സംസം വെള്ളം കുടിക്കുമ്പോൾ എണീറ്റ് നിന്ന് കുടിക്കെണ്ടതുണ്ടോ?

ചോദ്യകർത്താവ്

മഹ്ബൂബ് ആലിക്കാപറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുടിക്കുന്നതും തിന്നുന്നതുമെല്ലാം ഇരുന്ന് കൊണ്ടായിരിക്കണം എന്നതാണ് സുന്നത്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളില്‍ ഒരാളും തന്നെ നിന്നു കൊണ്ട് കുടിക്കുകയേ അരുത് (മുസ്‌ലിം). സംസം വെള്ളം കുടിക്കുമ്പോഴും ഇത് തന്നെയാണ് വിധി. എന്നാല്‍, റസൂല്‍ (സ) നിന്ന് കൊണ്ട് സംസം കുടിച്ചതായി മറ്റൊരു ഹദീസില്‍ കാണാം. ആ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, അങ്ങനെ കുടിക്കുന്നത് ആവശ്യമായ ഘട്ടങ്ങളില്‍ അനുവദനീയമാണെന്നും അത് ഹറാം അല്ലെന്നും തെളിയിക്കാന്‍ വേണ്ടിയാണ് നബി (സ) നിന്ന് കൊണ്ട് കുടിച്ചുകാണിച്ചു കൊടുത്തത്, എന്നല്ലാതെ, സംസം കുടിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് അറിയിക്കാനല്ല എന്നാണ്. ശറഹ് മുസ്‌ലിമില്‍ ഇമാം നവവി (റ)യും തുഹ്ഫ പോലോത്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ഇത് പ്രത്യേകം എടുത്തുപറഞ്ഞതായി കാണാം. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter