വിഷയം: ‍ ഓണ്‍ലൈന്‍ മജ്'ലിസുകള്‍

കോവിഡ് വ്യാപനത്തിന്‍റെ ഈ സാഹചര്യത്തിൽ ഓൺലൈൻ സംഗമങ്ങൾ കൂടുന്നത് കൊണ്ട് ഫലമുണ്ടോ? അതിന് മജ്‌ലിസിന്‍റെ കൂലി ലഭിക്കുമോ?

ചോദ്യകർത്താവ്

Sanoof P P

May 22, 2020

CODE :Fiq9833

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഒരേ സ്ഥലത്ത് ഒരുമിച്ചിരുന്ന് ദുആ-ദിക്റ്-മൌലിദ്-ഖുര്‍ആന്‍ പാരായണം തുടങ്ങിയവയുടെ സദസ്സുകളൊന്നും സംഘടിപ്പിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ സൌകര്യപ്രദമായ വഴികള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത് തീര്‍ത്തും പ്രതിഫലാര്‍ഹമാണ്.

ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി മജ്’ലിസ് സംഘടിപ്പിക്കുന്നതിന്‍റെ എല്ലാ ഗുണങ്ങളും അതുകൊണ്ട് ലഭിക്കുന്നില്ലെങ്കിലും കൂട്ടമായി ഇത്തരം അമലുകള്‍ ചെയ്യുന്നതിന്‍റെ പ്രതിഫലം ലഭിക്കാന്‍ ഇത് കാരണമാകുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter