തറാവീഹ് ഉമര്‍(റ) ഇരുപത് റക്അത് നിസ്കരിച്ചതിനു എന്താണ് തെളിവ്?
ചോദ്യകർത്താവ്
Abdul Vadood C
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഓരോ നിസ്കാരവും എത്ര റക്അതാണെന്നത് ഹദീസുകളെയും പ്രവചാകരുടെയും സ്വഹാബാക്കളുടെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് തറാവീഹ് 20 റക്അതാണെന്നതാണ് എല്ലാ മദ്ഹബിന്റെ പണ്ഡിതരും പറയുന്നത്. ഉമര്‍ (റ) തന്റെ ഭരണകാലത്ത് ഉബയ്യ് (റ) വിന് കീഴില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി തറാവീഹ് നിസ്കാരം സജീവമാക്കി എന്ന് പല ഇമാമുമാരും നിവേദനം ചെയ്തിട്ടുണ്ട്. അത്തരം നിവേദനങ്ങളില്‍, ചിലതില്‍ റക്അതുകളുടെ എണ്ണം പറഞ്ഞിട്ടില്ലെങ്കിലും, ഇമാം ബൈഹഖിയും ഇമാം മാലിക് (റ) വും ചെയ്ത നിവേദനങ്ങളില്‍ അന്ന് നിസ്കരിച്ചത് ഇരുപത് റക്അതായിരുന്നുവെന്ന് വ്യക്തമായി വന്നതായും കാണാം. തറാവീഹ് 20 റക്അതാണെന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.