ഗള്‍ഫില്‍ ഉള്ളവര്‍ എവിടെയാണ് സകാത്ത് ക്കൊടുക്കെണ്ടത്?

ചോദ്യകർത്താവ്

CP SHAFEEQ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. ആ നാട്ടിലെ സാധാരണഭക്ഷണപദാര്‍ത്ഥമാണ് സകാത് ആയി നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാണെങ്കില്‍ അങ്ങോട്ട് നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഇമാം അബൂഹനീഫ(റ)വും ശാഫീ മദ്ഹബിലെ തന്നെ പല പ്രമുഖ പണ്ഡിതരും പറഞ്ഞിട്ടുണ്ട്.  ഈ അഭിപ്രായമനുസരിച്ച് ആവശ്യമെങ്കില്‍ സ്വന്തം നാട്ടില്‍ അത് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter