ഞാന്‍ ജോലി ചെയ്യുന്നത് ഒരു ടെക്സ്റ്റൈല്‍സിലാണ്. മാസം കണ്ടാല്‍ അന്ന് നേരം വെളുക്കുന്നത് വരെ ജോലിത്തിരക്കായിരിക്കും. നേരം വെളുത്തശേഷമേ വീട്ടിലേക്ക് പോകാനാവൂ. അപ്പോള്‍ ഞാന്‍ എവിടെയാണ് നല്‍കേണ്ടത്?

ചോദ്യകർത്താവ്

insaf cheekode

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടതെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ ആ നാട് എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് കൃത്യമായ മഹല്ല് തന്നെയാണോ അതോ ജംഉം ഖസ്റും അനുവദനീയമായ ദൂരപരിധി മുഴുവനുമാണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്.  എന്നാല്‍ സകാത് ദാതാവിന്റെ നാട്ടില്‍ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുകയോ അവകാശികളായ ബന്ധുക്കളോ കൂടുതല്‍ ആവശ്യമുള്ളവരോ മറ്റൊരു നാട്ടിലാവുകയോ ചെയ്താല്‍  അങ്ങോട്ട് നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ഇമാം അബൂഹനീഫ(റ)വും ശാഫീ മദ്ഹബിലെ തന്നെ പല പ്രമുഖ പണ്ഡിതരും പറഞ്ഞിട്ടുണ്ട്.  ഈ അഭിപ്രായമനുസരിച്ച് ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തം മഹല്ലില്‍ നല്‍കാവുന്നതാണ്. എന്നാല്‍ പ്രബലാഭിപ്രായപ്രകാരം ഏറ്റവും ഉത്തമം അസ്തമയ സമയത്തുള്ള മഹല്ലില്‍ തന്നെ നല്‍കലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter