രണ്ട് ഖുല്ലത്ത് വെള്ളം എത്ര ലിറ്റർ ഉണ്ടാവും? വസ്‌ത്രം ശുദ്ധിയാവാൻ എത്ര ലിറ്റർ വെള്ളത്തിൽ കഴുകണം?
ചോദ്യകർത്താവ്
anas
Jan 26, 2020
CODE :Oth9588
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
രണ്ട് ഖുല്ലത്ത് വെള്ളം ഏകദേശം 192 ലിറ്റര്‍ ആണ്.
മുതനജ്ജിസ്(നജസ് പുരണ്ട വസ്തു) കഴുകി വൃത്തിയാക്കാന്‍ രണ്ട് ഖുല്ലത്ത് വെള്ളം തന്നെ വേണമെന്നില്ല. നജസിന്‍റെ നിറം, മണം, രുചി എന്നിവ നീങ്ങുന്ന തരത്തില്‍ കഴുകിയ ശേഷം അതിന്‍റെ മുകളിലൂടെ വെള്ളം ഒഴുക്കിയാല്‍ മതി.
എന്നാല്‍ മുതനജ്ജിസായ വസ്ത്രം വെള്ളത്തില്‍ മുക്കി കഴുകുകയാണെങ്കില്‍ രണ്ട് ഖുല്ലത്തോ അതിലധികമോ ഉണ്ടായിരിക്കണം. കാരണം രണ്ട് ഖുല്ലത്തിനേക്കാള്‍ കുറഞ്ഞ വെള്ളത്തിലേക്ക് നജസ് വന്നുചേരുന്നതോടെ ആ വെള്ളം അശുദ്ധമാകുന്നതാണ്. എന്നാല്‍ നജസായ വസ്ത്രത്തിന് മുകളിലേക്ക് വെള്ളമൊഴിച്ചു കഴുകി ശുദ്ധിയാക്കുമ്പോള്‍ കുറഞ്ഞ വെള്ളമാണെങ്കിലും കുഴപ്പം വരില്ല.
കുറഞ്ഞ വെള്ളം നജസായ വസുതുവിലേക്ക് ഒഴുകിവരുന്നതും നജസായ വസ്തു കുറഞ്ഞവെള്ളത്തിലേക്ക് വന്ന്പതിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സാരം. വെള്ളം ഒഴുക്കി വസ്ത്രം ശുദ്ധിയാക്കുമ്പോള്‍ ആ വെള്ളം വന്നുപതിക്കുന്നതിന് പ്രത്യേകപരിഗണനയുണ്ട്. ശുദ്ധിയാവാന്‍ അതുമതി. (ഫത്ഹുല്‍മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.