അസ്സലാമുഅലൈക്കും, മുസ്ലീം കൾക്ക് അന്യ മതസ്ഥരെ വിവാഹം കഴിക്കാമോ?? പ്രതേകിച്ചു ക്രിസ്ത്യൻ, ജൂത മതത്തിൽ നിന്നും ഉള്ളവരെ??
ചോദ്യകർത്താവ്
Niyas
Apr 29, 2019
CODE :Fiq9254
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജൂതന്മാരും ക്രിസ്ത്യാനികളും രണ്ടു തരമുണ്ട്. ഒന്ന്. യഅ്ഖൂബ് നബിയുടെ മക്കളുടെ പരമ്പരിയില്‍പ്പെട്ടവരായ ഇസ്രഈല്യര്‍, ഇസ്രാഈല്യരല്ലാത്തവര്‍.
ഇസ്രാഈല്യരല്ലാത്ത ജൂത, ക്രിസ്യന്‍ സ്ത്രീകള്‍ നാലു വിധമുണ്ട്. ഒന്ന്: ജൂത സ്ത്രീയുടേയും ക്രിസ്ത്യന്‍ സ്ത്രീയുടേയും മുന്‍കാമികള്‍ യഥാക്രമം തൌറാത്തും ഇഞ്ചീലും മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതിന് മുമ്പ് അവരുടെ മതത്തില്‍ പ്രവേശിച്ചവരായിരിക്കും. അത്തരം പരമ്പരമ്പരയിലുള്ള സ്ത്രീയാണെങ്കില്‍ അവരെ കല്യാണം കഴിക്കാം രണ്ട്: ഇവരുടെ മുന്‍ഗാമികള്‍ തൌറാത്തിലും ഇഞ്ചീലിലും മാറ്റത്തിരുത്തലുകള്‍ വരുത്തിയതിന് ശേഷം എന്നാല്‍ അവരുടെ മതങ്ങള്‍ ദുര്‍ബ്ബലപ്പെടുന്നതിന് മുമ്പ് അതില്‍ പ്രവേശിക്കുകയും അവയിലുള്ള മാറ്റത്തിരുത്തലുകള്‍ അംഗീകരിക്കാതെ യഥാര്‍ത്ഥ വിശ്വാസം കൈ കൊള്ളുകയും ചെയ്തവരായിരിക്കും. അത്തരം പരമ്പരകളില്‍ വന്ന സ്ത്രീകളേയും വിവാഹം കഴിക്കാം. എന്നാല്‍ ഇവര്‍ മാറ്റത്തിരുത്തലുകള്‍ അംഗീകരിച്ചു കൊണ്ട് ജീവിച്ചവരായിരിരുന്നുവെങ്കില്‍ ആ പരമ്പരയില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ല. മൂന്ന്: ഇവരുടെ മുന്‍ഗാമികള്‍ ഇവരുടെ മതം ദുര്‍ബലപ്പെട്ടതിന് ശേഷം അതില്‍ പ്രവേശിച്ചവരാകും. എങ്കില്‍ ആ പരമ്പരയിലെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ല. അപ്പോള്‍ നബി (സ്വ)യുടെ നുബുവ്വത്തിന് ശേഷം ജൂതരോ ക്രിസ്ത്യാനികളോ ആയവരുടെ പരമ്പരയില്‍ വന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ പാടില്ല. നബി (സ്വ)യുടെ വരവോടെ ജൂത, ക്രിസ്ത്യന്‍ മതങ്ങള്‍ ദുര്‍ലപ്പെട്ടുതാണ് കാരണം. അതു പോലെത്തന്നെ ഈസാ നബി (അ) വന്നതിന് ശേഷം എന്നാല്‍ മുഹമ്മദ് നബി (സ്വ) വരുന്നതിന് മുമ്പ് ജുതന്മാരായവരുടെ പരമ്പരയില്‍പ്പെട്ട സ്ത്രീകളേയും വിവാഹം കഴിക്കാന്‍ പാടില്ല. കാരണം ഈസാ നബി (അ)ന്റെ വരവോടെ ജൂത മതം ദുര്‍ബലപ്പെട്ടുവെന്നതാണ് പ്രബലാഭിപ്രായം. നാല്: ജൂത സ്ത്രീയുടേയും ക്രിസ്ത്യന്‍ സ്ത്രീയുടേയും മുന്‍ഗാമികള്‍ എപ്പോഴാണ് അവരവരുടെ മതത്തില്‍ പ്രവേശിച്ചത് എന്ന് അറിയില്ല. അത്തരം പരമ്പരകളില്‍പ്പെട്ട സ്ത്രീകളേയും വിവാഹം കഴിക്കാന്‍ പാടില്ല.
ഇനി ഇസ്രാഇല്യരുടെ പരമ്പരയില്‍പ്പെട്ട സ്ത്രീകളാണെങ്കില്‍ ഈ നിബന്ധനകളൊന്നും നോക്കാതെ വിവാഹം കഴിക്കാമെന്ന് അഭിപ്രായമുണ്ടെങ്കിലും (യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയില്‍ വന്നവരായ ഇസ്രാഈല്യരില്‍ പലരും ബിംബാരാധകരും മൂസാ നബിയിലും ഈസാ നബിയിലും വിശ്വസിക്കാത്തവരുമൊക്കയായിരുന്നതിനാല്‍) ഇസ്രാഈല്യരല്ലാത്ത ജൂത, ക്രസ്ത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള ഉപര്യുക്ത നിബന്ധനകള്‍ ഇസ്രാഈല്യരായ സ്ത്രീകള്‍ക്കും ബാധകമാണ് എന്നതാണ് പ്രബലാഭിപ്രായം. മുഹമ്മദ് നബി (സ്വ)യുടെ നുബുവ്വത്തിന് ശേഷം ക്രിസ്ത്യാനിയോ ജൂതരോ ആയവര്‍ ഇസ്രാഈല്യരാണെങ്കിലും അല്ലെങ്കിലും ആ പരമ്പരയില്‍ വന്ന സ്ത്രീകളുമായി വിവാഹ ബന്ധം പാടില്ല എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. (റൌളത്തുത്വാലിബീന്‍).
എന്നാല്‍ ജൂതന്മാരും ക്രിസ്താനികളുമല്ലാത്ത അമുസ്ലിം സ്ത്രീകളുമായി ഒരു രീതിയിലും ഒരു മുസ്ലിമിന് വിവാഹം ബന്ധം അനുവദനീയമല്ല (സൂറത്തുല്‍ ബഖറഃ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.