ഖുര്‍ആന്‍ തൊടാന്‍ വുദു നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ഹഫ് തൊടാന്‍ വുദു നിര്‍ബന്ധമാണ്. ശുദ്ധിയുള്ളവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല (സ്പര്‍ശിക്കരുത്) -  (സൂറതുല്‍വാഖിഅ-79) എന്ന ഖുര്‍ആന്‍ സൂക്തം ഇത് വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ, മുസ്ഹഫ് തൊടലിനെ ഹലാലാക്കാന്‍ ഞാന്‍ വുദു ചെയ്യുന്നു എന്ന് നിയ്യത് ചെയ്താല്‍ നിര്‍ബന്ധമായ വുദു ശരിയാവുന്നതുമാണ്. എന്നാല്‍ വിവേചനപ്രായമെത്തിയ കുട്ടികള്‍ക്ക് പഠിക്കാനായി മുസ്ഹഫ് തൊടാനോ കൊണ്ടുപോകാനോ വുദു നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter