വിഷയം: തസ്ബീഹ് നിസ്കാരം
തസ്ബീഹ് നിസ്കാരം ഇരുന്ന് നിസ്ക്കരിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Ayisha
Apr 7, 2024
CODE :Oth13525
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സുന്നത് നിസ്കാരം ആര് ഇരുന്നു നിസ്കരിച്ചാലും നിസ്കാരം സാധുവാകും. പ്രതിഫലം നിന്ന് നിസ്കരിക്കുന്നവന്നുള്ളതിന്‍റെ പകുതയാണെന്ന് മാത്രം. ആകയാൽ, തസ്ഹീഹ് എന്ന സുന്നത് നിസ്കാരവും ഇരുന്ന് നിസ്കരിക്കാവുന്നതാണ്. നല്ലത് നിന്നു തന്നെ നിസ്കരിക്കലാണ്. തസ്ബീഹ് നിസ്കരത്തെപ്പറ്റി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