സ്വന്തമായിട്ട് കരിയർ മാപ്പിംഗ് നടത്തിയാലോ?
സ്വന്തമായിട്ട് കരിയർ മാപ്പിംഗ് നടത്തിയാലോ?
ഇത് നടക്കുമോ?
നമ്മളിൽ ചിലർക്കെങ്കിലുമുള്ള ധാരണയാണ് നമ്മുടെ അഭിരുചികൾ കണ്ടുപിടിക്കാൻ ഒരു എക്സ്പെർട്ടിന്റെ സഹായം ആവശ്യമാണ് എന്നുള്ളത്.
വെറുതെ പറയുകയല്ല
ശരിക്കുമങ്ങനെ ഒരു എക്സ്പെർട്ടിന്റെ സഹായം ഇല്ലാതെ നമുക്ക് കരിയർ മാപ്പിംഗ് ചെയ്യാൻ പറ്റിയാലോ ?
സ്വയം ചെയ്യാൻ സാധിക്കുന്നതുകൊണ്ടു കാശ് ചിലവുമില്ല?
നമ്മൾ ചെയ്യുന്നതിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽഗവേഷണ ഏജൻസി ബെഞ്ച്മാർക് ചെയ്ത് തരികയും ചെയ്യും.
ലോകത്തിലെ ഏറ്റവും വിശ്വാസ്യത ഏറിയ ടെസ്റ്റ് നിങ്ങൾക്ക് സൗജന്യമായി ചെയ്യാം.
തുടർന്ന് കൊണ്ടിരിക്കുന്ന ഈ കോവിഡ് ലോക് ഡൌൺ കാലത്ത്, ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് കരീയർ എങ്ങനെ മാപ്പ് ചെയ്യണമെന്നും അതിനെ എങ്ങനെ വികസിപ്പിക്കണമെന്നും ഒന്ന് പ്ലാൻ ചെയ്തു നോക്കൂ..
അതേ പറ്റി പറയാം....
ഇത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ അമ്പത് വയസു പ്രായമുളവർക്കു വരെ ചെയ്യാവുന്ന കാര്യമാണ്. പഠിക്കുന്നവർക്കും, തൊഴിൽ തേടുന്നവർക്കും, തൊഴിൽ മാറ്റമാഗ്രഹിക്കുന്നവർക്കും ഒക്കെ ഉപകാരപ്രദമാണ്
കരിയർ മാപ്പിങ് , ഡവലപ്മെൻ്റ്, ട്രാൻസിഷൻ എന്നിങ്ങനെയുള്ള മൂന്ന് മേഖലയിലും ലോകത്തെ എല്ലാ രാജ്യങ്ങളും അവലംബിക്കുന്ന രീതിയാണിത്.
ആദ്യമായി കരിയർ മാപ്പിംഗ് എന്താണെന്ന് പറയട്ടെ.
നിങ്ങളുടെ കരിയർ അല്ലെങ്കിൽ വിദ്യാഭ്യാസത്തെക്കുറിച്ച് തൃപ്തികരമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഉപാധിയാണ് കരിയർ മാപ്പിംഗ്.
കരിയർ ഫോക്കസ് തിരിച്ചറിയുന്നതിനു നിങ്ങൾക്ക് താത്പര്യമുള്ള കാര്യങ്ങൾ, പ്രവർത്തനങ്ങൾ, എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന, അല്ലെങ്കിൽ നിങ്ങൾ വിജയിക്കാൻ സാധ്യതയുള്ള മേഖലയെ കണ്ടെത്തുകയാണ് കരിയർ മാപ്പിങ്ങിലൂടെ ചെയുന്നത്.
അമേരിക്കൻ മന ശാസ്ത്രജ്ഞനായ ജോൺ എൽ. ഹോളണ്ട് വികസിപ്പിച്ചെടുത്ത ഒരു സൂത്രമാണ് (ടൂൾ) ഹോളണ്ട് കോഡുകൾ.
