തൊണ്ടിക്കാട്ടില്‍ കുഞ്ഞായിന്‍ മൗലവി 

തൊണ്ടിക്കാട്ടില്‍ കുഞ്ഞായിന്‍ മൗലവി 
  (കൊയപ്പ കുഞ്ഞായിന്‍ മുസ്‌ലിയാര്‍)

സമസ്തയുടെ മുഫ്തി എന്ന പേരില്‍ അറിയപ്പെട്ട കുഞ്ഞായിന്‍ മുസ്‌ലിയാര്‍ ഹിജ്‌റ 1309 ല്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിക്ക് സമീപം നീരോല്‍പാലം എന്ന പ്രദേശത്താണ് ജനിച്ചത്. പ്രമുഖ പണ്ഡിതനായ കൊല്ലോളി അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യനാണ്.
 
1918 ല്‍ വെല്ലൂരില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് കാപ്പാട്, പെരിങ്ങത്തൂര്‍, കണ്ണൂര്‍, വടകര, വെളിമുക്ക് എന്നീ സ്ഥലങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തി. സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്നു. അല്‍ ബയാന്‍ മാസികയില്‍ അദ്ദേഹത്തിന്റെ വിവധ വിഷയങ്ങളിലുള്ള ഫത്‌വകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുന്നത്ത്  ജമാഅത്തിന്റെ പടനായകന്മാരായിരുന്ന റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, വെളിമുക്ക് അവറാന് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മഹാന്റെ ശിഷ്യന്മാരാണ്.

1951 ല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു ജന്മം നല്‍കിയ വടകരയില്‍ സമസ്ത സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹം വടകര മുദരിസായിരുന്നു. വടകര വിട്ട ശേഷം വെളിമുക്കില്‍ കുറച്ച് കാലം ദര്‍സ് നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്  പ്രസിഡണ്ട് മൗലാന ടി.കെ.എം ബാവ മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ കുടുംബാംഗമാണ്. ഹിജ്‌റ 1396 ല്‍ വഫാത്തായി കൊയപ്പ നീരോല്‍പാലം ജുമുഅത്ത് പള്ളിയുടെ സമീപമാണ് അന്തിമവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter