റമദാന് ഡ്രൈവ് - നവൈതു-08
- എം.എച്ച് പുതുപ്പറമ്പ്
- Apr 10, 2022 - 19:51
- Updated: Apr 12, 2022 - 19:51
ഇഫ്താര്‍ സംഗമങ്ങളാണ് റമദാന്റെ മറ്റൊരു സവിശേഷത. ആതിഥ്യമര്യാദക്ക് പേര് കേട്ട അറബ് നാടുകളില്‍ ഇതിനായി പ്രത്യേക ടെന്റുകള്‍ തന്നെ_ _പലയിടത്തും കാണാം. റമദാന് തുടക്കം കുറിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇവയുടെ പണി നടക്കുന്നതും ആ ആതിഥ്യമര്യാദയുടെ മകുടോദാഹരണമാണ്._
ഇത്തരം സമൂഹ ഇഫ്താര്‍ സംഗമങ്ങളില്‍ ആര്‍ക്കും കടന്നുചെല്ലാമെന്നതാണ് അതിലേറെ_ _കൌതുകകരം. ദേശ-ഭാഷകളുടെ വ്യത്യാസമില്ലാതെ, വര്‍ണ്ണ-വര്‍ഗ്ഗ_ _വിവേചനമില്ലാതെ, തൊഴിലാളി-മുതലാളി ഭേദങ്ങളൊന്നുമില്ലാതെ, എല്ലാവരും അവിടെ ഒരു പോലെ_ _സ്വീകരിക്കപ്പെടുന്നു. ആ വാതില്‍ കടക്കുന്നതോടെ എല്ലാവരും അവിടെ_ _അതിഥികളാണ്._
ഓരോരുത്തരെയും ഏറെ ആദരവോടെ,_ _നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തുന്നു._
വിവിധ ദേശക്കാരും ഭാഷക്കാരുമായ അവരെല്ലാം ഒരേ മനസ്സോടെ, ഒരു സുപ്രക്ക് ചുറ്റുമിരിക്കുന്നത് വല്ലാത്തൊരു കാഴ്ചയാണ്. ഇഫ്താറിനാവശ്യമായതെല്ലാം അവരുടെ മുന്നിലെത്തിക്കുന്നു.
എവിടെയും വ്യത്യാസങ്ങളൊന്നും തന്നെ കാണാനാവില്ല. എല്ലാവര്ക്കും ഒരേ സ്വീകരണം... ഒരേ ഇരിപ്പിടം.. ഒരേ ഭക്ഷണം_... കാരണം, അവരെല്ലാം അവസാനമായി ഒരേ സമയത്ത് ഭക്ഷണം കഴിച്ചവരാണ്.. കഴിഞ്ഞ മണിക്കൂറുകളില്‍ തുല്യസമയം_ വിശന്നിരുന്നവരാണ്... ഇപ്പോഴിതാ, എന്തെങ്കിലും കഴിക്കാനായി, ജഗന്നിയന്താവിന്റെ അനുവാദത്തിനായി കാത്തിരിക്കുന്നവരാണ്._
ബാങ്ക് വിളിയുടെ ആദ്യവീചികള് ഉയരുന്നതോടെ, അവരെല്ലാം ഒരേ സമയം നോമ്പ് തുറക്കുന്നു._
അതും ഒരേ കാരക്കയും വെള്ളവും കൊണ്ട്. ആ സമയത്ത്_ _അവരുടെയെല്ലാം അധരങ്ങള്‍ ഉരുവിടുന്നതും ഒരേ മന്ത്രങ്ങളാണ്, ബിസ്മില്ലാഹി റഹ്മാനി റഹീം.. അല്ലാഹുമ്മ ലക സുംതു...._
മാനവസമത്വത്തിന്റെ, വലിയ ഉദാഹരണമല്ലേ നമുക്കിവിടെ കാണാനാവുന്നത്. ഇത്തരം സമത്വഭാവന ജീവിതത്തില്‍ ഒരിക്കലെങ്കിലും ആസ്വദിക്കാന്‍ അവസരം ലഭിച്ചാല്‍, പിന്നീട് അവര്‍ക്കെങ്ങനെ സമസൃഷ്ടികളെ വ്യത്യസ്തരായി കാണാനാവും._
ഇതിലൂടെ, റമദാന് സമത്വത്തിന്റെ പ്രതിജ്ഞ കൂടി നമ്മെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അഥവാ, മറ്റൊരു നവൈതു... എല്ലാവരെയും ഒരു പോലെ കാണുമെന്ന് ഞാനിതാ കരുതി ഉറപ്പിക്കുന്നു എന്ന്._
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment