വിഷയം: ഹൈള്
അഞ്ച് ദിവസത്തെ നോമ്പ് ഹൈള് കാരണം നഷ്ടമായി. ആറാമത്തെ ദിവസം കുളിച്ച് ശുദ്ധി വരുത്തി തുടർന്നുള്ള മൂന്ന് ദിവസം നോമ്പെടുത്തു. മൂന്നാം ദിവസം നോമ്പ് തുറന്ന ശേഷം വീണ്ടും രക്തം കണ്ടു. അപ്പോൾ കഴിഞ്ഞുപോയ മൂന്ന് നോമ്പുകൾ സ്വീകരിക്കപ്പെടുമോ അതോ പിന്നീട് ഖളാഅ് വീട്ടേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Farseena P
Apr 7, 2024
CODE :Fat13531
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഒമ്പതാം ദിവസം കണ്ട രക്തം ഹൈളാണല്ലോ. ഇടക്ക് വെച്ചുള്ള ശുദ്ധിയുടെ സമയം ഹൈളിന്‍റെ ദിവസങ്ങളായിട്ടാണ് പരിഗണിക്കപ്പെടുക. എന്നാൽ പ്രസ്തുത ദിവസം ശുദ്ധിയോടെ നോറ്റ നോമ്പ് പിന്നീട് ഖളാഅ് വീട്ടണൊ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഖളാഅ് വീട്ടണമെന്നാണ് പ്രബലമെങ്കിലും വീട്ടേണ്ടതില്ലെന്ന അഭിപ്രായവും സ്വീകാര്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