New Questions

വെസ്റ്റ് ബാങ്കിന്റെ അധിനിവിഷ്ട ഭാഗം ഔദ്യോഗികമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്ക് ലോക തലത്തിൽ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും സർക്കാറുണ്ടാക്കാൻ സാധിക്കാതെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ രൂപം നൽകപ്പെട്ട നെതന്യാഹു-ഗാന്റ്സ് സഖ്യ സർക്കാരിന്റെ ആദ്യ പദ്ധതിയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ലോകരാജ്യങ്ങളുടെ മുഴുവൻ എതിർപ്പുകളും അവഗണിച്ച് അമേരിക്കയുടെ മാത്രം പിന്തുണയിൽ ആവിഷ്കരിക്കപ്പെട്ട പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ജൂലൈ ഒന്നിന് ആയിരുന്നെങ്കിലും അവസാനനിമിഷം അമേരിക്കയുടെ സമ്മതം കിട്ടാതിരുന്നതോടെ തൽക്കാലത്തേക്ക് കൂട്ടിച്ചേർക്കൽ പദ്ധതി നീട്ടി വെച്ചിരിക്കുകയാണ്. എന്നാൽ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. എവിടെയാണ് വെസ്റ്റ് ബാങ്ക് ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗം ആയതുകൊണ്ടാണ് ഈ പ്രദേശത്തിന് വെസ്റ്റ് ബാങ്ക് എന്ന പേര് നൽകപ്പെട്ടത്. 1967-ലെ ആറു ദിന യുദ്ധത്തിൽ ഇസ്രായേൽ കയ്യടക്കിയ പ്രദേശമാണിത്. ഇവിടെ ഇസ്രായേലിന്റെ അനധികൃതമായ കുടിയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 132 കുടിയേറ്റ കോളനികളാണ് ജൂതന്മാരുടേതായി ഇവിടെയുള്ളത്. ഇതിന് ഐക്യരാഷ്ട്രസഭയുടെയോ അമേരിക്കയൊഴികെയുള്ള ലോകരാഷ്ട്രങ്ങളുടെയോ പിന്തുണയില്ല. ട്രംപിന്റെ നൂറ്റാണ്ടിന്റെ കരാർ കഴിഞ്ഞ ജനുവരിയിലാണ് നൂറ്റാണ്ടിന്റെ കരാർ എന്ന പേരിൽ ജെറുസലേം ഇസ്രായേൽ തലസ്ഥാനമാക്കിയും ഫലസ്തീനികൾക്ക് കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി രാഷ്ട്രം വാഗ്ദാനം ചെയ്തും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുതിയൊരു കരാർ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിലടങ്ങിയ ഏറ്റവും വലിയ അപകടം വെസ്റ്റ് ബാങ്കിന്റെ അധിനിവിഷ്ട ഭാഗം ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റുന്നതാണ്. ഇതോടെ ഫലസ്തീനും അറബ് രാജ്യങ്ങളും ഏകകണ്ഠമായി ഈ കരാർ തള്ളിക്കളഞ്ഞു. എന്നാൽ കരാറുമായി മുന്നോട്ടു പോകാനായിരുന്നു നെതന്യാഹുവിന്റെ തീരുമാനം. 1967 ലെ യുദ്ധ വിജയത്തിനുശേഷം കുടിയേറ്റങ്ങൾ നടന്ന പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് കൂട്ടിച്ചേർക്കൽ കൊണ്ടുദ്ദേശിക്കുന്നത്. 21 ലക്ഷത്തിലധികം ഫലസ്തീനികൾ ഇവിടെ താമസിക്കുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട കൂട്ടിച്ചേർക്കൽ പദ്ധതി പ്രകാരം 30 ശതമാനം വെസ്റ്റ് ബാങ്ക് ഭൂമി ഇസ്രായേലിന്റെ ഭാഗമാവുകയും ഇസ്രായേലീ നിയമങ്ങൾ അവിടെ ബാധകമാവുകയും ചെയ്യും. എതിർപ്പുകൾ നെതന്യാഹുവിന്റെ ഈ കൂട്ടിച്ചേർക്കൽ പദ്ധതിക്ക് ലോക രാജ്യങ്ങളിൽ നിന്നെല്ലാം ശക്തമായ എതിർപ്പാണ് നേരിടേണ്ടിവന്നത്. തുടക്കത്തിൽ തന്നെ അറബ് ലീഗും ഐക്യരാഷ്ട്രസഭയും കരാറിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ പദ്ധതി യൂണിയനുമായുള്ള അവരുടെ ബന്ധം തകർക്കുമെന്ന് ജർമ്മനി മുന്നറിയിപ്പ് നൽകി. ഈ പദ്ധതി യൂറോപ്യൻ യൂണിയൻ അംഗീകരിക്കില്ലെന്നും ഇസ്രായേലിലെ ജർമ്മൻ അംബാസഡർ സുസെന്നെ വാസം പ്രഖ്യാപിച്ചു. ഇസ്രായേൽ രൂപീകരണത്തിന് എല്ലാ രീതിയിലുമുള്ള ഒത്താശ ചെയ്ത ബ്രിട്ടനിൽ നിന്ന് കേട്ടതാകട്ടെ, ഒന്നുകൂടി ആഘാതമുള്ളതായിരുന്നു; വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതുമായി ഇസ്രായേൽ മുന്നോട്ട് പോവുകയാണെങ്കിൽ നിയമവിരുദ്ധമായി അവർ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി ലിസ നാൻഡി രംഗത്തെത്തി. ഇതിനിടെ ഇസ്രായേലിൽ തന്നെ എതിർ ശബ്ദങ്ങൾ ഉയർന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗവും ഇസ്രായേലിനോട് കൂട്ടിച്ചേർത്തത് ചരിത്രപരമായ തെറ്റാണെന്ന് മുൻ ഇസ്രായേൽ വിദേശകാര്യമന്ത്രി സിപി ലിവ്നി വ്യക്തമാക്കി. ഇത് ഫലസ്തീനികളോടെന്നപോലെ ഇസ്രായേലിനോടുമുള്ള തെറ്റാണെന്നും അവർ പറഞ്ഞു ഇതിന് പിന്നാലെ കൂട്ടിച്ചേർക്കൽ നടപ്പാക്കേണ്ടെന്ന നിലപാടുമായി ഇസ്‌റാഈൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി രംഗത്തെത്തി. കൂടുതൽ വിവരങ്ങൾ നെതന്യാഹുവിനോട് തന്നെ ചോദിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യ സർക്കാറിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ഭിന്നതകൾ ഉണ്ടെന്നാണ് മന്ത്രിസഭയിലെ ഒരംഗത്തിന്റ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്. ഇസ്രായേൽ എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ട് പദ്ധതി നടപ്പാക്കിയാൽ കൈയുംകെട്ടി നോക്കിനിൽക്കാതെ ലോകരാജ്യങ്ങൾ അതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടു വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. രൂപീകരണ കാലം മുതൽ തുടങ്ങിയ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഇസ്രായേലീ ചരിത്രത്തിൽ കയ്യും കണക്കുമില്ല. അതിലൊന്നായി മാറാതെ ഇസ്രായേലിനെതിരെ ലോകത്തുതന്നെ പ്രതിഷേധാഗ്നി ഉയർത്തിക്കൊണ്ടുവരാൻ അറബ് രാജ്യങ്ങളും മറ്റു മുസ്‌ലിം രാജ്യങ്ങളും ആർജ്ജവം കാണിച്ചേ മതിയാകൂ. എങ്കിൽ മാത്രമേ മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യ കേന്ദ്രം സംരക്ഷിക്കപ്പെടുകയുള്ളൂ.

നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനോട് നിങ്ങള്‍ എങ്ങിനെ പ്രതികരിക്കുന്നു?

92.71%
6.25%
1.04%

Aqeeda

image
നബിദിനാഘോഷം മുഹമ്മദ് നബിയെ ആരാധിക്കലല്ല, അവരുടെ ജീവിതം ഓർമിക്കലാണ്: മാർക്കണ്ഡേയ കട്ജുവിന്റെ വിലയിരുത്തൽ കേൾക്കൂ
മുഹമ്മദ് നബിയുടെ ജന്മദിനം ലോകത്തുടനീളമുള്ള സുന്നി വിശ്വാസികൾ ആചരിക്കുമ്പോൾ അത് ദൈവിക

Tasawwuf

സൂഫീ ചിന്തയുടെ അടിവേര്

ഡമാസ്കസിൽ വിശുദ്ധനായൊരു ജന്താനി ജീവിച്ചിരുന്നു,പേര് ശൈഖ് അഹ്മദ് ശാമി. കർമ്മ ശാസ്ത്രപരമായി, ഹമ്പലി സരണിയിലെ വിശാരദനും മുഫ്തിയുമായിരുന്നു അദ്ദേഹം.

ഒരിക്കൽ ശൈഖിൻ്റെ ഭവനത്തിൽ കള്ളൻ കയറി, തപ്പിത്തെരഞ്ഞ് വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്നുണർന്ന ശൈഖ് മോഷ്ടാവിനോട് കൈക്കലാക്കിയ ചില സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: ദയവായി അതെടുക്കരുത്, വിശ്വസിച്ചു ആളുകൾ എന്നെ എലപ്പിച്ച ആ മുതലുകൾക്കു പകരം എൻ്റെ ധനമെടുത്തുകൊള്ളൂ,അവരുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല .
കയ്യിൽ കിട്ടിയെതെല്ലാം വാരിയെടുത്തു തസ്കരൻ വേഗം സ്ഥലം വിട്ടു. എന്നാൽ പിറ്റേന്നു രാവിലെ  വയോധികനായ ഗുരു മോഷ്ടാവിൻ്റെ വീട്ടു വാതിലിൽ മുട്ടി. വാതിൽ തുറന്ന തസ്കരൻ്റെ കയ്യിലേക്ക് കുറച്ചു പണം വച്ചു കൊടുത്ത് അദേഹം പറഞ്ഞു: സുഹൃത്തേ, വിധിന്യായ ദിവസത്തിൽ എനിക്കു നീ മാപ്പു തരണം. ദാരിദ്ര്യമാണ് നിന്നെ മോഷണത്തിലേക്കു നയിച്ചതെന്നു മനസ്സിലാക്കാനോ, എന്നാൽ കഴിയുന്നത് തന്ന് സഹായിക്കാനോ ഞാൻ നേരത്തെ ശ്രമിച്ചില്ലല്ലോ!
ഗുരുവിൻ്റെ വാക്കു കേട്ട്, പാശ്ചാത്താപത്തിൻ്റെ അശ്രുകണങ്ങളാൽ മനസ്സു വിമലീക്കരിച്ച് അയാളൊരു ഭക്തനായിത്തീർന്നു. 

വലിയ കാലപ്പഴക്കമില്ലാത്ത ഈ കഥയുടെ ഉൾസാരമിതാണ്. സൂഫികൾ തങ്ങളുടെ കർമ്മങ്ങളെ പ്രത്യക്ഷമായ ന്യായീകരണങ്ങൾ കൊണ്ടു  വ്യാഖ്യാനിക്കുകയല്ല. തങ്ങൾക്കുമീതെ നിതാന്താമായി നിലനിലക്കുന്ന ദൈവിക നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ പുനരാലോചന നടത്തുകയാണ്.

ഈ പുനരാലോചനയുടെ വ്യാപതി ഒരു ചെറുചോദ്യത്തിലേക്ക് പരുവപ്പെടുത്താൻ പറ്റുന്ന കൊച്ചു കഥയിതാ.
അബ്ദുല്ലാഹിബിനു ഉമർ (റ) വിദൂരതയിലെവിടെയോ യാത്ര ചെയ്യവേ, വിജനദേശത്ത് ഒരു ഇടയനെ കാണുന്നു. അദ്ദേഹം ഇടയനോട് ഇപ്രകാരം ചോദിക്കുന്നു. ഒരാടിനെ എനിക്ക് തരുമോ?
 ഇല്ല, ഇവകളത്രയും എൻ്റെ മുതലാളിയുടേതാണ്, എനിക്ക് വിൽക്കാൻ അധികാരമില്ല.
"അതിനെന്ത്? ഒരെണ്ണത്തെ ചെന്നായ പിടിച്ചെന്നു അയാളോട് പറഞ്ഞാൽ മതിയല്ലോ"!
ഇടയൻ മറുപടി പറഞ്ഞു.അപ്പോൾ അല്ലാഹു എവിടെയാണു?
പില്ക്കാലത്ത്, ആഖ്യാനങ്ങൾക്കും ചർച്ചകൾക്കും മധ്യേ, പലപ്പോഴും അദ്ദേഹം സ്വയം ബോധ്യത്തിനും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുമായി ആവർ ത്തിച്ചുകൊണ്ടിരുന്നു.
"അപ്പോൾ അള്ളാഹു എ വിടെയാണ്?"

ഈ ചോദ്യം, അല്ലാഹു വിൻ്റെ നിരീക്ഷണത്തെപ്പറ്റി    യുള്ള വിചാരം, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്നൊരു പവിത്രക്കെട്ടായി സൂഫി തത്വശാസത്രം വികസിപ്പിച്ചിരിക്കുന്നു. കർമ്മങ്ങൾ മാത്രമല്ല, വിചാരങ്ങൾ പോലും എവിടെനിന്നു തുടങ്ങി എവിടെപ്പോയി നിൽക്കുന്നുവെന്നതിലേക്കുള്ള ദർശനരേഖയായി മാറുന്നു. 
അസാമാന്യമായ ഉൾക്കാഴ്ചയോടെ ഇമാം ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി 
രേഖപ്പെടുത്തി വെക്കുന്നത്, പവിത്രമായ കർമ്മങ്ങളുടെ വൈവിധ്യങ്ങൾ ദൈവദത്തമായ വിചാരപ്പെടലുകളാൽ സാധ്യമാകുന്നതും, അതിനാൽ, വിമർശനങ്ങൾക്കു വിധേയമാക്കാൻ കഴിയാത്തതുമാണന്നാകുന്നു. നാം നമ്മുടെ ഓരോ ഇന്ദ്രിയങ്ങളിൽ നിന്നും പാപത്തെ പിഴുതുമാറ്റാൻ ശ്രമിക്കുന്നു. സൂഫിയാകട്ടെ, തൻ്റെ വിചാരങ്ങളെ മുഴുവൻ "ഒന്നിൽ" കേന്ദ്രീകരിച്ചു, അഗോചരമായൊരു ചരടുകൊണ്ടെന്നപോലെ, മനസ്സുകൊണ്ട് ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ടു പോകുന്നു. നിയന്ത്രണം നിയമവാഴചയുടെ ഭീതിയെക്കാളേറെ നിയമ ദാതാവിനോടുള്ള സ്നേഹമായി, ആസ്വാദനത്തിൻ്റെ നിറവിൽ,ഒരു സുഷുപ്തിയിലെന്ന പോലെ ലയിച്ചു പോകുന്നു.

ജലാലുദ്ദീൻ റൂമി ഒരു കഥയിൽ ഇപ്രകാരമെഴുതുന്നു.

ഒരു സൂഫി സ്വാസ്ഥ്യം കൊള്ളുന്നതിനായി ഉദ്യാനത്തിലെത്തിച്ചേർന്നു.പച്ചപരവതാനിപോലെയുള്ള പുൽതകിടി, കുഞ്ഞുങ്ങളുടെ ചിരി പോലെ വിടർന്നു നില്ക്കുന്ന പുഷപങ്ങൾ, ഇളം കാറ്റിൽ പതുക്കെ ഇളകിയാടുന്ന മുന്തിരിക്കുലകൾ, തണുപ്പും വശ്യതയും നല്കുന്ന മനോഹര വൃക്ഷങ്ങൾ. കലാകാരനായ സ്രഷ്ടാവിൻ്റെ സൃഷ്ടി വൈവിധ്യം ഓർത്തിരിക്കാനും ആലോചിക്കാനും പുറപ്പെട്ട സൂഫിയുടെ ഉണർവ്വ്, പുറം കാഴചയുടെ പരിമിതികളിൽനിന്നു എപ്പഴോ വഴിമാറി അനന്തതയുടെ കാര്യവിചാരത്തിലേക്കു കടന്നു പോയി. ഇപ്പോൾ, ഉണർന്നിരുന്നു ലോക കൗതുകം കാണുന്ന സർവ്വസാധാരണമായൊരു സന്ദർശകനുപകരം, നിദ്രാ സമാനമായി കണ്ണടച്ചിരിക്കുന്ന ധ്യാനിയാണുള്ളത്. ഈ നില കുറേ സമയം തുടർന്നപ്പോൾ, സൂഫിയെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു സന്ദർശകൻ, അദ്ദേഹത്തെ തൊട്ടുണർത്തി അന്വേഷിച്ചു.

നിങ്ങൾ പ്രപഞ്ചത്തിൻ്റെ വൈവിധ്യത്തിലൂടെ ദൈവ ദർശനം സാധ്യമാക്കിയെടുക്കാമെന്നു കരുതുന്ന  ഒരു ആത്മീയ വാദിയല്ലേ? ഈ കാഴചകളിൽ ദൈവിക ചേതനയെ തിരിച്ചറിയാതെ ഉറക്കം തൂങ്ങുകയാണോ നിങ്ങൾ?

സൂഫി ഇദ്ദേഹത്തെ അരുകിലിരുത്തി ഇങ്ങനെ വിശദീകരിച്ചു കൊടുത്തു. തെളിനീരൊഴുകുന്ന അരുവിയുടെ തീരത്താണ് നാം ഇരിക്കുന്നതെന്നു കരുതുക. വെള്ളത്തിൻ്റെ തെളിമയിൽ മരങ്ങൾ പ്രതിബിംബിക്കുന്നതു മാത്രം ശ്രദ്ധിച്ചാൽ അരുവിയുടെ കിന്നാരത്തിൽ നാം ലയിച്ചു പോയേക്കും. പക്ഷേ, യാഥാർത്ഥ്യമായ വൃക്ഷത്തിൻ്റെ സൗന്ദര്യം അരുവിയിൽനിന്നു കണ്ണെടുത്തു ശരിക്കും പുറത്തെ വൃക്ഷത്തെ നോക്കുമ്പോഴാണ്. മന്ത്രി യെക്കാണുമ്പോൾ ആശ്ചര്യപ്പെടുന്നവൻ, മഹാരാജാവിനെകാണുമ്പോൾ മഹാത്ഭുതം കൊള്ളുന്നതു പോലെ, സത്യത്തെ കൂടുതൽ അടുത്തറിയുമ്പോഴാണു, അതിൻ്റെ ഗരിമ ബോധ്യപ്പെടുന്നത്.

സൂഫികളെ സംബന്ധിച്ചിടത്തോളം, ദർശനത്തിൻ്റെ ഫോക്കൽ പോയിൻ്റ് മനസ്സാണ്. അത് അനുഭൂതിയിൽ ലയിക്കുന്നത്, അല്ലാഹുവുമായുള്ള ആത്മ ബന്ധത്തിലാണ്. യഥാർത്ഥമായ ഈ തിരിച്ചറിവിൽ ലയിക്കുമ്പോൾ, അതിൻ്റെ പ്രതിച്ഛായ മാത്രമായി ഈ ലോകം നിലനില്ക്കുന്നു. പ്രതിച്ഛായയിൽ മാത്രമായി കറങ്ങിത്തിരിയുന്ന മനുഷ്യനാകട്ടെ, ഖുർആൻ്റെ പ്രസ്താവന മറന്നു പോകുന്നു. ഐഹിക ജീവിതം കേവലം വഞ്ചനാ നിബദ്ധമായ ആസ്വാദനം മാത്രമാകുന്നു ( ആലു ഇംറാൻ: 185)

സൂഫീ ദർശനത്തെ നിർണ്ണയിക്കുന്നിടത്ത്, ദർശനത്തിൻ്റെ കേന്ദ്ര ബിന്ദുവായി, കർമ്മങ്ങളുടെ ചേതനയും പ്രേരണയുമായി, മനസ്സിനെ മുൻനിർത്തിക്കൊണ്ട് ഇമാം ഗസാലി (റ) ഇങ്ങനെ ഉപന്യസിക്കുന്നു.

സദാചാര - സംസ്കാരമെന്നത്, മനോ നിലയിൽ രൂഢമായൊരു ബോധമാണ്. പരിശുദ്ധ ശരീഅത്തിനും യുക്തിചിന്തക്കും അനുയോജ്യമായ രീതിയിൽ കർമ്മങ്ങളെ ആവിഷ്ക്കരിക്കാൻ ഈ ബോധത്തിന്, രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ടതില്ല. യാന്ത്രികമായിത്തന്നെ നന്മകളിലേക്ക് വഴിമാറുന്ന ഈ ബോധം വ്യക്തിയിൽ സ്വയം  വളർന്നു കഴിഞ്ഞാൽ സത്സ്വഭാവമെന്ന് വിലയിരുത്താം. മറിച്ച്, തിന്മയുടെ ആഭിമുഖ്യത്തിലേക്ക് ബോധം വഴി നടത്തുന്നുവെങ്കിൽ സദാചാരത്തിനു പകരം ദുരാചാരമായി ജീവിതം പരിണമിക്കുന്നു.

ജുനനെദുൽ ബഗ്ദാദി (റ) തൻ്റെ പ്രമുഖരായ നാലു ശിഷ്യന്മാരെ വിളിച്ചു വരുത്തി ഓരോരുത്തരുടെയും കയ്യിൽ ഓരോ കോഴിയെയും, ഏറ്റവും രഹസ്യമായി അവയെ അറുത്തു കൊണ്ടുവരാൻ ഓരോ കത്തിയും കൊടുത്തു വിടുന്നുണ്ട്. മൂന്നു പേരും പരമ രഹസ്യമായി കൃത്യം നിർവ്വഹിച്ചു, ഗുരുവിനു മുമ്പിൽ ഒന്നാമനായി തിരികെയെത്താൻ മൽസരിക്കുന്നുണ്ട്. നാലാമനാകട്ടെ, ഒരു നാഴിക നേരംകൂടി കഴിഞ്ഞ്, ക്ഷമാപണത്തോടെ കടന്നു വരുന്നുണ്ട്.
ഗുരു ചോദിച്ചു: നീ എന്തേ ഞാൻ ഏല്പിച്ചതുപോലെ ചെയ്തില്ല?
ശിഷ്യൻ: ക്ഷമിക്കണം ഗുരോ... അല്ലാഹു കാണാതെ ഈ കോഴിയെ ഒന്നു അറുത്തെടുക്കാൻ ഒരിടവും എനിക്ക് കിട്ടിയില്ല!
ജുനൈദുൽ ബഗ്ദാദി(റ) ഈ ശിഷ്യനെ ചേർത്തു പിടിച്ച് ആശ്ലേഷിക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിനു മേൽ അല്ലാഹുവിൻ്റെ നിരീക്ഷണം എത്ര സൂക്ഷമവും രൂഢവുമാണെന്നു അനുയായികളെ പഠിപ്പിക്കുകയാണദ്ദേഹം.

അല്ലാഹുവിൻ്റെ നിരീക്ഷണത്തെപ്പറ്റിയുള്ള ഈ വിചാരം ഒരു സിദ്ധാന്തമായി വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉയർത്തിപ്പിടിക്കുന്നതാണ് സൂഫികളുടെ കർമ്മപഥം. ആ ഒരു ബോധത്തോടെയുള്ള ജീവിതത്തിൽ മാത്രമേ വിജയമുള്ളൂവെന്ന് ഉറപ്പിക്കുകയും മറ്റുള്ള പരിഗണനകൾ മാറ്റിവെക്കുകയുമാണ് പൂർവ്വീകരുടെ വഴി.

നൂഹു ബ്നു മറിയം എന്നു പേരുള്ള ഒരു ധനികനുണ്ടായിരുന്നു. ധനാഢ്യനും ഭക്തനുമായ അദ്ദേഹത്തിനു ഒരു അടിമയുണ്ടായിരുന്നു, പേര്  മുബാറക്.
ഒരിക്കൽ അടിമയോട് അദ്ദേഹം പറഞ്ഞു. മുബാറക്, നീ നമ്മുടെ തോട്ടത്തിൽ പോയി മുന്തിരിവള്ളികൾ ശരിക്കു പരിചരിച്ചു കൃഷി ഉഷാറാക്കണം. കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ അതു വഴി വരുന്നുണ്ട്.

ആഴ്ചകൾ കഴിഞ്ഞ്, കൃഷിയൊക്കെ വിളവെടുക്കുന്ന സമയമാകുമ്പോൾ ഉടമ കൃഷി സ്ഥലത്തെത്തി. വിവരവും വർത്തമാനവും പായുന്നതിനിടയിൽ, അടിമയോട് നല്ല ഒരു കുല മുന്തിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.ഭൃത്യൻ കൊണ്ടുവന്നു കൊടുത്തു. ഒരെണ്ണം എടുത്ത് കടിച്ചു നോക്കിയ മുതലാളി പറഞ്ഞു.
മുബാറക്, ഇതു പുളിക്കുന്നുണ്ടല്ലോ. തിന്നാൻ കഴിയുന്നില്ല, വേറെ ഒരു കുല കൊണ്ടുവരൂ. 
അടിമ രണ്ടാമതും, അതു കഴിഞ്ഞ് മൂന്നാമതും കൊണ്ടുവന്നത് പുളിപ്പുള്ള കുലകൾ മാത്രമായിരുന്നു. മുതലാളിക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു.
മുബാറക്, എത്ര ദിവസമായി ഈ തോട്ടത്തിൽ നീ കഴിഞ്ഞു കൂടുന്നു. ഏതു വള്ളിയിലാണ് മധുരമുള്ളൊരു കുല മുന്തിരി കിട്ടുകയെന്നു പോലും നിനക്കറിയില്ല?
ഭൃത്യൻ ഭവ്യതയോടെ പറഞ്ഞു. പ്രഭോ... അങ്ങ് എന്നെ ഏല്പിച്ചത് ഈ കൃഷിയും തോട്ടവും പരിപാലിക്കാനാണ്. ഇതിൽ നിന്നു ഭക്ഷിക്കാൻ പറഞ്ഞിട്ടില്ല. അതു കൊണ്ട്, ഒരെണ്ണം പോലും ഞാൻ രുചിച്ചു നോക്കിയിട്ടില്ല.

സ്തബ്ധനായ മുതലാളി പറഞ്ഞു. മുബാറക്, നിങ്ങൾ ഇനി മുതൽ അടിമയല്ല, സ്വതന്ത്രനാണ്! നാട്ടുപ്രമാണികൾ പലരും വിവാഹാന്വേഷണം നടത്തിയ സുശീലയും ഭക്ത യുമായ ഒരു പുത്രി എനിക്കുണ്ട്. ഞാൻ അവളെ നിങ്ങൾക്കു വിവാഹം ചെയ്തു തരട്ടെ?
മുബാറക് പറഞ്ഞു. സുഹൃത്തേ.. അറബി പ്രമുഖർ തറവാടു നോക്കി വിവാഹ ബന്ധം തെരഞ്ഞെടുത്തു.
ജൂതന്മാർ പണം നോക്കി വിവാഹം ചെയ്തു.
ക്രൈസ്തവർ സൗന്ദര്യം നോക്കി വിവാഹം നടത്തുന്നു.
പ്രവാചകൻ്റെ അനുയായികൾ സ്വഭാവവും സത്യസന്ധതയും നോക്കി വിവാഹം തെരഞ്ഞെടുക്കുന്നു. അതു കൊണ്ട്, ആദ്യമായി മകളോട് അഭിപ്രായം ആരായുക.
മുതലാളി വീട്ടിൽ പോയി, മകളെ വിളിച്ചു കഥ പറഞ്ഞു തൻ്റെ ആഗ്രഹം അറിയിച്ചു. മകൾ തിരിച്ചു ചോദിച്ചു. ഉപ്പ എനിക്ക് ഭർത്താവായി അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടോ?
പിതാവ്: തീർച്ചയായും.
മകൾ: എന്നാൽ എനിക്കും തൃപ്തിയായിരിക്കുന്നു!
പിന്നീട്, ഈ ദമ്പതികൾക്ക് ഒരു കുഞ്ഞ് പിറന്നു, കുട്ടിയുടെ പേര് അബ്ദുല്ലാഹിബ്നുൽ മുബാറക്.
പണ്ഡിത ലോകത്തിനു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത ഈ മഹാത്മാവിനെപ്പറ്റി വിക്കിപീഡിയയുടെ ആദ്യ വരി ഇപ്രകാരം പറയുന്നു.
ഹിജ്റ വർഷം 118-ൽ ജനിച്ചു 181-ൽ അന്തരിച്ച അബ്ദുല്ലാഹിബ്നുൽ മുബാറക് പണ്ഡിതനാണ്, നേതാവും യോദ്ധാവുമാണ്. ഐഹികവും മതപരവുമായ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഗവേഷകനാണ് (മുജ്തഹിദ്).

അല്ലാഹുവാണ് ജീവിതത്തിൻ്റെ മൂല്യ പരിശോദനയിൽ മാനദണ്ഡമെന്നു വ്യക്തമാക്കുന്ന ഈ കഥയുടെ പരിസമാപ്തി ഗ്രാമ്യ ഭാഷയിലെ ഒരു തമാശയിലൊതുക്കാം. മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളക്കില്ല.

 

സൂറത്തുൽ മുഅ്മിനൂനിലെ സത്യവിശ്വാസികളുടെ ഗുണമഹിമകൾ
ഭാഗം 2

സത്യവിശ്വാസികളുടെ 5 പ്രധാന സവിശേഷതകളാണ് സൂറത്തുൽ മുഅമിനൂൻ പരാമർശിക്കുന്നത്. അതിൽ രണ്ടെണ്ണം ആദ്യ ഭാഗത്ത് വിശദീകരിച്ചു. ഇനി ബാക്കി മൂന്നു ഭാഗങ്ങൾ വായിക്കാം..

3. സകാത്ത് നൽകി സ്വയം ശരീരത്തെ ശുദ്ധീകരിക്കുവരാണ്. അല്ലാഹു(സു:ഹ)പറഞ്ഞു: "സകാത്ത് നിര്‍വഹിക്കുന്നവരുമാണ്". ( സൂറ: മുഅ്മിനൂൻ:4) നബി(സ്വ)തങ്ങൾ പറഞ്ഞു: "ശുദ്ധി ഈമാനിന്റ ഭാഗമാണ്, അൽഹംദുലില്ലാ മീസാനിനെ നിറക്കുന്നതാണ്, സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ് എന്നത് ആകാശഭൂമിയുടെ ഇടയിലുള്ള സർവ്വതിനെയും നിറക്കുന്നതാണ്, സ്വലാത്ത് പ്രകാശമാണ്, സ്വദഖ തെളിവാർന്ന പ്രവർത്തിയും, ക്ഷമ തിളക്കമാർന്നതുമാണ്. ഖുർആൻ നിങ്ങൾക്ക് അനുകൂലമായ അല്ലെങ്കിൽ പ്രതികൂലവുമായ തെളിവാണ്.

"സ്വദഖ തെളിവാണ്” എന്ന വാക്യത്തിന്റെ അർത്ഥം സ്വദഖ ചെയ്തവന്റെ വിശ്വാസത്തിന്റെ മേലുള്ള തെളിവാണ്. അഥവാ കപടഭക്തൻ അതിൽ നിന്ന് വിസമ്മതിക്കുന്നതാണ്, കാരണം അവൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് ആരെങ്കിലും സ്വദഖ ചെയ്താൽ അത് അവന്റെ വിശ്വാസത്തിന്റെ മേലുള്ള വാസ്തവമാക്കലാണ്. സത്യവിശ്വാസികളുടെ ജീവിതത്തെ ദാരിദ്ര്യത്തിൽ നിന്നും ആഡംബരത്തിൽ നിന്നും തടയുന്ന കർമമാണ് സക്കാത്ത്.

സക്കാത്ത് എല്ലാ മനുഷ്യരുടെയും അവകാശമാണ്, അതുപോലെ ബലഹീനമായ ആളുകൾക്കുള്ള സുരക്ഷയുമാണത്.

4. ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ്. അല്ലാഹു പറഞ്ഞു:"ഭാര്യമാര്‍, സ്വന്തം അടിമ സ്ത്രീകള്‍ എന്നിവരില്‍ നിന്നൊഴികെ ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുക വഴി അനധിക്ഷേപാര്‍ഹരും-ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിച്ചാല്‍ അവര്‍ അതിക്രമകാരികള്‍ തന്നെ. സൂറ: (മുഅ്മിനൂൻ:5-8) അഥവാ മുഅമിനീങ്ങൾ ചാരിത്ര്യശുദ്ധി ഇഷ്ടപ്പെടുന്നവരും അതിനെ സൂക്ഷിക്കുന്നവരുമാണ്. ഇത് ആത്മാവിന്റെ ശുദ്ധിയാണ്. കാരണം ഹലാൽ അല്ലാത്ത അവസ്ഥയിൽ കുഞ്ഞുങ്ങളെ നേരിട്ടുള്ള അശുദ്ധിയിൽ നിന്ന് അകറ്റിനിർത്തൽ, ഹലാൽ അല്ലാത്ത അഭിലാഷങ്ങളിൽ നിന്ന് ഹൃദയങ്ങളെ സംരക്ഷിക്കുക, കണക്കു കൂട്ടാതെ മോഹങ്ങൾ അഴിച്ചുവിടുന്നതിൽ നിന്നും വീട്ടിലും സമൂഹത്തിലും നടക്കുന്ന അഴിമതിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുക എന്നിവ തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണമാണ്. തന്റെ ഭാര്യയെ പിൻഭാഗത്തിലൂടെ ബന്ധപ്പെടുന്നതും ഹയ്ള്, നോമ്പ്, ഇഹ്റാം എന്നീ കാലയളവിൽ ബന്ധപ്പെടലും നിഷിദ്ധ കാര്യങ്ങളിൾ പെട്ടതാണ്.

ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കണമെന്ന ഉപദേശം അതിലേക്കുള്ള മാർഗ്ഗങ്ങൾ തടയാനാണ്. അതുകൊണ്ടാണ് സത്യവിശ്വാസികളോടും വിശ്വാസിനികളൊടും കണ്ണ് പൂട്ടാനും ഭംഗി വെളിവാക്കാതിരിക്കാനും ഖുർആൻ കൽപ്പിച്ചത്. അല്ലാഹു(സു:ഹ)പറഞ്ഞു:" ഓ നബീ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കള്‍ കല്‍പിക്കുക; തങ്ങളുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴ്ത്തിയിടുകയും വേണം.

തങ്ങളുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, സ്വന്തം അടിമകൾ, വികാരമില്ലാത്ത പുരുഷഭൃത്യര്‍, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്നിവരല്ലാത്ത വേറൊരാള്‍ക്കും തങ്ങളുടെ അലങ്കാരം അവര്‍ വെളിവാക്കരുത്; ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്. സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വരും-വിജയപ്രാപ്തരാകാനായി-അല്ലാഹുവിങ്കലേക്കു ഖേദിച്ചുമടങ്ങുക"( സൂറ:നൂർ :30, 31)

4. വിശ്വസ്ത കാത്തുസൂക്ഷിക്കുന്നവരും കരാർ പൂർത്തീകരിക്കുന്നവരുമാണവർ അല്ലാഹു പറയുന്നു :" തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരും"( സൂറ: മുഅ്മിനൂൻ:8) അഥവാ അവരെ വിശ്വസിച്ചാൽ വഞ്ചിക്കുകയില്ല. കരാറിലേർപ്പെട്ടാൽ അവരത് പൂർത്തിയാക്കും. അവർ നബി തങ്ങൾ പറഞ്ഞ കപടവിശ്വാസികളേ പോലെയല്ല. നബി (സ) പറഞ്ഞു: മുനാഫിഖിന്റെ അടയാളം മൂന്നാണ്. അവർ കരാർ ചെയ്താല് പൂർത്തിയാക്കിയില്ല, അവർ സംസാരിച്ചാൽ കളവ് പറയും, അവരെ വിശ്വസിച്ചാൽ വഞ്ചിക്കും. അല്ലാഹു പറഞ്ഞു: വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെയാളുകള്‍ക്കു തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികല്‍പിക്കുമ്പോള്‍ അതു നീതിപൂര്‍വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്കു തരുന്നത്! നന്നായി കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണവന്‍.

ഒരിക്കൽ, അബുദർ(റ) നബിയോട് പറഞ്ഞു: എന്നെ തങ്ങളുടെ അടിമയാക്കൂ.. അപ്പോൾ തങ്ങൾ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി, എന്നിട്ട് പറഞ്ഞു : നിശ്ചയം താങ്കൾ ബലഹീനനാണ് എന്നാൽ അടിമത്തം വിശ്വസ്തതയാണ് . ഖിയാമത്ത് നാളിൽ അത് നിന്ദ്യതയും ഖേദവുമാണ്, അവർക്ക് കൊടുക്കേണ്ട ബാധ്യത നിറവേറ്റിയവർക്കൊഴികെ. ഇവിടെ നബി തങ്ങൾ അടിമ ഉടമ ബന്ധം വിശ്വസ്തതയാണെന്ന ബോധ്യപ്പെടുത്തി. കാരണം, കൊടുക്കേണ്ട അവകാശങ്ങൾ നീതിയോടെ കൊടുക്കൽ വിശ്വസ്തതയുടെ ഭാഗമാണ്.

അബൂ ഹുറൈറ (റ)പറയുന്നു: ഒരിക്കൽ ഒരു റമദാൻ മാസം നബി (സ) തങ്ങൾ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഒരു അഅ്റാബി വന്ന് നബിയോട് ചോദിച്ചു : എന്നാണ് അന്ത്യനാൾ? വിശ്വസ്തത നഷ്ടപ്പെട്ടാൽ നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുകയെന്നായിരുന്നു നബി (സ) മറുപടി പറഞ്ഞത് അത്. എങ്ങനെയാണ് വിശ്വസ്തത നഷ്ടപ്പെടുകയെന്നതായിരുന്നു അടുത്ത ചോദ്യം. അവിടുന്ന് പറഞ്ഞു : അർഹിക്കപ്പെടാത്തവർക്ക് അധികാരം നൽകപ്പെടുമ്പോൾ നിങ്ങൾ അന്ത്യനാളിനെ പ്രതീക്ഷിക്കുവീൻ അല്ലാഹു പറഞ്ഞു : നിങ്ങള്‍ യാത്രയിലാവുകയും ഇടപാട് രേഖപ്പെടുത്താൻ എഴുത്തുകാരനെ കിട്ടാതെ വരികയും ചെയ്താല്‍ പണയം വാങ്ങുക. ഇനി, പരസ്പര വിശ്വാസത്തിലാണ് ഇടപാട് നടത്തിയതെങ്കില്‍, വിശ്വസിക്കപ്പെട്ടയാള്‍ തന്റെ വിശ്വാസ്യത നിറവേറ്റുകയും നാഥനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷിത്വം മറച്ചു വെക്കരുത്; അതാരെങ്കിലും ഒളിച്ചുവെക്കുന്നുവെങ്കില്‍ അവന്റെ മനസ്സ് പാപഗ്രസ്തമത്രേ. നിങ്ങളുടെ ചെയ്തികളെപ്പറ്റി അല്ലാഹു നന്നായറിയും.

5. നിസ്കാരം നിലനിർത്തുന്നവരാണവർ അല്ലാഹു പറഞ്ഞു :നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായ സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ( സൂറ: മുഅ്മിനൂൻ:9) അഥവാ യഥാ സമയത്ത് നിസ്കരിക്കും. അതിൽ നിന്ന് ഒരു മറ്റാരു കാര്യവും അവരെ ശ്രദ്ധ തിരക്കില്ല.

ഒരിക്കൽ മസ്ഊദ്(റ)നബിയോട് ചോദിച്ചു, ഏറ്റവും നല്ല കർമമേത്? നബി (സ)പറഞ്ഞു: നിസ്കാരം ആദ്യ സമയത്ത് നിസ്കരിക്കൽ. അത് കഴിഞ്ഞാൽ? മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ. പിന്നെ ഏതാ ? അവിടുന്ന് പറഞ്ഞു : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക.

സൂറത്തുൽ മുഅമിനൂനിൽ പ്രസ്താവ്യമായ ഈ 5 ഗുണങ്ങളും ഒരു സത്യവിശ്വാസിക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഈ ഗുണങ്ങൾ ആർജിച്ചെടുക്കുവാൻ ഓരോ മുസ്‌ലിമും തയ്യാറാവേണ്ടതുണ്ട്. കൊറോണയെ പ്രതിരോധിക്കുവാൻ എല്ലാം മസ്ജിദുകളും ആരാധനാലയങ്ങളും അടച്ചുപൂട്ടിയ ഈയൊരു സാഹചര്യത്തിൽ പ്രത്യേകിച്ചും.

Hadith

അനാഥകളെ മാറോട് ചേര്‍ത്ത് പിടിക്കുന്നതാണ് ഈ സമൂഹം
അനാഥാലയങ്ങളെന്നത് കേരളക്കാര്‍ക്ക് ഏറെ പരിചിതമാണ്. മുസ്‍ലിം സമൂഹമാണ് ഈ രംഗത്ത് ഏറെ മുന്നിട്ട് നില്‍ക്കുന്നത്. നാടിന്റെ വൈജ്ഞാനിക-സാമൂഹിക മുന്നേറ്റത്തില്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ച ഒട്ടേറെ അനാഥാലയങ്ങള്‍ ഇന്നും മലയാളക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

ജീവിതത്തിൽ വളർച്ച കൈവരിക്കാൻ പലപ്പോഴും സമൂഹത്തിന്റെ സഹായങ്ങളും പിന്തുണയും അനിവാര്യമായവരാണ് പിതാവ് മരണപ്പെട്ട അനാഥ ബാല്യങ്ങൾ. ഇവരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പരിശുദ്ധ ഇസ്‌ലാം വലിയ പ്രോത്സാഹനമാണ് നൽകുന്നത്. യതീമുകളെ സംരക്ഷിക്കുന്നതിനുള്ള പുണ്യവും പ്രാധാന്യവും പഠിപ്പിക്കുന്ന നിരവധി ഹദീസുകളാണുള്ളത്. അത്കൊണ്ട് തന്നെ മുസ്‍ലിംകള്‍ ഇതിന് നല്‍കുന്ന പ്രാധാന്യം ഏറെയാണ്.

നബി (സ്വ) പറയുന്നു, ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇതുപോലെയാണ്, ഇങ്ങനെ പറഞ്ഞിട്ട് നബിതങ്ങൾ തന്റെ ചൂണ്ടുവിരലും നടുവിരലും ചെറിയ വിടവുകളൊടെ ഉയർത്തിക്കാണിച്ചു. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നു ഹജർ (റ) ഇങ്ങനെ വിശദീകരിക്കുന്നു, ഈ ഹദീസുകൾ പഠിക്കുന്ന ഏതൊരു മുസ്‌ലിമും ഇതിന്റെ സന്ദേശം പ്രവൃത്തിപഥത്തിൽ കൊണ്ടുവരൽ അനിവാര്യമാണ്. കാരണം, സ്വർഗ്ഗീയ ലോകത്ത് ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നത് പ്രവാചകനാണ്. യതീമിനെ സംരക്ഷിക്കുക വഴി പ്രവാചകന്റെ സാമീപ്യമാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് ഹദീസ് പഠിപ്പിക്കുന്നത്.

മറ്റൊരു ഹദീസിൽ നബി സ പഠിപ്പിക്കുന്നു, പാവപ്പെട്ടവർക്കും വിധവകൾക്കും വേണ്ടി പ്രയത്നിക്കുന്നവർ അല്ലാഹുവിൻറെ മാർഗത്തിൽ അടരാടുന്ന ഒരു പോരാളിയെ പോലെയാണ്, ക്ഷീണം അറിയാതെ നിസ്കരിക്കുന്നവനെപ്പോലെയും തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുന്നവനെ പോലെയുമാണെന്നും നബി തങ്ങൾ കൂട്ടിച്ചേർത്തതായി ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി ഓർത്തെടുക്കുന്നു. നബി സ പറയുന്നു ആരെങ്കിലും ഒരു യതീമിന്റെ തലയിൽ കൈ വച്ചാൽ അവന്റെ കൈ സ്പർശിച്ച മുഴുവൻ മുടികളുടെയും എണ്ണത്തിനനുസരിച്ച് അല്ലാഹു നന്മ രേഖപ്പെടുത്തുന്നതാണ്.

ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതി പറഞ്ഞ ഒരു അനുയായിയോട്, പരിഹാരമായി പ്രവാചകര്‍ നിര്‍ദ്ദേശിച്ചത്, യത്തീമിനോട് കാരുണ്യം ചെയ്യുകയും അവന് ഭക്ഷണം നൽകുകയും ചെയ്യുക എന്നായിരുന്നു. അനാഥനെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെയാണ് മുസ്‌ലിംകൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്. അനാഥാലയങ്ങൾക്ക് ലഭിക്കുന്ന കലവറയില്ലാത്ത സഹായങ്ങളും പിന്തുണയും ഇതാണ് തെളിയിക്കുന്നത്. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമെന്ന് വേണ്ട, ആവശ്യമായ വൈദ്യചികില്‍സയടക്കം സൌജന്യമായി നല്‍കുന്നവയാണ് ഇവയെല്ലാം. ഈ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് സഹൃദയരാ വിശ്വാസികളുടെ സഹായസഹകരണങ്ങള്‍ കൊണ്ട് മാത്രമാണ് താനും. അഥവാ, സര്‍ക്കാറുകള്‍ നിര്‍വ്വഹിക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ്, ഭൌതികമായ യാതൊരു ലാഭേഛയുമില്ലാതെ സമുദായം ചെയ്തുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം.

1921ലെ മലബാർ സമര വേളയിൽ മലബാറിൽ നിരവധി മാപ്പിളമാരെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നത് വഴി ഓരോ വീട്ടിലും ബാക്കിയായത് അനാഥരായ മക്കളും വിധവകളുമായിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും അനാഥാലയങ്ങൾ സ്ഥാപിക്കുവാൻ മുസ്‌ലിംകൾ കൈമെയ് മറന്ന് പ്രവർത്തിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ ഒഴുകി വന്നു. നിരവധി അനാഥരെ സംരക്ഷിച്ച്, വളർത്തി വിദ്യാഭ്യാസം നൽകി കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിക്കൊണ്ട് അനാഥാലയങ്ങൾ സജീവ സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നുണ്ട്.

എ.സി ബ്രൌണ്‍ ഹദീസുകളെ വായിക്കുന്നത് ഇങ്ങനെയാണ്

ഹദീസിന്റെ പ്രാമാണികതയെകുറിച്ചുള്ള വേറിട്ടൊരു വായന സമ്മാനിക്കുന്ന ഗ്രന്ഥമാണ്, ജൊനാഥൻ എ.സി ബ്രൗണിന്റെ 'ഹദീഥ്: പ്രൊഫറ്റിക് ലെഗസി ഇൻ മിഡീവൽ ആന്റ് മോഡേൺ വേൾഡ് ' എന്ന പുസ്തകം. നമുക്ക് അതൊന്ന് പരിചയപ്പെടാം.
അപൂർവ്വമായതും കാലപ്പഴക്കമുള്ളതുമായ നാണയങ്ങൾ ശേഖരിക്കുന്നവരെ കണ്ടിട്ടില്ലേ, നാണയങ്ങളുടെ വിനിമയ മൂല്യം നോക്കിയല്ല അവർ അതു സൂക്ഷിച്ചു വെക്കുന്നത് , മറിച്ച് അതിന പ്പുറം അവയ്ക്ക് അവരുടെ കണ്ണിൽ ഒരു മൂല്യമുണ്ട്. അത് അതിന്റെ അപൂർവ്വത അല്ലെങ്കിൽ വൈചിത്രം ഒക്കെയാവാം. അതൊന്നു മാത്രമാണ് അവർ കാണുന്നത്.  ഹദീസ് ക്രോഡീകരണ ഘട്ടത്തിനു ശേഷം സനദു കൊണ്ട് ഹദീസ് സ്വീകരിക്കുന്ന രീതി നിന്നു പോയിട്ടുണ്ടെങ്കിലും അപൂർവ്വങ്ങളായ സനദുകൾ തേടി പിടിച്ചു കണ്ടെത്തി തിരുനബിയിലേക്ക് ചേരുന്ന ആ മഹത്തായ  കണ്ണിയിലെ അംഗമാവുന്ന സംസ്കാരത്തെ താരതമ്യം ചെയ്യാൻ ബ്രൗൺ  കൊണ്ടുവന്ന നരേറ്റീവാണ് മുകളിൽ കൊടുത്തത്.
ഇനി ഹദീസ് നിരൂപണത്തെയും ജേർണലിസത്തെയും താരതമ്യപ്പെടുത്തുന്നത് കാണുക. സമൂഹത്തിൽ വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. വ്യാജ വാർത്തകൾക്ക് തടയിടാനുള്ള ടൂളുകൾ ഇന്ന് ജേണലിസ്റ്റുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹദീസുകളിലും ഇത്തരം വ്യാജന്മാർ വന്നതു കൊണ്ടാണ്  ഹദീസ് നിരൂപണ ശാസ്ത്രമെന്ന വിജ്ഞാന ശാഖ പണ്ഡിതര്‍ വികസിപ്പിച്ചെടുത്തത്.  ഇങ്ങനെ ഹദീസ് വിജ്ഞാനീയത്തിലെ അതി സങ്കീർണ്ണമായ സാങ്കേതിക പദപ്രയോഗങ്ങളെയും വിജ്ഞാനശാഖകളെയും വളരെ ലളിതവല്‍കരിച്ച് സമകാലികമായ ഉദാഹരണങ്ങൾ സഹിതം ചിത്രീകരിക്കുന്ന ഒരു ആഖ്യാന വിസ്മയമാണ് ബ്രൗണിന്റെ രചനയിലുടനീളം കാണുന്നത്.


പടിഞ്ഞാറൻ സന്ദേഹവാദികൾ ഉന്നയിക്കുന്ന, നമുക്ക് ലഭ്യമായിട്ടുള്ള ഹദീസുകളെല്ലാം നബിയുടെ യഥാർത്ഥ വചനങ്ങളാണോ എന്ന ബാലിശമായ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ഒരു ജ്ഞാന യാത്രയാണ് മൂന്നൂറിലധികം പേജുകളിലൂടെ അദ്ധേഹം നടത്തുന്നത്.
തിരുനബി(സ), സ്വഹാബികൾക്കിടയിൽ ജീവിക്കുമ്പോൾ ഒരു പിതാവിന്റെ സ്ഥാനത്താണെന്നു പറയാം. നന്മയിലേക്ക് നയിക്കുന്ന പ്രവാചകന്റെ സന്മാർഗ്ഗ നിർദേശങ്ങൾ ശിരസ്സാവഹിക്കുക എന്നതിലപ്പുറം അതു രേഖപ്പെടുത്തി വെക്കുന്നതിന്റെ  ചിന്ത  ഒരു പക്ഷേ അവരെ പിടികൂടിയിട്ടുണ്ടായിരിക്കില്ല. നമ്മളിൽ ഇന്ന് എത്രപേർ ദിനേന നമ്മുടെ ഉപ്പമാരും വല്യുപ്പ മാരുമൊക്കെ പറയുന്നത് രേഖപ്പെടുത്തിവെക്കുന്നുണ്ട്? ഇങ്ങനെയാണ് സ്വഹാബികൾ ഹദീസ് രേഖപ്പെടുത്തി വെക്കാത്തതിനോടുള്ള ബ്രൗണിന്റെ അതിലളിതവും സ്വാഭാവികവുമായി പ്രതികരണം.
പുസ്തകത്തിൽ , പതിനൊന്നാം നൂറ്റാണ്ടോടെ പൂർത്തിയാകുന്ന ആറ് പ്രമുഖ രചനാ ഘട്ടങ്ങളെ ചരിത്രപരമായി അദ്ദേഹം വിലയിരുത്തുന്നു. അതിൽ തന്നെ ആദ്യം ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമായ മുവത്വയെക്കുറിച്ചും മുഹമ്മദ് ഇബ്നു ഹസന്‍ ശൈബാനിയുടേതടക്കമുള്ള ശറഹുകളെകുറിച്ചും ചരിത്രപരമായി ഇഴകീറി പരിശോധിക്കുന്നു. 
ഹദീസിലെ പടിഞ്ഞാറൻ ഡിബേറ്റുകളെപ്പറ്റി പറയുന്ന ഒരു പ്രധാനപ്പെട്ട ഭാഗം പുസ്തകത്തിന്റെ അവസാനത്തിലുണ്ട്. ചരിത്രരചനാ ശാസ്ത്രത്തിൽ വികസിപ്പിച്ചെടുത്ത HCM അഥവാ ഹിസ്റ്റോറിക്കൽ ക്രിറ്റിക്കൽ  മെത്തേഡിന്റെ അടിസ്ഥാനത്തിൽ   ഷാക്ത്, ഗോൽ ഡ്സിഹ്ർ, മൂർ, ജോൺ ബോൾ തുടങ്ങിയ പഴയ കാല ഒറിയന്റലിസ്റ്റുകൾ ഉന്നയിച്ച അരോപണങ്ങൾ ഹദീസ് നിരൂപണ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ  പരിശോധിക്കുന്നതാണ് അത്. തികഞ്ഞ അവിശ്വാസത്തോടെയും സന്ദേഹത്തോടെയും (Skepticism) മത്രം ഇസ്‍ലാമിക പ്രമാണങ്ങളെ നോക്കിക്കണ്ട ഇവരുടെ വാദഗതികൾ അതീവ ഗുരുതരവും കൂടുതൽ പഠനവിധേയമാക്കേണ്ടതുമാണ്.    
ആധുനികതയുമായി (modernity) സംവദിക്കുമ്പോൾ വിവിധ ധാരയിലുള്ള മുസ്‍ലിം പണ്ഡിതന്മാർ സ്വീകരിച്ച പ്രതികരണങ്ങളെപ്പറ്റി അദ്ധേഹം വാചാലനാകുന്നു. ഇത്തരുണത്തിൽ  പണ്ഡിതന്മാരുടെ പ്രതികരണങ്ങളെ നാല് കാറ്റഗറികളിലായി അദ്ധേഹം പ്രതിഷ്ഠിക്കുന്നു. ഹദീസ് പ്രമാണത്തെ പാടെ നിഷേധിച്ചു കളഞ്ഞ 'ഖുർആൻ ഒണ്‍ലി മൂവ്മെന്റ് 'മായി മുന്നോട്ടുവന്ന ചിറാഗ് അലി, ഗുലാം അഹ്മദ് പർവേസ്, ഹൈക്കൽ തുടങ്ങിയവരുടെ പ്രതികരണമാണ് അതിലൊന്നാമത്തേത്. കേരളത്തിലെ ചേകന്നൂർ മൗലവിയൊക്കെ ഇതിന്റെ ഭാഗമാവുമെന്ന് തോന്നുന്നു. സർ സയ്യിദ്, മുഹമ്മദ് അബ്ദു , റഷീദ് രിദാ തുടങ്ങിയ 'മോഡേണിസ്റ്റ് സലഫികളാ' ണ് രണ്ടാമത്തെ കാറ്റഗറിയിൽ വരുന്നത്. 'ട്രഡീഷണലിസ്റ്റ് സലഫികളായ ' ഇബ്നു അബ്ദുൽ വഹാബ്, ഷൗകാനി, അൽബാനി തുടങ്ങിയവരെ മൂന്നാം വിഭാഗത്തിലും എണ്ണുന്നു. അവസാനമായി സഈദ് റമദാൻ ബൂത്വി, അലി ജുമുഅ തുടങ്ങിയ 'സുന്നീ ട്രഡീഷണലിസ്റ്റു'കളുടെ സമീപന രീതികളെ കുറിച്ചും സവിസ്തരം പറയുന്നുണ്ട്.  
ഇന്ന് മുസ്‍ലിം വൈജ്ഞാനിക രംഗത്ത് ഏറെ ജനകീയനായി ക്കൊണ്ടിരിക്കുന്ന അമേരിക്കൻ പണ്ഡിതനാണ് ബ്രൗൺ. 2012 മുതൽ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റീവ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ക്ലാസിക്കൽ ഹദീസ് ഗ്രന്ഥങ്ങളെ ആസ്പദിച്ചെഴുതിയ അദ്ധേഹത്തിന്റെ രചനകൾ  തികഞ്ഞ വൈജ്ഞാനിക പ്രഭാവം പ്രകടിപ്പിക്കുന്നവയാണ്. The Canonization of al-Bukhari and Muslim: the Formation and Function of the Sunni Hadith Canon, Misquoting Muhammad, Slavery and Islam തുടങ്ങിയ അദ്ദേഹത്തിന്റെ മറ്റു രചനകളും നല്ലപോലെ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ പട്ടികയിലാണുള്ളത്. അതു കൂടാതെ ഇസ്‍ലാമിക നിയമ സംഹിത, സലഫിസം സൂഫിസം, അറബി ഭാഷ തുടങ്ങിയവയെല്ലാം അദ്ധേഹത്തിന്റെ രചനാ വിഷയങ്ങളായിട്ടുണ്ട്.
മുൻ ധാരണളെ മാറ്റി നിർത്തി, പ്രമാണബദ്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി പലപ്പേഴും അമ്പരപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ ഇസ്‌ലാം വിമർശകരെന്ന് സ്വയം ചമയുന്ന ചില യുക്തിയില്ലാത്ത യുക്തിവാദികളോട് സഹതാപമാണ് തോന്നുക. 

 

നബി(സ) : മനസ്സിന്റെ മൂന്നു കരുണക്കാഴ്ചകള്‍

ബദര്‍ യുദ്ധം കഴിഞ്ഞു. മക്കായിലെ പ്രധാനികളായ എഴുപതുപേര്‍ യുദ്ധതടവുകാരായി പിടികൂടപ്പെട്ടു. അവരേക്കാളും പ്രധാനികളായിരുന്ന മറെറാരു എഴുപതുപേര്‍ കൊല്ലപ്പെടുകയുമുണ്ടായി. തടവിലായവരില്‍ നബിതിരുമേനിയുടെ പിതൃവ്യ

പ്രവാചക ജീവിതം: സഹിഷ്ണുതയുടെ നേരറിവുകള്‍

ഒരു വ്യക്തിയുടെ പ്രധാന ആകര്‍ഷണീയത്വം എന്താണ്? സല്‍സ്വഭാവം എന്നാണ് ഇതിനു കൃത്യമായ മറുപടി. പ്രവാചക വ്യക്തിത്വത്തില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ വസ്തുത ഇതു ബോധ്യപ്പെടുത്തുന്നു. ”താങ്കള്‍ ഉന്നതമായ സ്വഭാവത്തിന

മുഹമ്മദ് നബി (സ)യുടെ ആശയ സംവേദന രീതികള്‍ ഭാഗം 4

ലാകജനതക്കൊന്നാകെ നിയോഗിതനായ ഒരേയൊരു പ്രവാചകനും അമ്പിയാ മുര്‍സലീങ്ങളടക്കം മുഴുവന്‍ ജനങ്ങളക്കാള്‍ അത്യുത്തമനുമായിരുന്നു പ്രവാചക

പ്രവാചകന്‍റെ ഫലപ്രദ ആശയ സംവേദന രീതി: ഭാഗം03, സമാന ചോദ്യങ്ങളും വ്യത്യസ്ത ഉത്തരങ്ങളും

ഒരു വ്യക്തിയുടെ പ്രധാന ആകര്‍ഷണീയത്വം എന്താണ്? സല്‍സ്വഭാവം എന്നാണ് ഇതിനു കൃത്യമായ മറുപടി. പ്രവാചക വ്യക്തിത്വത്തില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞ വസ്തുത ഇതു ബോധ്യപ്പെടുത്തുന്നു. ”താങ്കള്‍ ഉന്നതമായ സ്വഭാവത്തിന

വംശവെറിക്കെതിരായ പോരാട്ടത്തിന് ജീവൻ സമർപ്പിച്ച ദക്ഷിണാഫ്രിക്കൻ ഇമാമിന്റെ കഥ

1969 സെപ്റ്റംബർ 27 ന് പുലർച്ച സമയം, ഇമാം അബ്ദുല്ല ഹാറൂൺ ദക്ഷിണാഫ്രിക്കയിലെ വർണ്ണ വെറി സർക്കാരിന്റെ ഏകാന്ത തടവിലായിട്ട് 123 ദിവസങ്ങൾ കഴിഞ്ഞു. കുപ്രസിദ്ധമായ കാലിഡോൺ

നന്മയുടെ റാണി (ഭാഗം ഒമ്പത്)

ഖലീഫാ ഹാറൂന്‍ റഷീദ് മക്കളെ കാണുവാന്‍ ഇറങ്ങിയതാണ്.കൊട്ടാരത്തിനോടു ചേര്‍ന്നുതന്നെ അവര്‍ക്കു രണ്ടുപേര്‍ക്കും പഠിക്കുവാന്‍ ഒരു പാഠശാല സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട്. മക്കളെ

രാജ്യസ്‌നേഹിയായ വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി

'കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന്

നന്മയുടെ റാണി (ഭാഗം എട്ട്)

പ്രസന്നവദനനായി മാത്രം കാണപ്പെടുന്ന ഹാറൂന്‍ റഷീദിന്റെ മുഖം പക്ഷെ ഒരു നാള്‍ കെട്ടു. മ്ലാനത മുററിയ ആ ഭാവം സുബൈദയെ വേദനിപ്പിച്ചു. മക്കളെ വേനപ്പിച്ചു. എല്ലാവരേയും വേദനിപ്പിച്ചു. ഖലീഫയുടെ മുഖത്ത് ചിരിയുടെ ഒ

സലാം യാ റമളാൻ

പുണ്യങ്ങൾ പേമാരി കണക്കെ പെയ്തിറങ്ങിയ റമളാനിന്റെ ദിനരാത്രങ്ങൾ നമ്മെ വിട്ട് പിരിയാൻ ഒരുങ്ങുകയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്ഥത പുലർത്തിയ ഒരു നോമ്പ് കാലമാണ് കഴിഞ്ഞ് പോകുന്നത്.

ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ :

ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ : 1. പേരിന് പിന്നിൽ അടിമകളുടെ ഒരു വർഷത്തെ സകല കാര്യങ്ങളും കണക്കാക്കപ്പെടുന്ന രാത്രി എന്നതാണ് ലൈലത്തുൽ ഖദർ എന്ന നാമധേയത്തിന് പിന്നിൽ. (ആ രാത്രിയിലാണ് നമ

ഖദ്റിന്റെ രാവ് വരവായി

ഒരു സുപ്രഭാതത്തിൽ രാജാവ് പ്രഖ്യാപിക്കുന്നു : "നാളെ തുടങ്ങി ഒരു മാസക്കാലയളവിൽ പ്രജകൾക്ക് ഖജനാവിൽ നിന്ന് സ്വർണനാണയങ്ങൾ സൗജന്യമായി എടുത്തു കൊണ്ടുപോകാവുന്നതാണ്. കൊണ്ടു പോകുന്നതിനു ഒരല്പം മുമ്പ് എന്നെ പ്ര

പുണ്യ നബിയോടൊപ്പം റമദാനിലെ ഒരു ദിനം

ഹിജ്റ രണ്ടാം വർഷമാണ് റമദാൻ നോമ്പ് നിർബന്ധമാവുന്നത്.

1948ലെ മാര്‍ട്ടിന്‍ലിംഗ്‌സിന്റെ ഹജ്ജ് യാത്ര

1948 സെപ്റ്റംബര്‍ അവസാനത്തിലാണ് ഹജ്ജിനെ അനുഭവിച്ചത,് കഅ്ബയുടെ കിസ്‌വ കണ്ടു, കൈറോ തെരുവുകളിലൂടെ ഘോഷയാത്രയിലൂടെ അത് കൈമാറിയിരുന്നു.മധ്യകാലം മുതല്‍ല്‍ക്കെ ഉയര്‍ന്ന സില്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങള്‍ ഈജിപ

ഇബ്‌റാഹീം നബിയുടെ ജീവിതസന്ദേശമാണ് ബലിപെരുന്നാള്‍

ഇബ്‌റാഹീം നബി (അ)യുടെ ജീവിതസന്ദേശമാണു ബലിപെരുന്നാളും ഹജ്ജും. വിശ്വാസി ജീവിതത്തില്‍ സ്വീകരിക്കേണ്ട സര്‍വമാതൃകകളും ഇബ്‌റാഹീം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്കു ദിവ്യബോധനങ്

ഉദ്ഹിയ്യത്ത് ; ഒരു കര്‍മ്മശാസ്ത്ര വായന

മുസ്‌ലിം ലോകം ഇന്ന് സന്തോഷത്തിലാണ്. ഒരു അതിഥിയെ സല്‍ക്കരിക്കുന്ന ഒരുക്കത്തിലുമാണ്. പരിശുദ്ധ റമളാനിന്റെ വിടപറയലിന്ന് ശേഷം ദുല്‍ഹിജ്ജയുടെ നിലാവെളിച്ചം മാനത്ത് കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിശ

ഹജ്ജ്: കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോള്‍

ആത്മാവും ഹൃദയവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയ