ഷാഫി മദഹബുകാരന് ഹനഫി മദ്ഹബുകാരനെ തുടര്‍ന്ന് നിസ്കരിക്കാമോ? അവര്‍ക്ക്(ഹനഫി) നിസ്കാരത്തില്‍ ഫാതിഹയില്‍ ബിസ്മി നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

സൈഫു ഈറോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഅ്മൂമിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയായിരിക്കണമെന്നാണ് തുടര്‍ച്ചയിലെ നിയമം. അഥവാ, മഅ്മൂമിന്റെ മദ്ഹബ് പ്രകാരം നിസ്കാരം ബാതിലാവുന്ന കാര്യങ്ങള്‍ ഇമാം ചെയ്യുന്നതായി കണ്ടാല്‍ ഉടനെ അയാളുമായി പിരിയുന്നു എന്ന് കരുതി തനിച്ച് നിസ്കരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, മഅ്മൂമിന്റെ നിസ്കാരം ബാതിലാവുന്നതാണ്. ഉദാഹരണം, ഹനഫീ മദ്ഹബ് അനുസരിക്കുന്ന ഇമാം നിസ്കാരത്തില്‍ തുടര്‍ച്ചയായി മൂന്നോ അതില്‍ കൂടുതലോ അനങ്ങിയാല്‍, ശാഫീ മദ്ഹബ് അനുസരിക്കുന്ന മഅ്മൂമിന്റെ വിശ്വാസപ്രകാരം ആ നിസ്കാരം ബാതിലാണ്. ഉടനെ അയാളുമായി തുടര്‍ച്ച പിരിയേണ്ടതും തന്റെ നിസ്കാരം പൂര്‍ത്തിയാക്കേണ്ടതുമാണ്. എന്നാല്‍ ഇമാമിന്‍റെ മദ്ഹബ് പ്രകാരം അയാളുടെ നിസ്കാരം ശരിയാണെങ്കില്‍തന്നെ മഅ്മൂമിന് അയാളോട് തുടരാവുന്നതാണ് എന്ന് അഭിപ്രായവും പണ്ഡിതര്‍ക്കിടയിലുണ്ട്. അതോടൊപ്പം, ഇസ്ലാമിക ഭരണമുള്ളിടത്ത്, ഭരണാധികാരി ഔദ്യോഗികമായി നിശ്ചയിക്കുന്ന ഇമാം ഏത് മദ്ഹബുകാരനാണെങ്കിലും അയാളെ തുടര്‍ന്ന് നിസ്കരിക്കുകയാണ് വേണ്ടതെന്നും വേറിട്ട് നില്‍ക്കുന്നത് ശരിയല്ലെന്നും മറ്റു ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹനഫീ മദ്ഹബ് പ്രകാരം, ഫാതിഹയിലെ ബിസ്മി നിര്‍ബന്ധമില്ലെന്ന് മാത്രമല്ല, ഫാതിഹ തന്നെ വേണമെന്ന നിര്‍ബന്ധവും ഇല്ല. ഖുര്‍ആനിലെ ഏതെങ്കിലും സൂറതോ ആയതുകളോ ഓതിയാല്‍ തന്നെ നിസ്കാരം ശരിയാവുമെന്നാണ് ഹനഫീ മദ്ഹബിലെ പ്രബലാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter