പെണ്‍കുട്ടികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിന്‍റെ (ഖുര്‍ആന്‍ മുഴുവനും) അഭിപ്രായം എന്ത്?

ചോദ്യകർത്താവ്

Abdul nazar m t p

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിന് ഏറെ മഹത്വമുണ്ട്. വിവിധ ഹദീസുകളില്‍ അത് വന്നതായി കാണാം. അത് മുമ്പ് വിശദമായി പറഞ്ഞതാണ്, ഇവിടെ വായിക്കാവുന്നതാണ്. ഇത് സ്ത്രീക്കും പുരുഷനും ഒരു പോലെയാണ്, യാതൊരു വ്യത്യാസവുമില്ല. മാത്രവുമല്ല, സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ലാതാവുന്ന സന്ദര്‍ഭങ്ങളില്‍ ശബ്ദം പുറത്തേക്ക് വരാതെ മനസ്സ് കൊണ്ട് ഓതാവുന്നതാണല്ലോ, അത്തരം സമയങ്ങളില്‍ ഇത് ഏറെ ഉപകാരപ്പെടുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter