വിഷയം: മനിയ്യ്
എത്രാം വയസ്സിലാണ് മനിയ്യ് പുറപ്പെടുന്നത്?
ചോദ്യകർത്താവ്
Shiyas
Jun 18, 2024
CODE :Oth13685
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പ്രായപൂർത്തിയായി എന്ന് വിധി പറയാൻ പറ്റുന്ന അടയാളങ്ങളിൽ പെട്ടൊരു അടയാളമാണ് മനിയ്യ് പുറപ്പെടൽ. മനിയ്യ് പുറപ്പെട്ടാൽ കുളിക്കൽ നിർബന്ധവുമാണ്. ആണിനും പെണ്ണിനും മനിയ്യ് പുറപ്പെട്ടാൽ പ്രായപൂർത്തിയായി എന്ന് വിധി പറയാൻ പറ്റുന്നത് ഒമ്പത് വയസ്സ് മുതൽക്കാണ് (ഇബാന/21)
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