പന്നിയിറച്ചി അറിയാതെ കഴിച്ചാലും, അറിഞ്ഞു കൊണ്ട് കഴിച്ചാലുമുള്ള വിധികൾ എന്താണ്? ശേഷം എങ്ങനെയാണ് ശുദ്ധിയാവുക?

ചോദ്യകർത്താവ്

Basheer

Jan 13, 2020

CODE :Fiq9566

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പന്നിമാംസം കഴിക്കല്‍ ഹറാമാണ്. ഏതു തെറ്റും മനപ്പൂര്‍വ്വം ചെയ്താലേ കുറ്റമുള്ളൂ എന്നത് ഇവിടെയും ബാധകമാണെന്നതില്‍ സംശയമില്ലല്ലോ.

നായ, പന്നി എന്നിവ ശക്തികൂടിയ നജസായതിനാല്‍ അവകൊണ്ട് നജസായത് ഏഴ് പ്രവാശ്യം കഴുകലും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളംകൊണ്ടായിരിക്കലും നിര്‍ബന്ധമാണ്.

ഇത്തരം ശക്തികൂടിയ നജസ് ഭക്ഷിച്ചാലെന്ത് ചെയ്യണമെന്നതാണ് ഇവിടെ ചോദിക്കപ്പെട്ടിട്ടുള്ളത്.

നായയുടെ മാംസം ഭക്ഷിക്കുകയോ നായയുടെ പാല്‍കുടിക്കുകയോ ചെയ്യുകയും അത് വിസര്‍ജിക്കുകയും ചെയ്താല്‍് എന്തുചെയ്യണമെന്ന ചോദ്യത്തിന് ഇബ്നുഹജര്‍(റ) ഫത്’വ നല്‍കിയത് ഫതാവാഇബ്നുഹജര്‍്(4/46)ല്‍ കാണാം.

ആരെങ്കിലും നായയുടെ മാംസം (ഉദാഹരണത്തിന്) കഴിച്ചാല്‍ ഏഴുപ്രാവശ്യം വായ കഴുകുകയും ഒരുപ്രാവശ്യം മണ്ണുകലക്കിയ വെള്ളംകൊണ്ട് കഴുകുകയും ചെയ്താല്‍ വായ ശുദ്ധിയായി. വിസര്‍ജിച്ചാല്‍് ആ സ്ഥലം സാധാരണ പോലെ മനഹോരം ചെയ്താല്‍് മതി. 7 പ്രാവശ്യം കഴുകല്‍് വേണ്ട. ശക്തിയേറിയ നജസാണെങ്കിലും ആമശയത്തിലെത്തി വിസര്‍ജ്യവസ്തുവായി മാറിയതോടെ അതിന്‍റെ വിധി മാറിയെന്നതാണ് കാരണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter