടുകൾ എന്നിവയെല്ലാം ചേർക്കാം.
കഴിവതും facts, ഫിഗറസ് എന്നിവ ഉപയോഗിക്കുക.
ഉദാഹരണം :കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 10 ശതമാനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇത്തരം സ്പെസിഫിക് ആയ കാര്യങ്ങൾ ഉൾപെടുത്തുക. ഇതുകൂടാതെ ആക്ഷൻ വേർഡ്‌സ് ഉപയോഗിക്കുക.
വെറുതെ 'Worked in manufacturing ' എന്നു എഴുതുന്നതിനു പകരം 'successfully executed production operations in a fast paced industry', എന്നോ മറ്റോ എഴുതുക. അതായത് കുറച്ചൊക്കെ ആലങ്കാരികമായി എഴുതാൻ ശ്രമിക്കുക.
♦️വിദ്യാഭ്യാസം : നിങ്ങൾ പഠിച്ച കോഴ്സുകൾ അവയിൽ നിങ്ങൾ പഠിച്ച MAIN വിഷയങ്ങൾ എന്നിവ എഴുതാം. മാർക്ക്, റാങ്ക് YEAR എന്നിവയും ഇവടെ ചേർക്കാം.
♦️ലൈസെൻസ് ആൻഡ് സർട്ടിഫിക്കറ്റ് : നിങ്ങൾക്ക് ഒരു സെർറ്റിഫിക്കേഷൻ ഉണ്ടെങ്കിൽ അത് ചേർക്കാം. ഇതൊരു ആഡഡ് അഡ്വാൻറ്റേജ് ആണ്.
ഉദാഹരണം : സെർട്ടിഫൈഡ് നെറ്റ്‌വർക്ക് എഞ്ചിനീയർ എന്നപോലെ. അല്ലെങ്കിൽ ലൈസെൻസെഡ് ഫാർമസി ടെക്നിഷ്യൻ. സർട്ടിഫിക്കറ്റ് നമ്പർ, ലൈസൻസ് നമ്പർ എന്നിവ ചേർക്കുന്നത് സുതാര്യത വർധിപ്പിക്കും.
♦️വോളന്റിയറിങ് : നിങ്ങൾ ഏതെങ്കിലും സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതെഴുതുക. ഉദാഹരണം : NSS, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ആംനസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് എന്നിങ്ങനെ. സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗാര്ഥികളെയാണ് എല്ലാ കമ്പനിക്കും ആവശ്യം.
♦️സ്‌കിൽസ് ആൻഡ് എൻഡോഴ്സ്മെന്റ്സ് : നിങ്ങൾക്ക് പ്രധാനമായും ഉള്ള സ്കില്ലുകൾ ഇതിൽ രേഖപ്പെടുത്തുക. ഇവയും കീ വേർഡുകൾ ആണ്. അപേക്ഷിക്കുന്ന ജോലിക്ക് അനുസരിച്ചു ഇവയിൽ ചെറിയ മാറ്റങ്ങൾ വരുത്താം.
എൻഡോസ്‌മെന്റ് എന്നാൽ ഈ കഴിവുകൾ നിങ്ങൾക്കു ഉണ്ടെന്ന് മറ്റൊരു വ്യക്തി സാക്ഷ്യപെടുത്തുന്നതാണ്. ഒരു ഉയർന്ന പ്രൊഫൈൽ ഉള്ള ആരെങ്കിലുമോ നിങ്ങളുടെ മാനേജർ, പ്രൊഫസർ എന്നിവരൊക്കെ ആണിത് ചെയ്യുന്നത് എങ്കിൽ അതൊരു നല്ലകാര്യം ആണ്.
♦️റെക്കമെന്റേഷൻ : നിങ്ങളോടൊപ്പം പ്രവർത്തിച്ച ആരെങ്കിലും നിങ്ങളുടെ പ്രവർത്തി, സ്വഭാവം എന്നിവയെപ്പറ്റി സാക്ഷ്യപെടുത്താൻ ഈ ഭാഗം ഉപയോഗിക്കാം.
♦️പ്രൊജക്റ്റ് :നിങ്ങൾ ചെയ്ത പ്രൊജെക്ടുകൾ അവയുടെ ലഘു വിവരണം, മെംബേർസ് എന്നീ വിവരങ്ങൾ ഇവിടെ ചേർക്കാം.
ഇവ കൂടാതെ, അവാർഡുകൾ, ടെസ്റ്റ് സ്‌കോറുകൾ, കൈകാര്യം ചെയ്യാൻ അറിയുന്ന ഭാഷകൾ, വെബ്സൈറ്റ് ലിങ്കുകൾ, കോൺടാക്ട് ഡീറ്റെയിൽസ് എന്നിവയും ചേർക്കാം.
ലിങ്ക്ഡ് ഇൻ ഉപയോഗിച്ച് ജോലി കണ്ടെത്തുക എന്നതിനുള്ള പ്രധാന വഴി 'പ്രൊഫൈൽ വിസിബിലിറ്റി 'വർധിപ്പിക്കുക എന്നുള്ളതാണ്. ഇതിനായി നിങ്ങളുടെ പ്രാവീണ്യം താല്പര്യം എന്നിവക്ക് ഉതകുന്ന പോസ്റ്റുകൾ ലൈക്, ഷെയർ, കമന്റ് തുടങ്ങിയവ ചെയ്യുക, നല്ല കണ്ടൻറ് ഉള്ള പോസ്റ്റുകൾ എഴുതുക എന്നതൊക്കെയാണ്.
അടുത്ത വഴി HR ആളുകളുമായി കണക്ട് ചെയ്യുക എന്നതാണ്. നിങ്ങൾക്കു ഒരു പ്രത്യേക കമ്പനിയിൽ താല്പര്യം ഉണ്ടെങ്കിൽ അവിടെ ജോലിചെയ്യുന്ന ആളുകളുമായി പ്രത്യേകിച്ച് ഉയർന്ന ഉദ്യോഗസ്ഥർ, HR ആളുകൾ എന്നിവരുമായി ബന്ധമുണ്ടാക്കുക എന്നതാണ്.
സ്വാഭാവികമായും ആ കമ്പനിയിൽ ഒരു ഒഴിവുണ്ടെങ്കിൽ, നിങ്ങളുമായി നല്ല ഒരു ബന്ധം ഉണ്ടെങ്കിൽ അവർ നിങ്ങളെ തീർച്ചയായും ആദ്യം പരിഗണിക്കുക തന്നെ ചെയ്യും. എന്നാൽ ജോലി ലഭിക്കുന്നത് നിങ്ങളുടെ മികവ് അനുസരിച്ചു തന്നെ ആയിരിക്കും.
കൂടുതൽ മികവുറ്റ സേവനങ്ങൾക്കായി നിങ്ങൾക്ക് ലിങ്ക്ഡ് ഇന്നിൽ പ്രീമിയം മെമ്പർഷിപ് എടുക്കുകയും ചെയ്യാം. ആദ്യ ഒരു മാസം സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. ഒരു പ്രത്യേക ജോലിക്ക് നിങ്ങളുടെ പ്രൊഫൈൽ എത്രത്തോളം മാച്ച് ആണ്, എന്തെല്ലാം സ്കില്ലുകൾ നിങ്ങൾക്ക് വേണം എന്നിവയെല്ലാം ഇതിന്റെ ഗുണമാണ്.
കൂടാതെ പ്രീമിയം മെമ്പർ ആണെങ്കിൽ ജോലി പോസ്റ്റ് ചെയ്ത വ്യക്തിയെ നിങ്ങൾക്കു നേരിട്ട് കോൺടാക്ട് ചെയ്യാം. വിദഗ്‌ധരുടെ അഭിപ്രായത്തിൽ ജോലി നോക്കുന്ന സമയത്ത് പ്രീമിയം മെമ്പർഷിപ് എടുക്കുന്നതാണ് നല്ലത്. അല്ലാത്ത സമയങ്ങളിൽ അതിന്റെ ആവശ്യകത ഇല്ല.
