വിഷയം: തഹ് ലീൽ
70000 തഹ് ലീൽ ചൊല്ലിയാൽ കിട്ടുന്ന നേട്ടങ്ങൾ വിവരിക്കാമോ.?
ചോദ്യകർത്താവ്
Jafar
Dec 15, 2022
CODE :Oth11876
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശൈഖ് സനൂസിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് കാണുക. ഇബ്നു അറബി തന്‍റെ അല്‍ഫുതൂഹാതുല്‍മക്കിയ്യയില്‍ പറയുന്നു: (എഴുപതിനായിരം പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞ് നിന്‍റെ നഫ്സിനെ അല്ലാഹുവില്‍ നിന്നു വാങ്ങുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ നിന്നെ ഉപദേശിക്കുന്നു. കാരണം ഇതു ചൊല്ലുന്നവനെയും ആര്‍ക്കുവേണ്ടി നീ ഇത് ചൊല്ലുന്നുവോ അവനെയും അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഇങ്ങനെ ഒരു നബിവചനമുണ്ട്.) ഇബ്നു അറബിയുടെ മേല്‍ പ്രസ്താവം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 70000 തഹ്‍ലീല്‍ മരിച്ചവര്‍ക്ക് വേണ്ടിയോ അല്ലാതെയോ ചോല്ലുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.