കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്
കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്
സമസ്തയുടെ രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതന്മാരിലൊളായിരുന്നു കരിമ്പനക്കാല്‍ അഹ്‌മദ് മുസ്‌ലിയാര്‍. ഹിജ്‌റ 1294 ല്‍ മണ്ണാര്‍ക്കാടാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വെളിംകോട് തട്ടാര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ പൊന്നാനി, അഞ്ചരക്കണ്ടി അഹ്‌മദ് മുസ്‌ലിയാര്‍ അടക്കമുള്ള പ്രതിഭാശാലികളായ പണ്ഡിത മഹത്തുക്കളില്‍ നിന്നും അറിവ് കരസ്ഥമാക്കി. 1903 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടി.
പഠന ശേഷം മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം അറബിക് കോളേജ്, തിരൂരങ്ങാടി നടുവിലെ പള്ളി, കോഴിക്കോട് മുതാക്കരപ്പള്ളി, കാപ്പ് ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. ഒട്ടനവധി പ്രമുഖ ശിഷ്യ സമ്പത്തിനുടമയാണ് മഹാനവര്‍കള്‍. സമസ്തയുടെ സ്ഥാപക നേതാക്കളിലെ പ്രമുഖനായ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, ഉജ്ജ്വല വാഗ്മി അരിപ്ര മൊയ്തീന്‍ ഹാജി, ഇര്‍ഷാദുല്‍ യാഫിഈ ക്ക് ശറഹ് എഴുതിയ കുന്നപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് ഉറുദു കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മഹാന്റെ ശിഷ്യന്മാരാണ്.
ഒരിക്കല്‍ മഴകൊണ്ട് അദ്ദേഹത്തിന്റെ കിതാബുകള്‍ നനയുകയുണ്ടായി. അതുണക്കാന്‍ വേണ്ടി വെയിലത്തു വെച്ചിരിക്കുന്നത് കണ്ട ബ്രിട്ടീഷ് സായിപ്പ് ഈ ഗ്രന്ഥങ്ങളെല്ലാം ആരുടേതാണെന്നന്വേഷിച്ചു. അഹ്‌മദ് മുസ്‌ലിയാരുടേതാണെന്നറിഞ്ഞപ്പോള്‍ ആ വെള്ളക്കാരന്‍ പാരിതോഷികം നല്‍കി അദ്ദേഹത്തെ ആദരിക്കുകയായിരുന്നു'.(കാല്‍പാടുകള്‍)
1931 ല്‍ വെള്ളിയഞ്ചേരിയില്‍ വെച്ച് നടന്ന സമസ്തയുടെ അഞ്ചാം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് അഹ്‌മദ് മുസ്‌ലിയാരായിരുന്നു. ജീവിതത്തിന്റെ സിംഹഭാഗവും പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടിയ മഹാന്റെ അന്ത്യവും മണ്ണാര്‍ക്കാട് ജുമുഅത്ത് പള്ളിയില്‍ വെച്ച് തന്നെയായിരുന്നു. തന്റെ 59-ാം വയസ്സില്‍ ഹിജ്‌റ 1352 ല്‍ ആണ് മഹാന്‍ വഫാത്താവുന്നത്. മരണത്തെ സ്വീകരിക്കാന്‍ അദ്ദേഹം കിടന്നിരുന്ന ബെഞ്ച് ഇന്നും അവിടത്തെ കുതുബ്ഖാനയില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ വടക്ക് പടിഞ്ഞാറേ ഭാഗത്താണ് മഹാന്റെ ഖബറിടമുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment