അസ്സലാമു അലൈകും വസ്ത്രത്തിലോ ശരീരത്തിലോ നജസ് ഉണ്ട് (അടിവസ്ത്രം പോലെ). വുളു എടുത്തു ഖുർആൻ പാരായണം നടത്താമോ.അല്ലെൻകിൽ കാണാതെ ഓതുമ്പോൾ നജസ് ഉണ്ട് എൻകിലോ?

ചോദ്യകർത്താവ്

Rasheeda

Jan 2, 2019

CODE :Fiq9035

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വിശുദ്ധ ഖുർആൻ ഓതാൻ നജസിൽ നിന്ന് ശുദ്ധിയാകൽ ശർഥില്ല. അഥവാ ശരീരത്തിലോ വസ്ത്രത്തിലോ നജസ് ഉള്ള അവസ്ഥയിൽ വിശുദ്ധ ഖുർആൻ ഓതാം. എന്നാൽ നജസ് നീക്കിയിട്ട് ഓതലാണ് സുന്നത്ത്. മാത്രവുമല്ല വിശുദ്ധ ഖുർആൻ തൊടാൻ വുളൂഅ് നിർബ്ബന്ധമാണെങ്കിലും ഓതാൻ സുന്നത്തേ ഉള്ളൂ. (അത്തിബ്യാൻ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter