ഭാര്യയോട് സംസാരിക്കുമ്പോഴെല്ലാം കിനായതിന്റെ വാക്കുകൾ കൊണ്ട് ത്വലാഖ് ചൊല്ലിയോ എന്ന് മനസ്സിൽ തോന്നലുകളും സംശയങ്ങളും വരുന്നു (വസ്‌വാസ് ആണെന്ന് തോന്നുന്നു)പിന്നീട് കുറെ ചിന്തിക്കുമ്പോൾ ഇല്ലെന്നും മനസ്സിലാവുന്നു .ഇങ്ങനെ സംശയിച്ചാൽ ത്വലാഖ് ആവുമോ?
ചോദ്യകർത്താവ്
Ashfaq
Sep 6, 2018
CODE :Par8899
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇങ്ങനെ സംശമുള്ളവർ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും ഭാര്യയോടോ മറ്റോ സംസാരിക്കരുത്. ത്വലാഖിന്റെ വിഷയത്തിൽ വസ്വാസിന് സ്ഥാനമില്ല. അഥവാ ചൊല്ലിയോ എന്ന് തോന്നുകയും ഇല്ലായെന്ന് ഉത്തരം കിട്ടുകയും പിന്നെയും ചൊല്ലിയോ ഇല്ലയോ എന്നിങ്ങനെ സംശിയിച്ചുകൊണ്ടെയിരിക്കുകയും ചെയ്യുന്ന പ്രകൃതമാണെങ്കിൽ ത്വലാഖ് സംഭവിക്കില്ല. (കിതാബുൽ ഉമ്മ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.