വിഷയം: കടബാധ്യത സകാത്താക്കി മാറ്റല്‍
എനിക്ക് ഒരു വ്യക്തി കുറച്ചു ക്യാഷ് കടമായി കൊടുത്തത് തിരിച്ചു തരുവാനുണ്ട്. അദ്ദേഹം സകാത്തിന് അവകാശി ആണ്. ഈ വ്യക്തിക്ക് ഈ വര്ഷം് ഞാൻ കുറച്ചു സകാത് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എനിക്ക് തരാനുള്ള ക്യാഷ് സകാത്ത് തുകയില്‍ നിന്ന് കുറച്ച് ബാക്കി കൊടുത്താൽ എന്റെള സകാത് വീടുമോ?
ചോദ്യകർത്താവ്
Mohammed Irshad Parayi
May 12, 2020
CODE :Fiq9801
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കടം തരാനുളള വ്യക്തിയോട് തരാനുള്ള കടം ഞാന്‍ സാകാത്തിന്‍റെ പണമായി നിനക്ക് തന്നു എന്ന് പറഞ്ഞാല്‍ അത് ശരിയാകില്ല. ആ വ്യക്തിയുടെ കയ്യില്‍ നിന്ന് കടം തരാനുള്ള പണം വാങ്ങുകയും തിരിച്ച് അത് സകാത്തായി നല്കുകയും ചെയ്യാവുന്നതാണ്.
കടം തരാനുള്ള വ്യക്തിക്ക് സകാത്ത് കൊടുക്കുമ്പോള്‍ ഈ പണം കൊണ്ട് എന്‍റെ കടം വീട്ടണം എന്ന് നിബന്ധന വെക്കാനും പാടില്ല. എന്നാല്‍ നിബന്ധന വെക്കാതെ പരസ്പരം ധാരണയിലെത്തുന്നത് കൊണ്ട് കുഴപ്പമില്ല. ആ ധാരണയിലെത്തല്‍കൊണ്ടോ കടക്കാരന്‍റെ വാഗ്ദാനം കൊണ്ടോ ലഭിച്ച സകാത്ത്പണം തിരിച്ചുനല്‍കി കടം വീട്ടല്‍ നിര്‍ബന്ധവുമില്ല (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.