കരിയർ, വൊക്കേഷണൽ ചോയ്സ് , വ്യക്തിത്വ ത്വരകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിദ്ധാന്തമാണ് ഹോളണ്ട് കോഡുകൾ അല്ലെങ്കിൽ ഹോളണ്ട് ഒക്യുപേഷണൽ തീമുകൾ (RIASEC) എന്നറിയപ്പെടുന്നത്.
ആളുകൾ അവരുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന തൊഴിൽ സാഹചര്യങ്ങളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഡോ. ഹോളണ്ട് മനസിലാക്കി. ആളുകളുടെ താത്പര്യം മുൻനിർത്തി കരിയർ തിരഞ്ഞെടുത്താൽ മികച്ച വിജയമുണ്ടാകും എന്നദ്ദേഹം കണ്ടെത്തി. തൊഴിൽ വിഭാഗങ്ങൾ, താൽപ്പര്യ ക്ലസ്റ്ററുകൾ അല്ലെങ്കിൽ വ്യക്തിത്വ അന്തരീക്ഷം എന്നിങ്ങനെ തരംതിരിക്കാനുള്ള ഒരു സംവിധാനമാണ് ഹോളണ്ട് കോഡുകളിലൂടെ ചെയ്യുന്നത്.
ഇതൊരു വ്യത്യസ്ഥമായ സൈക്കോമെട്രിക് / പേഴ്സണാലിറ്റി ടെസ്റ്റ് ആണ്.
ഈ ടെസ്റ്റ് സൗജന്യമായി എടുക്കാവുന്നതാണ് . യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബർസ് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് അഡ്മിനിസ്ട്രേഷൻ അതിന്റെ ഓൺലൈൻ ഡാറ്റാബേസിലെ ഒനെറ്റ് (ഒക്യുപേഷണൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക്) RAISEC എന്ന ഹോളണ്ട് മോഡലിന്റെ അപ്‌ഡേറ്റ് ചെയ്തതും വിപുലീകരിച്ചതുമായ പതിപ്പ് ഉപയോഗിക്കുന്നുണ്ട്..
എങ്ങനെ ഈ ടെസ്റ്റ് എടുക്കാം:
ഈ ലിങ്കിൽ ക്ലിക് ചെയ്യുക
https://www.mynextmove.org/explore/ip
നിങ്ങൾക്ക് ഇഷ്ടപെട്ട ആക്ടിവിറ്റീസ് തിരഞ്ഞെടുക്കുക.
റിസൾട്ട് ഉടനടി കിട്ടും. ആ റിസൾട്ട് വച്ചിട്ട് നിങ്ങൾക്കിണങ്ങുന്ന തൊഴിലിന്റെ വിഭാഗങ്ങൾ ഡാറ്റാബേസ് പറഞ്ഞു തരും.
ഒരു കാര്യം മറക്കരുത് രണ്ടോ മൂന്നോ ഹോളണ്ട് താൽപ്പര്യ മേഖലകളുടെ സംയോജനമാണ് മിക്ക ആളുകളും. അതുകൊണ്ട് എനിക്ക് രണ്ടെണ്ണം കിട്ടി, ഒന്നേ പാടുള്ളു എന്ന് വാശി പിടിക്കരുത്
അറിയുക, നിങ്ങളുടെ ഉത്തരങ്ങളെ കോടി കണക്കിന് ആളുകളുമായി താരതമ്യം ചെയ്യുന്നുണ്ട്. പൊതുവായ തൊഴിൽ ശക്തിയിലും സംതൃപ്തരുടെ താൽപ്പര്യങ്ങളിലുമുള്ള ആയിരകണക്കിന് വരുന്ന ഒക്കുപ്പേഷൻ കാറ്റഗറിയുമായി നിങ്ങളുടെ റിപ്പോർട്ട് താരതമ്യപ്പെടുത്തുന്നുണ്ട്.
