പത്രങ്ങളില്‍ കൊടുക്കുന്ന ഖുറാന്‍ പരിഭാഷയെ ഖുറാന് കൊടുക്കേണ്ട പൂര്‍ണ ബഹുമാനം കൊടുക്കേണ്ടതുണ്ടോ? അങ്ങനെയാണെങ്കില്‍ പരിഭാഷയുള്ള പത്ര പേജ് അലക്ഷ്യമായോ ബഹുമാനം ഇല്ലാത്ത നിലയിലോ വെക്കാനോ സൂക്ഷിക്കാനോ പറ്റുമോ?

ചോദ്യകർത്താവ്

Fasalu Rahman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പത്രങ്ങളില്‍ വരുന്ന പരിഭാഷക്ക് ഖുര്‍ആനിന്‍റെ അതേ ബഹുമാനം കല്‍പിക്കേണ്ടതില്ല. ഖുര്‍ആന്‍ പരിഭാഷകള്‍ മാത്രമുള്ള ഗ്രന്ഥത്തിന് തന്നെ ഖുര്‍ആനിന്‍റെ ബഹുമാനം കല്‍പിക്കേണ്ടതില്ലല്ലോ, അവ തൊടാന്‍ വുദു ആവശ്യമില്ലെന്നതും അറിയുന്നതാണല്ലോ. എന്നാല്‍ എല്ലാ വിജ്ഞാനഗ്രന്ഥങ്ങള്‍ക്കും അവക്കര്‍ഹമായ ബഹുമാനവും ആദരവും കല്‍പിക്കേണ്ടതുണ്ട്, സമാനമായ ആദരവ് ഖുര്‍ആന്‍ ആയതിന്‍റെ പരിഭാഷ എന്ന നിലയില്‍ അതിനും കല്‍പിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter