വിഷയം: ‍ Nikah

ഷാഫി മദ്ഹബ് പ്രകാരം നികാഹ് നടത്തേണ്ട രൂപം വിവരിക്കുമോ ❓️

ചോദ്യകർത്താവ്

Hakkim H

Aug 19, 2022

CODE :Pra11309

അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.

വരന്‍, വധു, വലിയ്യ്, ഈജാബ് ഖബൂല്‍ (അഥവാ വിവാഹം ചെയ്തു തന്നു. ഞാന്‍ സ്വീകരിച്ചു എന്നീ വലിയ്യും വരനും പറയുന്ന വാചകങ്ങള്‍) രണ്ട് സാക്ഷികള്‍ ഇത്രയുമാണ് നികാഹിന്‍റെ നിര്‍ബന്ധ ഘടകങ്ങള്‍.

സാക്ഷിയാകാനുള്ള ശര്‍ഇയ്യായ ഗുണങ്ങളുള്ള രണ്ട് സാക്ഷിയുടെ സാന്നിധ്യത്തില്‍ വധുവിന്‍റെ രക്ഷിതാവ് വരനോട് എന്‍റ മകള്‍ ഫാതിമയെ (ഉദാഹരണം) നിനക്ക് ഞാന്‍ നികാഹ് ചെയതു തന്നുവെന്നും നിങ്ങളുടെ മകളെ എനിക്ക് നികാഹ് ചെയ്ത് തന്നത് ഞാന്‍ സ്വീകരിച്ചുവെന്ന് വരനും പറയുന്നതുലൂടെ ഇസ്‍ലാമികമായി നികാഹ് ശരിയാവും. വരന്‍ വധുവിന് മഹ്‍ര്‍ നല്‍കലും നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട മഹ്റ് നികാഹിന്‍റെ വാചകത്തോടൊപ്പം പറയല്‍ സുന്നതാണ്. നികാഹിന് മറ്റു ചില ശര്‍ത്വുകളും സുന്നതുകളും മര്യാദകളുമൊക്കെയുണ്ട്. ഒരു ചോദ്യോത്തര വേളയില്‍ അത് വിശദീകരിക്കുന്നതിന് പരിമിതിയുണ്ട്. അല്‍പം വിശദമായി ഇവിടെ വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter