വിഷയം: ‍ അക്കൗണ്ടിംഗ്

അക്കൗണ്ടിംഗ് ജോലി അനുവദനീയമാണോ?

ചോദ്യകർത്താവ്

Midhlaj

Nov 17, 2026

CODE :Fin16599

بسم الله الرحمن الرحيم ، الحمد لله والصلاة والسلام على رسول الله وعلى آله وصحبه أهل الله أما بعد

പൊതുവേ, അക്കൗണ്ടിംഗ് ജോലി ഹലാൽ  ആണ്. അക്കൗണ്ടന്റ് എന്നത് ഏത് ബിസിനസിലും അല്ലെങ്കിൽ സ്ഥാപനത്തിലും സാമ്പത്തിക കണക്കുകൾ സൂക്ഷിക്കുന്ന ഒരു പ്രൊഫഷണൽ ജോലിയാണ്. സ്ഥാപനത്തിന്റെ വരവുചെലവുകൾ രേഖപ്പെടുത്തുക, ശമ്പളം നൽകുക, ബില്ലുകൾ തയ്യാറാക്കുക തുടങ്ങിയ സാധാരണ അക്കൗണ്ടിംഗ് ജോലികൾ തികച്ചും  അനുവദനീയമായ കാര്യങ്ങളാണ്.

എങ്കിലും, ഈ ജോലി ഹലാൽ ആകുന്നത് അത് ഏത് സ്ഥാപനത്തിലാണ് ചെയ്യുന്നത് എന്നതിനെയും അവിടുത്തെ ഇടപാടുകളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. പലിശരഹിത ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതു ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, സൂപ്പർമാർക്കറ്റുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ഐ.ടി സ്ഥാപനങ്ങൾ തുടങ്ങിയവയിലുള്ള അക്കൗണ്ടിംഗ് ജോലികൾ  ഹലാലായ മേഖലകളാണ്. അതേസമയം, പരമ്പരാഗത ബാങ്കുകളിലെ പലിശ കണക്കുകൾ കൈകാര്യം ചെയ്യുക, പലിശ ലോണുകൾ പാസാക്കുക,  മദ്യം, ചൂതാട്ടം തുടങ്ങിയ നിഷിദ്ധമായ ഉത്പന്നങ്ങളും ഇടപാടുകളും പ്രധാനമായും കൈകാര്യം ചെയ്യുന്ന കമ്പനികളിലെ അക്കൗണ്ട്സ് ജോലികൾ ഹറാമിന്റെ കൂട്ടത്തിൽ പെടുന്നു.

അതിനാൽ, അനുവദനീയമായ ബിസിനസുകളിലെ അക്കൗണ്ടിംഗ് ജോലി തികച്ചും ഹലാലും  ഹറാമായ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബിസിനസികളിലെ അക്കൗണ്ടിംഗ് ജോലി  ഇസ്‌ലാമിക നിയമപ്രകാരം ഹറാമുമാണ്.


والله أعلم بالصواب
 

ASK YOUR QUESTION

Voting Poll

Get Newsletter