അസ്സലാമു അലൈക്കും, ഉറക്കത്തില്‍ സ്വപ്നസ്ഖലനമുണ്ടാവുകയും സ്ഖലനം സംഭവിച്ചത് മനിയ്യാണോ അല്ലയോ എന്ന് സംശയമാവുകയും ചെയ്താല്‍ കുളി നിര്‍ബന്ധമാകുമോ?
ചോദ്യകർത്താവ്
HAIFA
Jan 8, 2020
CODE :Fiq9556
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഉറക്കത്തിലോ അല്ലാതെയോ ആകട്ടെ, പുറപ്പട്ടത് മനിയ്യാണോ അല്ലയോ എന്ന് സംശയമായാല്‍് ഏതെങ്കിലും ഒന്നാണെന്ന് തീരുമാനിക്കുന്നതില്‍ അവന് സ്വയം ഇഷ്ടം പോലെ ചെയ്യാം. മനിയ്യാണെന്ന് കരുതി കുളിക്കുകയോ നജസായ മദ്’യാണെന്ന് കരുതി കഴുകിക്കളയുകയോ ചെയ്യാം (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.