നരച്ച മുടി കട്ട്‌ ചെയ്യാമോ?

ചോദ്യകർത്താവ്

സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടി പ്രത്യേകം മുറിച്ചു മാറ്റല്‍ കല്‍പനയില്ലാത്തിടത്തുള്ള നരച്ചമുടി മാത്രമായി വെട്ടിമാറ്റുന്നത് അവ പിഴുതുമാറ്റുന്നതു പോലെ കറാഹത് ആണ്. കാരണം രണ്ടിന്‍റെയും ഉദ്ദേശം മുടി നരച്ചത് മറച്ചുവെക്കലാണ്. എന്നാല്‍ മറ്റു മുടികളോടൊപ്പം നരച്ചമുടിയും വെട്ടിച്ചെറുതാക്കുന്നതും മുടി നരച്ചത് മറച്ചുവെക്കാനുദ്ദേശമില്ലാതെ മുറിക്കുന്നതും അതതു സ്ഥലത്തെ മുടി മുറിക്കുന്നതിന്‍റെ വിധിയാണ്. ഇതോടൊപ്പം നരച്ച മുടി പിഴുതു മറ്റുന്നതുമായി ബന്ധപെട്ടു നല്കിയ ഉത്തരം കൂടി കൂട്ടിവായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter