ജമാഅത്, മുജഹിട് പോലെയുള്ളവരോട് കൂടെ ജുമുഅ നിസ്കാരം തുടര്‍ന്നാല്‍ ശരിയവുമോ? അവരുടെ ഖുഥുബ മലയാളത്തിലാണെങ്കിലും ഖുഥുബയുടെ നിര്‍ബന്ധ കാര്യങ്ങള്‍ അവര്‍ അറബിയില്‍ ഓതുന്നു എങ്കില്‍ എന്താണ് വിധി

ചോദ്യകർത്താവ്

ഹംസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ടു ഖുതുബ ജുമുഅ നിസ്കാരം സ്വഹീഹാവാനുള്ള നിബന്ധനയാണ്. അവ അറബിയിലായിരിക്കണമെന്നതും നിബന്ധനയാണ്. മലയാളത്തില്‍ ഖുതുബ നിര്‍വ്വഹിച്ചാല്‍ ഖുതുബ ശരിയാവുകയില്ല. തന്നിമിത്തം ജുമുഅ നിസ്കാരവും ശരിയാവുകയില്ല. അതിനാല്‍ അത്തരം സ്ഥലങ്ങളില്‍ ജുമുഅക്ക് പോകല്‍ നിഷിദ്ധമാണ്. അവിടെ നിന്ന് നിസ്കരിച്ച ജുമുഅ അസ്വീകാര്യവും അത് ളുഹ്റായി മടക്കി നിസ്കരിക്കുകയും ചെയ്യണം. ഖുതുബയുടെ നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ ഇതരഭാഷയില്‍ അവയുടെ വിശദീകരണമെന്നോണം വല്ലതും പറയുകയാണെങ്കില്‍ അത്തരം സാഹചര്യത്തില്‍, പണ്ഡിതര്‍ പറയുന്നത്, അവിടെ ഖുതുബയായി പരിഗണിക്കപ്പെടുന്നത് അറബിയില്‍ പറയുന്ന ഭാഗം മാത്രമാണ്. അവക്ക് ഇടയില്‍ വരുന്ന അനറബി ഭാഷയിലുള്ളത് ഖുതുബയില്‍ പെട്ടതല്ല. അത് കൊണ്ട്, നിര്‍ബന്ധഘടകങ്ങള്‍ക്കിടയില്‍ അന്യസംസാരം കൊണ്ട് വിട്ടുപിരിക്കുന്ന അതേ വിധിയാണ് അവിടെയും വരിക. നീണ്ടുപോയാല്‍ അത് ഖുതുബയുടെ സാധുതയെ ബാധിക്കും, ചുരുങ്ങിയ രൂപത്തിലാണ് എങ്കില്‍ അത് സാധുതയെ ബാധിക്കുകയുമില്ല എന്നതാണ് വിധി. അറബിയില്‍ ഖുതുബ നടത്തിയാല്‍ ഖുതുബയും നിസ്കാരവും ശരിയാകും. പക്ഷേ, മുബ്തദിഉകളെ തുടര്‍ന്ന് നിസ്കരിച്ചതാണെങ്കില്‍ അത് കറാഹത് ആണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter