വിഷയം: ശുദ്ധി
ശുദ്ധി ഈമാനിന്റെ ഭാഗമാണ് എന്ന ഹദീസ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇതിനെ കുറിച്ചു വിശദീകരിക്കുമോ ?
ചോദ്യകർത്താവ്
sahad
Jun 21, 2026
CODE :Dai16343
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
'الطهور شطر الإيمان' (ശുദ്ധി ഈമാനിന്റെ ഭാഗമാണ്) എന്ന ഹദീസ് ഇമാം മുസ്ലിമിൽ രേഖപ്പെടുത്തിയിട്ടുള്ളതും സ്വഹീഹായതുമാണ്. ഈ ഹദീസിൻ്റെ അർത്ഥത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് പണ്ഡിതന്മാർക്കിടയിൽ നിരവധി അഭിപ്രായങ്ങളുണ്ട്.
ആദ്യമായി, ഇവിടെ തുഹൂർ കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരത്തിനുള്ള ശുദ്ധിയും, ഈമാൻ കൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരവുമാണ്. അതായത്, നിസ്കാരത്തിന് വുളു പോലുള്ള ശുദ്ധി വരുത്തുന്നത് വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും, വുളൂവില്ലാതെ നിസ്കാരം സ്വീകരിക്കപ്പെടില്ലെന്നുമാണ് ഇത് കൊണ്ട് അർത്ഥമാക്കപ്പെടുന്നത്. രണ്ടാമതായി, തുഹൂർ എന്നത് ബാഹ്യമായ ശുദ്ധിയും, ഈമാൻ എന്നത് ആന്തരികമായ വിശുദ്ധിയുമാണ്. അതുകൊണ്ട്, ബാഹ്യവും ആന്തരികവുമായ ശുദ്ധി വിശ്വാസിയുടെ പ്രധാനപ്പെട്ട ദൗത്യമാണെന്നും ഇത് സൂചിപ്പിക്കുന്നു. മൂന്നാമതായി, തുഹൂർ കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ കാര്യങ്ങളെയും തൊട്ട് അകന്നു നിൽക്കലാണ്. തെറ്റുകൾ, അഹങ്കാരം, അസൂയ തുടങ്ങിയവയിൽ നിന്നെല്ലാം മാറി നിന്നാലേ ഈമാനിന് തെളിമയും ശോഭയും ഉണ്ടാവുകയുള്ളൂ.
ചുരുക്കത്തിൽ, തുഹൂർ എല്ലാ തലങ്ങളിലുമുള്ള ശുദ്ധി വരുത്തലാണ്; അത് പാപങ്ങളിൽ നിന്നുള്ളതായാലും, വുളൂഅ് എടുക്കുന്നതിലൂടെയോ വസ്ത്രങ്ങളും പരിസരങ്ങളും വൃത്തിയാക്കുന്നതിലൂടെയോ ആയിക്കൊള്ളട്ടെ. ഈമാൻ ഇതിന് വലിയ പ്രാധാന്യമാണ് നൽകുന്നത് എന്ന് മനസ്സിലാക്കുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


