നാല് റക്അതുള്ള ഫര്ള്ഇ നിസ്കാരത്തിൽ ഇമാം അഞ്ചാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റു. മഅമൂം ഇമാമിനെ പ്രതീക്ഷിച്ച് അത്തഹിയ്യാതിൽ ഇരിക്കുന്നു .ഈ സമയത്ത് പുതുതായി തുടരാന്‍ വരുന്ന ആൾ എന്താണ് ചെയ്യേണ്ടത്?
ചോദ്യകർത്താവ്
Aysha bint shafiഅം
Sep 29, 2019
CODE :Fiq9455
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അഞ്ചാം റക്അതിലേക്ക് എഴുന്നേറ്റ ഇമാമിനോട് പുതുതായി വന്ന ആള്‍ക്ക് തുടരുന്നതിന് വിരോധമില്ല. പക്ഷേ, ഇമാം അധികരിച്ച റക്അതിലായതിനാല്‍ ഫാതിഹ പൂര്‍മണമായി ഓതാത്ത മഅ്മൂമിന്‍റെ ഫാത്തിഹ ഏറ്റെടുക്കാന്‍ ഇമാം അനര്‍ഹനാണ്. ആയതിനാല്‍ ആ റക്അതിലെ നിറുത്തത്തില്‍ ഫാതിഹ മുഴവനായി ഈ തുടര്‍ന്നവന് ഓതാന്‍ കഴിയാത്ത പക്ഷം ആ റക്അത് എണ്ണത്തില്‍ പരിഗണിക്കപ്പെടുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.