ഫിത്റ് സകാത് കൊടുക്കാന്‍ ഏറ്റവും നല്ല സമയം ഏത്

ചോദ്യകർത്താവ്

insaf cheekode

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നിര്‍ബന്ധമാവുന്നത്, പെരുന്നാളിന്റെ മാസം പിറക്കുന്നതോടെയാണ്. പെരുന്നാള്‍ നിസ്കാരത്തിന് പോവുന്നതിന് മുമ്പായി കൊടുത്തുതീര്‍ക്കലാണ് ഏറ്റവും നല്ലത്. അപ്പുറത്തേക്ക് പിന്തിക്കല്‍ കറാഹതാണ്. എന്നാല്‍ അവകാശികളായ അടുത്ത ബന്ധുക്കള്‍ക്കോ കൂടുതല്‍ ആവശ്യക്കാര്‍ക്കോ നല്‍കാനായി പിന്തിപ്പിക്കാം. പെരുന്നാള്‍ ദിവസത്തെയും വിട്ട് പിന്തിക്കല്‍ ഹറാമാണ്. റമദാന്‍ ഒന്ന് മുതല്‍ തന്നെ വേണമെങ്കില്‍ കൊടുത്ത് തുടങ്ങാം. പക്ഷേ, അങ്ങനെ കൊടുക്കുമ്പോള്‍, സകാത് വാങ്ങിയവര്‍ നിര്‍ബന്ധമാകുന്ന സമയത്തും അത് വാങ്ങാന്‍ അര്‍ഹരായിരിക്കണം. അഥവാ, കടക്കാരന് ആണ് നാം കൊടുത്തതെങ്കില്‍, അയാള്‍ ശവ്വാല്‍ പിറക്കുന്നതിന് മുമ്പായി മറ്റു വല്ല മാര്‍ഗ്ഗത്തിലൂടെയും കടക്കാരനല്ലാതായാല്‍ അയാള്‍ അവകാശിയല്ലാതായി എന്ന് വരും.  അത്തരം സാഹചര്യത്തില്‍, നേരത്തെ കൊടുത്ത സകാത് സാധുവാവുകയില്ല, വീണ്ടും കൊടുക്കേണ്ടി വരും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter