എനിക്ക് സ്വന്തമായി വീട് ഇല്ല. അഞ്ചു സെന്റു സ്ഥലവും വീടും വാങ്ങാനാണ് ഉദ്ദേശം. ഇതിനായി നീക്കിവെക്കുന്ന തുകക്ക് സകാത്ത് ബാധകമാവുമോ?
ചോദ്യകർത്താവ്
nizar
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എന്ത് ലക്ഷ്യത്തിന് വേണ്ടിയായാലും കൈയ്യിലിരിക്കുന്ന തുകക്ക് കണക്കും വര്‍ഷവും പൂര്‍ത്തിയായാല്‍ സകാത് നിര്‍ബന്ധമാവും. 595 ഗ്രാം വെള്ളിയുടെ മൂല്യമാണ് കണക്ക്. കൈയ്യിലെത്തിയേടം മുതല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴും തുക മേല്‍പറഞ്ഞ കണക്കിന് സമമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത് നല്‍കേണ്ടതാണ്. രണ്ടര ശതമാനമാണ് സകാതായി നല്‍കേണ്ടത്. കൂടുതല്‍ അറിയാന്‍ കറന്‍സിയുടെ സകാത് നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.