പൊതുവായ താൽപ്പര്യ പാറ്റേണുകളും, വിവിധ തൊഴിൽ മേഖലകളും ജോലികളും, ആ മേഖലയിലുള്ള ആളുകളും നിങ്ങളുമായിയുള്ള സമാനതയും, തൊഴിൽ സാഹചര്യങ്ങളും, ലേബർ മാർക്കറ്റ് ഇൻഫർമേഷനും, ഏതു രാജ്യത്തൊക്കെ ഈ സ്കില്ലുകൾ ആവശ്യമുണ്ടെന്നും നിങ്ങളെ അറിയിക്കും.
നിങ്ങൾക്കിങ്ങുന്ന കരിയർ തിരഞ്ഞെടുക്കാൻ ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കും
ടെസ്റ്റ് അനലൈസേഷനിലൂടെ ഉദ്ദേശിച്ച കരിയർ മേഖലയിലേക്ക് പരിപൂർണമായി എത്തിപെടുവാൻ വേണ്ട വിദ്യാഭ്യാസം, കോളേജുകൾ, ഇടപെടേണ്ട ആളുകൾ, ഉണ്ടാക്കിയെടുക്കേണ്ട സ്കിൽ, അതുപോലെ, പഠിച്ചിരിക്കേണ്ടിയ ടെക്നിക്കൽ ടൂൾസ്, പിന്നെ വിഷയങ്ങൾ അങ്ങനെ പതിനാറോളം കാര്യങ്ങൾ നിങ്ങൾക്കു അറിയാൻ സാധിക്കും
ഈ റിപ്പോർട്ട് കിട്ടിയതിനു ശേഷം
https://www.onetonline.org/
എന്നുള്ള വെബ്സൈറ്റിൽ പോകണം. അവിടെ ചെന്ന് നിങ്ങൾക്ക് അറിയേണ്ട തൊഴിലുകളെ പറ്റി അല്ലെങ്കിൽ, കരിയർ സ്ട്രീമിനെ പറ്റി സെർച്ച് ചെയ്‌താൽ ഭാവി പരിപാടികളെ ആസൂത്രണം ചെയ്യാനുമാവും.
അതായത്, ഓസ്‌ട്രേലിയിയിൽ പോയി ഒരു കോഴ്സ് പഠിക്കും മുൻപേ അത് ആ ലേബർ മാർക്കറ്റിലെ scarce skill അല്ലെങ്കിൽ shortage skill ആണോ എന്ന് നോക്കണം. ഇല്ലെങ്കിൽ പഠിച്ചു കഴിയുമ്പോൾ, പോയതിനേക്കാൾ സ്പീഡിൽ അതുപോലെ തിരിച്ചു വരും. ഓരോ രാജ്യത്തിന്റെയും എക്കണോമിക്ക് വേണ്ട സ്കിൽ ഉൾപെടുന്ന കരിയർ, കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഈ മാപ്പിങ് വെബ്സൈറ്റ് നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കുന്നു
നിങ്ങളുടെ താൽപ്പര്യങ്ങൾ, കഴിവുകൾ, പേഴ്സണാലിറ്റി traits എന്നിവയുമായി പൊരുത്തപ്പെടുന്ന സാധ്യതയുള്ള കരിയറുകൾ എന്നിവ കണ്ടെത്തുന്നു
ശരിയായ കോളേജ് / യൂണിവേഴ്സിറ്റിയിൽ ചേരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ കരിയർ ലക്ഷ്യത്തിലെത്താൻ ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കു നൽകുന്നു.
കോളേജ് / യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതകൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ കോഴ്സുകളെക്കുറിച്ച് നിങ്ങൾ അവബോധം നേടുന്നു, അതുവഴി കോളേജ് / യൂണിവേഴ്സിറ്റിയിൽ ചേരുന്നതിനുള്ള ചെലവ് കുറക്കാൻ സാധിക്കുന്നു
നിങ്ങളുടെ കരിയർ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്ന സന്നദ്ധപ്രവർത്തനങ്ങൾക്കും ഇന്റേൺഷിപ്പുകൾക്കുമായി നിങ്ങൾക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാനും കഴിയും
ഒന്നു ട്രൈ ചെയ്ത് നോക്കൂ...
(മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ കരിയർ ടീം)
Leave A Comment