വുളു ചെയ്യുമ്പോള്‍ കാല്കഴുകുന്നതിനു പകരം സോക്സ് അഴിക്കാതെ സോക്സിന്‍റെ മുകളില്‍ തടവിയാല്‍ വുളു സ്വഹീഹാകുമോ?
ചോദ്യകർത്താവ്
muhammed saheer
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ശേഷം പറയുന്ന നിബന്ധനകളൊത്ത ഖുഫിന്മേല്‍ തടവുക എന്നത് നിയമാനുസൃതമാണ്. ശുദ്ധിയുള്ളതായിരിക്കണം, ധരിച്ചത് ശുദ്ധിയോടെയായിരിക്കണം, കാലിന്റെ കഴുകല്‍നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം, വെള്ളം ചേരുന്നത് തടയുന്നതായിരിക്കണം, അത് മാത്രം ധരിച്ചുകൊണ്ട് യാത്രക്കാരന്റെ സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നിവയാണ് ആ നിബന്ധനകള്‍... ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ സോക്സുകളില്‍ പാലിക്കപ്പെടാത്തതിനാല്‍ അവയെ ഖുഫിന്റെ പരിധിയില്‍ പെടുത്താവുന്നതല്ല. ഇങ്ങനെ തടവി വുദു ചെയ്ത് നിസ്കരിക്കുന്നുവെന്നു ഉറപ്പുള്ളയാളെ തുടര്‍ന്നാല്‍ അയാളുടെ നിസ്കാരവും ശരിയാവുകയില്ല. കൂടുതല്‍ അറിയാന്‍ സമാന ചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.