അസ്സലാമു അലൈക്കും. 1- ഒരു സ്ത്രീക്ക് അവളുടെ ഉമ്മയുടെ (അവളുടെ ഉപ്പയല്ലാത്ത) ഭര്‍ത്താവിന്‍റെ ആദ്യവിവാഹത്തിലുള്ള മകനെ വിവാഹം ചെയ്യാന്‍ പാടുണ്ടോ? 2- ഒരു സ്ത്രീയുടെ ഭര്‍ത്താവിന്‍റെ മറ്റൊരു ഭാര്യയില്‍ ഉണ്ടായ മകനെ ആ സ്ത്രീക്ക് വിവാഹം കഴിക്കാമോ?
ചോദ്യകർത്താവ്
Farhan
Jan 8, 2020
CODE :Fiq9559
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
- ഒരാളുടെ ഉമ്മയെ വിവാഹം കഴിച്ച തന്‍റെ ഉപ്പയല്ലാത്ത ഭര്‍ത്താവിന്‍റെ ആദ്യവിവാഹത്തിലെ മക്കള്‍് അയാള്‍ക്ക് വിവാഹബന്ധം മൂലം മഹ്റമാകുന്നില്ല. ആയതിനാല്‍ അവര്‍ക്ക് പരസ്പരം വിവാഹം കഴിക്കാവുന്നതാണ്.
- ഒരു പുരുഷന് തന്‍റെ പിതാവിന്‍റെ ഭാര്യമാരെ വിവാഹം കഴിക്കാന്‍ പാടില്ലാത്തതിനാല്‍ ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്‍റെ മറ്റു ഭാര്യമാരിലെ മക്കളെ വിവാഹം ചെയ്യാന്‍ പാടില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.