ഇതു കൂടാതെ ധാരാളം പേഴ്സണാലിറ്റി ഡവലപ്മെന്റ് ടിപ്പുകൾ, ഇന്റർവ്യൂ പ്രിപറേഷൻ ഗൈഡ്‌ലൈൻ എന്നിവയെല്ലാം PREMIUM ലിങ്ക്ഡ് ഇന്നിൽ ജോലി തേടുന്നവർക്കായി ലഭ്യമാണ്.
ലിങ്ക്ഡ് ഇൻ ഫോർ റിക്രൂട്ട്മെന്റ് - ലോകത്തിലെ ടോപ് ഇൻഫ്ളുവൻഷ്യൽ എക്സിക്യൂട്ടീവുകളിൽ 90 മില്യൺ ആളുകൾ ലിങ്ക്ഡ് ഇന്നിൽ സജീവമാണ്. ഒരു സാധാരണ ജോബ് പോർട്ടലിൽ നിന്നും വ്യത്യസ്തമായി ഒരു ഇന്ററാക്ടിവ് ഹയറിങ് സാധ്യമാകുന്നു എന്നതുതന്നെയാണ് ലിങ്ക്ഡ് ഇന്നിനെ കൂടുതൽ പോപ്പുലർ ആക്കുന്നത്. ധാരാളം ഇന്ത്യൻ കമ്പനികളും ഈ പാതയിൽ തന്നെയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബേസ് പോയൻറ്: നല്ല പ്രൊഫൈൽ, നല്ല വിസിബിലിറ്റി എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ജോലി നേടിയെടുക്കാൻ ലിങ്ക്ഡ് ഇന്നിക്കാളും മികച്ച ഒരു സർവീസ് ഇല്ല എന്നതാണ് സത്യം ഒരിക്കലും ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് ഉണ്ട് എന്നുവെച്ചു ജോലി ലഭിക്കണം എന്നില്ല. കൃത്യമായി ക്രാഫ്റ്റ് ചെയ്യേണ്ട ഒരു പ്ലാറ്റ് ഫോം ആണിത്. തുടച്ചു മിനുക്കി എന്നും അപ്ഡേറ്റഡ് ആക്കി വെക്കുകയും കഠിനമായി പ്രയത്നിക്കുകയും ചെയ്‌താൽ മാത്രമേ ഇതിനു ഫലപ്രാപ്‌തിയുണ്ടാവു. ഇതൊന്നും ചെയ്യാതെ ജോലി കിട്ടുന്നില്ല എന്നു പറഞ്ഞു നടക്കുന്നത് മൂഢ സ്വർഗ്ഗത്തിൽ ജീവിക്കുന്നതു പോലെയാണ്. "Rome wasn't built in a day" എന്നു പറയുന്ന പോലെ ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ വളരെ പ്രയത്നിച്ചു ചെയ്യുമ്പോളാണ് അതിന്റെ പൂർണത ലഭിക്കുക.
ലിങ്ക്ഡ് ഇൻ അക്കൗണ്ട് ഇല്ലെങ്കിൽ ജോലി ലഭിക്കില്ല എന്നു ഞാൻ പറയില്ല. എങ്കിലും തൊഴിൽ വിപണി കോംപ്റ്റിറ്റിവ് ആയികൊണ്ടിരിക്കുന്ന ഈ കാലത്ത് മാറുന്ന രീതികൾക്കനുസരിച്ചു തീർച്ചയായും ഉപയോഗിക്കാവുന്ന ഒരു ടൂൾ തന്നയാണ് ലിങ്ക്ഡ് ഇൻ. ഫലപ്രദമായ രീതിയിൽ ലിങ്ക്ഡ് ഇന്നിനെ ഉപയോഗപ്പെടുത്തുന്നവർക്ക് മികച്ച അവസരങ്ങൾ തുറന്നു വരും എന്ന കാര്യത്തിൽ സംശയം തീരെ വേണ്ട.
MUJEEBULLA K M, CIGI CAREER TEAM 0097150 9220561
Leave A Comment