ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പള്ളിയില്‍ ജുമുഅക്കുള്ള സൌകര്യങ്ങള്‍ ഉണ്ട്, പക്ഷെ സ്ഥാപനത്തിന് അടുത്ത് മുസ്ലിംകള്‍ കുറവാണ്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫും ഉള്ള സമയത്തേ ജുമുഅക്കുള്ള ആളുകള്‍ കാണൂ. ഇവിടെ ജുമുഅ നടത്തുന്നതിന്‍റെ വിധി എന്ത്? സ്ഥാപനത്തിലെ ആളുകള്‍ക്ക് ജുമുഅക്ക് വളരെ ദൂരം പോവണം. സ്ഥാപനത്തില്‍ പഠനം നടക്കാത്ത സമയത്ത് ജുമുഅക്ക് ആള് കാണില്ല, എങ്കില്‍ ഇവിടെ ജുമുഅ നടത്താമോ?

ചോദ്യകർത്താവ്

സയദ് അലി മടപാട്ട്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅ നിസ്കാരം എന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആഴ്ചയിലൊരിക്കല്‍ നിബന്ധനകളൊത്താല്‍ നിര്‍ബന്ധമാവുന്ന കാര്യമാണ്. സ്വീകാര്യമാവാനുള്ള എണ്ണം തികയുക എന്നതാണ് പ്രധാന നിബന്ധന. അത് തികയാതെ വരുമ്പോള്‍ അടുത്ത ഏതെങ്കിലും ജുമുഅസ്ഥലത്ത് നിന്ന് ബാങ്ക് കേള്‍ക്കുന്നുണ്ടെങ്കില്‍ അങ്ങോട്ട് പോകേണ്ടതും അവരോടൊപ്പം ജുമുഅ നിര്‍വ്വഹിക്കേണ്ടതാണ്. അതുമില്ലെങ്കില്‍ അവര്‍ സാധാരണ പോലെ ളുഹ്റ് ആണ് നിസ്കരിക്കേണ്ടത്. ജുമുഅ സ്വീകാര്യമാവാന്‍ നാട്ടിലെ താമസക്കാരായ (മുതവത്വിന്‍) നാല്‍പത് പേര്‍ വേണമെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ നാല് പേരെ വെച്ചും ജുമുഅ തുടങ്ങാം എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൂടുതല്‍ ദൂരം പോവാനോ മറ്റു സാങ്കേതിക പ്രയാസങ്ങളോ ഉണ്ടാവുന്ന ചിലയിടങ്ങളിലെല്ലാം ഈ അഭിപ്രായം പിടിച്ച് ജുമുഅ നിര്‍ത്താറുണ്ട്. നാല്‍പത് പേര്‍ വേണമെന്ന അഭിപ്രായം പിടിച്ച് അമല്‍ ചെയ്യുന്നിടത്ത് ആ എണ്ണം തികയാതെ വരുന്ന സാഹചര്യത്തില്‍ ജുമുഅ വേണ്ടെന്ന് വെച്ച് ബാങ്ക് കേള്‍ക്കുന്ന തൊട്ടടുത്ത മഹല്ലിലേക്ക് പോകുകയുമാണ് വേണ്ടത്. എന്നാല്‍ നാല് പേര്‍ മതി എന്ന അഭിപ്രായപ്രകാരം തുടങ്ങുന്നിടത്ത്, നിബന്ധനയൊത്ത ആളുകളില്ലെന്ന കാരണത്തോടൊപ്പം മറ്റുള്ളവര്‍ക്ക് (ഉദാഹരണത്തില്‍ പറഞ്ഞ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെപ്പോലെ) അടുത്ത മഹല്ലിലേക്ക് പോകാനുള്ള പ്രയാസം കൂടി കാരണമാണല്ലോ. സ്ഥാപനം അടക്കുന്ന സമയത്ത് ആ കാരണമില്ലാത്തതിനാല്‍ ജുമുഅ വേണ്ടെന്ന് വെച്ച് അടുത്ത മഹല്ലിലേക്ക് ജുമുഅക്കായി പോകാവുന്നതുമാണ്. ദോഷങ്ങളില്‍ നിന്ന് നാഥന്‍ രക്ഷിക്കുമാറാവട്ടെ, ചെയ്തു പോയ പാപങ്ങള്‍ പൊറുത്തുതരുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter