വെള്ളിയാഴ്ച രാവിലെ നോമ്പ് എന്നു പറയുന്നത് വ്യാഴാഴ്ച പകലിലല്ലേ നോൽക്കുക? ഇതേ പോലെ തിങ്കളാഴ്ച രാവ് ഞായറാഴ്ച അല്ലേ..?

ചോദ്യകർത്താവ്

മുഹമ്മദ് ഷരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നോമ്പ് സുന്നതുള്ളത് വ്യാഴാഴ്ചയും തിങ്കളാഴ്ചയുമാണ്. നോമ്പ് ഒരിക്കലും രാവിലല്ലെന്നതും പകലിലാണെന്നതും എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. അങ്ങനെ ആരെങ്കിലും പ്രയോഗിക്കുന്നെങ്കില്‍ അത് പ്രയോഗത്തിലെ അപാകത എന്നല്ലാതെ, അത് കൊണ്ട് വിധി മാറുന്നില്ല. നോമ്പ് നോല്‍ക്കേണ്ടത് വ്യാഴാഴ്ചയും തിങ്കളാഴ്ചയും തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter