ഉസ്താദെ.. ജനാബത്തിന്‍റെ കുളി തുടങ്ങുന്ന സമയത്ത് നഖത്തിന്‍റെ മുകളിൽ പെയിന്‍റ് പോലുള്ള വസ്തു ( ചെറിയ ഒരു dot മാത്രം) കാണുകയും അത് നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആ വസ്തു നീങ്ങാതെ വരികയും പിന്നീട് കുളി കഴിഞ്ഞ ഉടനെ റൂമിൽ വെച്ച് അത് നീക്കം ചെയ്യുകയും ആ ഭാഗം കഴുകുകയും ചെയ്തു. ഇങ്ങനെ ചെയ്തത് കൊണ്ട് ജനാമ്പത്തിന്‍റെ കുളിയെ ബാധിക്കുമോ?
ചോദ്യകർത്താവ്
Muhammed Aslam
Jun 1, 2021
CODE :Dai10127
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
താങ്കള്‍ റൂമില്‍ വെച്ച് ആ വസ്തു നീക്കം ചെയ്ത ശേഷം ആ ഭാഗം കൂടി കഴുകുന്നതോടെയാണ് താങ്കളുടെ കുളി പൂര്‍ണമാവുന്നത്. കാരണം വലിയ അശുദ്ധിയെ ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള കുളിയില്‍ അവയവങ്ങള്‍ക്കിടയില്‍ തര്‍തീബ് ഇല്ല. അഥവാ, വുളൂ ചെയ്യുമ്പോള്‍ നിയ്യത്ത്-മുഖം കഴുകല്‍-കൈകള്‍ കഴുകല്‍-തല തടവല്‍-ചെവി തടവല്‍-കാല്‍ കഴുകല്‍ എന്നിവ ഈ പറഞ്ഞത് പോലെ വഴിക്കുവഴി ചെയ്യല്‍ നിര്‍ബന്ധമായതു പോലെ കുളിയില്‍ തര്‍തീബ് (വഴിക്കുവഴി ചെയ്യല്‍) ശ്രദ്ധിക്കേണ്ടതില്ല. കാരണം കുളിയില്‍ ശരീരം മുഴുവന്‍ ഒറ്റ അവയവമായാണല്ലോ പരിഗണക്കപ്പെടുന്നത്. കുറച്ച് ഭാഗം കഴുകിയ ശേഷം ബാക്കി ഭാഗം പിന്നീട് കഴുകിയാലും കുളിക്ക് ഭംഗം വരില്ല. ആയതിനാല്‍ ചോദ്യത്തിലുന്നയിക്കപ്പട്ട പെയ്ന്‍റ് നീക്കം ചെ്യത് കഴുകല്‍ കുളി പൂര്‍ണമാവാന്‍ അനിവാര്യമാണെന്ന് ചുരുക്കം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.