തസ്ബീഹ് നിസ്കാരം എല്ലാ നേരവും അനുവദ നീയമാണോ? അത് പാടില്ലാത്ത സമയമുണ്ടോ?നിസകരത്തില്‍ തസ്ബീഹ് അറിയാതെ കൂടിപോയാല്‍ പ്രശ്നമുണ്ടോ? റമദാന്‍ അല്ലാത്ത മാസം വിത്ര്‍ നിസ്കാരം സുന്നതുണ്ടോ ?

ചോദ്യകർത്താവ്

MUHAMMED FARIS.K

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സുബ്ഹി നിസ്കരിച്ചത് മുതല്‍ സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര ഉയരുന്നത് വരെയും (പതിനഞ്ച് മിനുട്ട്) വെള്ളിയാഴ്ചയല്ലാത്ത ദിവസങ്ങളില്‍ സൂര്യന്‍ നേരെ മേലേ ആവുന്ന സമയത്തും അസ്റ് നിസ്കരിച്ചതുമുതല്‍ അസ്തമയം വരെയും, പ്രത്യേകകാരണമില്ലാത്ത നിസ്കാരങ്ങളും പിന്തിയ കാരണമുള്ള നിസ്കാരങ്ങളും (ഇഹ്റാമിന്റെ നിസ്കാരം പോലെ) ശക്തമായ കറാഹതാകുന്നു. തസ്ബീഹ് നിസ്കാരവും അതില്‍ ഉള്‍പ്പെടുന്നതാണ്. മറ്റു സമയങ്ങളിലെല്ലാം തസ്ബീഹ് നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. തസ്ബീഹ് നിസ്കാരത്തില്‍ തസ്ബീഹിന്റെ എണ്ണം അറിയാതെ കൂടിപ്പോയത് കൊണ്ട് കുഴപ്പമൊന്നുമില്ല. വിത്റ് നിസ്കാരം എല്ലാ മാസങ്ങളിലും സുന്നതുള്ളതാണ്. റമദാനില്‍ പ്രത്യേകമായി ഉള്ളത് അതില്‍ ജമാഅത് സുന്നതാണെന്നതും റമദാനിലെ രണ്ടാം പകുതിയില്‍ അവസാന റക്അതില്‍ ഖുനൂത് സുന്നത് ഉണ്ട് എന്നതും മാത്രമാണ്. മറ്റുള്ളതെല്ലാം എല്ലാ മാസത്തിലും എല്ലാ ദിവസവും സുന്നതാണ്. വിത്റ് നിസ്കാരം വാജിബാണ് എന്ന് പറയുന്ന മദ്ഹബുകളുമുണ്ട്. അത് കൊണ്ട് തന്നെ ശക്തമായ സുന്നതാണ് വിത്റ് നിസ്കാരം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter