വിഷയം:  ഇസ്തിഹാളത്ത്
സാധാരണയായി ഏഴ് ദിവസം ഹൈള് ഉണ്ടാകാറുള്ള ഒരു സ്ത്രീ ( അവൾക്ക് ചില മാസങ്ങളിൽ ഇസ്തിഹാളത് ഉണ്ടാവാറുമുണ്ട് ) ഏഴാം ദിവസത്തിനു ശേഷവും രക്തം കണ്ടാൽ കുളിച്ച് നിസ്കരിക്കുകയും നോമ്പും നോൽക്കുകയും വേണോ? അതോ പതിനഞ്ച് ദിവസത്തിന് ശേഷം കുളിച് എട്ട് ദിവസത്തെ നിസ്കാരം ഖളാ വീട്ടുകയാണോ വേണ്ടത്? നോമ്പ് എപ്പോഴാണ് തുടങ്ങേണ്ടത്?
ചോദ്യകർത്താവ്
Aysha
Apr 5, 2024
CODE :Pra13515
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സാധാരണയായി ഏഴ് ദിവസം മാത്രം ഹൈള് രക്തം കാണാറുള്ള സ്ത്രീ ഏഴാം ദിവസം വിട്ട് കടക്കലോടെ കുളിച്ച് ശുദ്ധിയായി നിസ്കരിച്ചും നോമ്പ് നോറ്റും തുടരണം. എന്നാൽ, പതിവ് ദിവസം വിട്ട് കടന്നാലും പതിനഞ്ചാം ദിവസത്തിനിള്ളിൽ രക്തം മുറിയുമെന്ന് ഉറപ്പുണ്ടെങ്കിൽ രക്തം മുറിയും വരെ കാത്തിരിക്കാം. ഇനി, രക്തം തുടർച്ചയായി പതിനഞ്ച് ദിവസവും വിട്ട് കടന്നാൽ രക്തത്തെ വേർതിരിച്ചു മനസ്സിലാക്കി ചില ഭാഗങ്ങൾ ഹൈളായും ചില ഭാഗങ്ങൾ ഇസ്തിഹാളതായും പരിഗണിക്കുക. വേർതിരിക്കാൻ കഴിയാതിരുന്നാൽ പതിവ് ദിവസങ്ങൾ ഹൈളായും ബാക്കി ഇസ്തിഹാളതായുമാണ് പരിഗണിക്കേണ്ടത്. (ഇബാന നോക്കുക).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    