തസ്ബീഹ് നിസ്കാരത്തിന്റെ രൂപം എങ്ങനെയാണ്?

ചോദ്യകർത്താവ്

Niyas Kasaragod

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏറെ ശ്രേഷ്ഠമായ ഒരു നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്‍ ഒരിക്കലെങ്കിലും അത് നിര്‍വ്വഹിച്ചിരിക്കണമെന്ന് പറയുന്ന ഹദീസുകള്‍ ധാരാളമുണ്ട്. പ്രവാചകര്‍ (സ) പിതൃവ്യനായ അബ്ബാസ് (റ)വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില്‍ കാണാം, ദിവസത്തില്‍ ഒരിക്കല്‍ ഇത് നിര്‍വ്വഹിക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക, ഇല്ലെങ്കില്‍ വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ഇത് നിര്‍വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍വ്വഹിക്കുക, അതും സാധ്യമല്ലെങ്കില്‍ ആയുസ്സില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക. (ദാറഖുത്നി) അതിന്റെ രൂപം ഇങ്ങനെയാണ്, സാധാരണ പോലെ തക്ബീര്‍ ചെയ്ത് ഫാതിഹയും സൂറതും ഓതുക. ശേഷം സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന തസ്ബീഹ് 15 പ്രാവശ്യം ചൊല്ലുക. ശേഷം സാധാരണ പോലെ റുകൂഉം സുജൂദുമെല്ലാം നിര്‍വ്വഹിക്കുക. റുകൂഇലും ഇഅ്തിദാലിലും രണ്ട് സൂജുദുകളിലും അവക്കിടയിലെ ഇരുത്തത്തിലും രണ്ടാമത്തെ സുജൂദില്‍നിന്ന് എണീറ്റ ശേഷവും (നിര്‍ത്തത്തിലേക്ക് പോകും മുമ്പോ അത്തഹിയ്യാതിലോ) അവയിലെ ദിക്റുകള്‍ക്ക് മുമ്പ് 10 പ്രാവശ്യം വീതം അതേ തസ്ബീഹ് ചൊല്ലുക. ആകെ ഒരു റക്അതില്‍ 75 തസ്ബീഹ്. അങ്ങനെ നാല് റക്അതുകളിലായി 300 തസ്ബീഹുകള്‍.അൽ ഹാകും, വൽ അസ്ര്‍, കാഫിറൂൻ,   ഇഖലാസ് എന്നീ സുറതുകള്‍ ഓതലാണ് സുന്നത് എന്ന് പറയപ്പെടുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter