ഷിയാ വിശ്വാസികളും സുന്നികളും തമ്മിലുള്ള വ്യത്യാസം ഹദീസിന്റെയും ഖുര്‍ആനിന്‍റെയും വെളിച്ചത്തില്‍ ഒന്ന് വ്യക്തമാക്കി തരാമോ?
ചോദ്യകർത്താവ്
സൈഫു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശിയാ വിഭാങ്ങളും ആശയവും ഉയിര്‍കൊള്ളുന്നത് പ്രവാചകര്‍ (സ) തങ്ങളുടെ കാല ശേഷമാണ്. അതിനാല്‍ ഈ വ്യത്യാസങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കണ്ടെത്താനാവുകയില്ല. ശിയാ വിഭാഗത്തിന്‍റെ ആശയ ഗതിയില്‍ കാലന്തരേണ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അവര്‍ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി പിരിഞ്ഞിട്ടുമുണ്ട്. അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നിവര്‍ അന്യായമായിട്ടാണ് ഖിലാഫത് കൈയേറിയതെന്നും അത് ആദ്യം മുതലേ അലി(റ)വിനും കുടുംബത്തിനും അവകാശപ്പെട്ടതായിരുന്നവെന്നുമാണ് അവരുടെ പ്രധാനമായ ആരോപണം. അതിനാല്‍ അവര്‍ പല സ്വഹാബതിനെയും അംഗീകരിക്കുന്നില്ല. പല ഹദീസുകളും അവര്‍ വിശ്വസിക്കുകയുമില്ല.
ശീഇസത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ താഴെ ലിങ്കുകള്‍ ക്ലിക്കു ചെയ്യുക.
1) ശീഇസം 2) ശീഇസം:വിവിധ കക്ഷികള്‍ 3) ആധുനിക ശിയാക്കള്‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.