വിഷയം: ‍ നിസ്കാരം

നാൽ റക്അതുള്ള നിസ്കാരത്തിൽ ഇമാം മറവി കൊണ്ട് അഞ്ചാമത്തെ റക്അതിലേക്ക് എണീറ്റു നിന്നു. മഹ്മൂമിന് ഉറപ്പായിട്ടും അറിയാം ഇത് അഞ്ചാണെന്ന്. ഇശാറത് ചെയ്തിട്ടും ഇമാം മടങ്ങിയില്ല. ഇവിടെ മഹ്മൂമം എന്ത് ചെയ്യണം. ?

ചോദ്യകർത്താവ്

Shihab

Mar 28, 2024

CODE :Oth13441

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നാൽ റക്അതുള്ള നിസ്കാരങ്ങളിൽ അഞ്ചാമത്തെ റക്അതിലേക്ക് ഇമാം മറന്ന് എഴുന്നേറ്റാൽ അഞ്ചാണെന്ന് ഉറപ്പുള്ള മഅ്മൂം അഞ്ചാം റക്അതിലേക്ക് എഴുന്നേൽക്കരുത്. ഒന്നുകിൽ അത്താഹിയാതിൽ തന്നെ ഇരുന്ന് ഇമാമിനെ  കാത്തിരിക്കുക. അല്ലെങ്കിൽ " ഞാൻ ഇമാമിൽ നിന്ന് വേർപിരിയുന്നു " എന്ന് മനസ്സിൽ കരുതി ഒറ്റക്ക് തന്നെ ബാക്കി തുടർന്ന് നിസ്കരിക്കുക. കൂടർതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter