അറബി ഭാഷക്ക് കേരളത്തില്‍ ലഭിച്ച സ്വീകാര്യത
ലോകത്തിലെ വിശിഷ്ട ഭാഷകളില്‍ അത്യുന്ന സ്ഥാനങ്ങളുള്ള ഭാഷയാണ് അറബി ഭാഷ. സെമിറ്റിക് ഭാഷകളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന ഭാഷ അറബി മാത്രമാണ് എന്നത് അതിന്റെധ അസംഖ്യം സവിശേഷതകളില്‍ ഒന്നു മാത്രമാണ്. ലോകത്ത് 28 കോടി ജനങ്ങള്‍ അവരുടെ മാതൃ ഭാഷയായി അറബി ഉപയോഗിക്കുന്നു. സാഹിത്യ മേന്മ കൊണ്ടും സാംസ്‌കാരിക പാശ്ചാതലങ്ങളിലെ അവാച്യമായ ഇടപെടലുകള്‍ കൊണ്ടും അറബി ഭാഷ ഇതര ഭാഷകളില്‍ നിന്നും ഏറെ വൈവിധ്യംപുലര്‍ത്തുന്നു.
അനവധി പദസമ്പത്തും പര്യായങ്ങളും അര്‍ത്ഥവ്യാപ്തി നിറഞ്ഞതുമായ ഭാഷയാണ് അറബി. മാത്രമല്ല ഒരു മിനി മയോ പാധി എന്ന നിലയില്‍ ഭാഷക്ക് നിര്‍വഹിക്കാവുന്ന ധര്‍മ്മം കൃത്യമായി നിര്‍വ്വഹിക്കുന്നതിനു വേണ്ട സിദ്ധികള്‍ അതിനു സ്വന്തമായുണ്ട്.1973 ഐക്യരാഷ്ട്രട സഭ അതിന്റെദ ഭാഷകളില്‍ അറബി ഭാഷയും ഉള്‍പ്പെടുത്തിയത് ഭാഷയുടെ സ്വീകാര്യതയെ മനസ്സിലാക്കിത്തരുന്നു.
ഇന്ത്യയില്‍ അറബി ഭാഷക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത് കേരളത്തിലാണ് കാരണം പ്രാചീന കാലം മുതല്‍ക്കെ അറബികളും കേരളീയരും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. കച്ചവട - വ്യാപാര ബന്ധമായിരുന്നു ഇതിന് പ്രധാന ഹേതുവായത്. കോഴിക്കോട്ടെ സാമൂതിരി രാജാവ് അറബികളെ സാധരം സ്വീകരിച്ചതും അവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലമനുവധിച്ചതും തത്ഫലമായി നിരവധി അറബി കുടുംബങ്ങള്‍ കേരളത്തില്‍ താമസക്കാരായതായി ചരിത്രം രേഖപ്പെടുത്തുന്നു. മാത്രവുമല്ല ഇസ്ലാമിക സംസ്‌കാരം കേരളത്തിലേക്ക് പ്രചരിപ്പിച്ചതും കൊടുങ്ങല്ലൂര്‍ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ പ്രവാചക സവിധത്തില്‍ ചെന്ന് ഇസ്ലാം പുല്‍കിയതും ചരിത്രത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതായി കാണാം.
അറബി സാഹിത്യത്തിന്റെി ഉത്ഥാനത്തിന് അനല്‍പമായ പങ്ക് വഹിച്ചവരാണ് കേരളീയര്‍ വിശിഷ്യ കേരളീയ മുസ്ലിം പണ്ഡിതര്‍. ഒരു ഭാഗത്ത് ഹിംസാത്മക സമീപനം സ്വീകരിച്ച രാജ്യ ശത്രുക്കളെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നപ്പോഴും ആത്മീയവും മതപരവുമായ വൈജ്ഞാനിക പ്രഭ പരത്താന്‍ തങ്ങളുടെ പരണശാലകളെ ഉപയോഗപ്പെടുത്തി. സാഹിത്യത്തില്‍ രചനാവിപ്ലവമാണ് കേരള മുസ്ലിങ്ങള്‍ നടത്തിയത്. ഇതില്‍ സുപ്രധാന പങ്ക് വഹിച്ചവരാണ് മഖ്ദൂം കടുംബം. മുസ്ലിം സാമാന്യ ജനവിഭാഗത്തിന് ഇസ്ലാമിന്റെട കര്‍മ്മധാര പഠിപ്പിക്കാന്‍ ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥം തൂലിക ലോകത്തിന് സമര്‍പ്പിച്ച പണ്ഡിത പ്രതിഭയാണ് മഖ്ദൂം രണ്ടാമന്‍. ലോകത്തിലെ അഷ്ഠദിക്കുകളിലും മതവിദ്യാര്‍ത്ഥികള്‍ പാoശാലകളില്‍ കര്‍മ്മ ശാസ്ത്രം പഠിക്കാനും റഫറന്‍സായും പ്രസ്തുത ഗ്രന്ഥത്തെ സമീപിക്കുന്നു.
അദ്കിയാ, ഇര്‍ശാദുല്‍ ഇബാദ്, ഇഹ്കാമു അഹ്കാമു നികാഹ്, അല്‍ അജ് വി ബത്തുല്‍ അജീബ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അറബി സാഹിത്യത്തിന് സംഭാവന ചെയ്തവരാണ് മഖ്ദൂം കുടുംബം.
പ്രവാചക വര്‍ണനകളാല്‍ ശോഭനമായ ഉമര്‍ ഖാളിയുടെ സ്വല്ലല്‍ ഇലാഹ് എന്ന കാവ്യവും വിശ്വാസ ധാരയെ സമൂഹത്തില്‍ പഠിപ്പിക്കാന്‍ വേണ്ടി നഫാസദ്ദുററും കേരളീയ തൂലികകളാല്‍ അറബി സാഹിത്യത്തിലെ കഴിവും പ്രാപ്തിയും അറിയിച്ചുതരുന്നു. ഉപരി സൂചിത പണ്ഡിതരുടെ പ്രശസ്ഥ ഗ്രന്ഥങ്ങളെ മാത്രമെ ലോകം പരിചയപ്പെട്ടുള്ളൂ. ഇതല്ലാതെ നിരവധി പണ്ഡിതരും അവരുടെ രചനകളും ഇന്നും പല ലൈബ്രറികളിലും സൂക്ഷിച്ചു വെച്ചിട്ടിണ്ട്. ഇവയില്‍ പലതും പ്രസിദ്ധീകരിക്കാത്തവയാണ്. കേരള മുസ്ലിംങ്ങളുടെ രചനകളില്‍ അവരുടെ ജ്ഞാനത്തിന്റെയ വ്യാപ്തിയും അറബി സാഹിത്യത്തിലെ വിവിധ ജ്ഞാനശാഖകളിലെ അവരുടെ ബോധവും ഉയര്‍ത്തിക്കാണിക്കുന്നു എന്നത് അറേബ്യന്‍ രചനകളില്‍ നിന്നും വൈവിധ്യം പുലര്‍ത്തുന്നു. തീര്‍ത്തും നിഷ്‌ക്കളങ്ക രചനകളാണ് ഇവരില്‍ നിന്നും പ്രസരണം ചെയ്തത്. ഗാന്ധിജി, ടാഗോര്‍, മൗലാനാ ആസാദ്, കുമാരനാശാന്‍, തകഴി, കമലാസുരയ്യ, കെ.കെ.എന്‍.കുറുപ്പ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‌ത്തെനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കുകളായ മഹാഭാരതം, രാമായണം, പഞ്ചതന്ത്രകഥകള്‍ തുടങ്ങിയവയും അറബിയില്‍ ലഭ്യമാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ നിരവധിയാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഇബ്നുഖല്ദൂ്‌നിന്റെം മുഖദ്ദിമ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് ഡോ.ത്വാഹാഹുസൈന്റെന പാതിരാക്കുയിലിന്റെമ രാഗം, അല്‍-ബൈറൂനിയുടെ ഇന്ത്യാചരിത്രം, ഖലീല്ജി്ബ്രാന്റെക കൃതികള്‍ തുടങ്ങിയവ ഇതില്‍ പ്രമുഖമാണ്. കേരളീയ പണ്ഡിതന്മാരായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെട ഫത്ഹുല്‍ മുഈന്‍, അബ്ദുസ്സമദ് അല്‍-കാതിബിന്റെ അല്ഫടറാഇദ്, ഡോ.മുഹ്യിദ്ദീന്‍ ആലുവായി, മൗലവി അലി കൊച്ചന്നൂരി, ഡോ. ഹംസമലബാരി തുടങ്ങിയവരുടെ അറബി ഗ്രന്ഥങ്ങള്‍ അറേബ്യന്‍ നാടുകളില്‍ പാഠപുസ്തകങ്ങളാണ്. മലയാളത്തില്‍ നിന്നും അറബിയിലേക്കും വിവര്ത്തടനങ്ങള്‍ നടന്നിട്ടുണ്ട്. ബെന്യമിന്റെി ആടു ജീവിതം (അയ്യാമുല് മാഇസ്) ഇതിലെ അവസാന വിവര്ത്ത ന കൃതിയാണ്.
അറബി ഭാഷയില്‍ കേരളത്തിന്റെഇ ചരിത്രം രചിക്കപ്പെട്ടത് എടുത്തു പറയാതിരിക്കാന്‍ സാധ്യമല്ല. തുഹ്ഫത്തുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുമ്പീന്‍ എന്നീ ലോകപ്രശസ്ഥ ചരിത്ര ഗ്രന്ഥങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. പ്രവാചക ചരിത്രങ്ങള്‍ യാത്രാ നിവാരണങ്ങള്‍, ഇസ്ലാമിക സംസ്‌കാരങ്ങള്‍ തുടങ്ങി ചരിത്രത്തില്‍ രചിക്കപ്പെട്ട കേരളത്തിലെ അറബി ഗ്രന്ഥങ്ങള്‍ നിരവധിയാണ്.
തുഹ്ഫത്തുല്‍ മുജാഹിദീന്‍
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (991/1583) രചിച്ച വിഖ്യാതമായ ഈ ഗ്രന്ഥം പോര്‍ച്ചുഗീസുകാരുടെ മലബാറിലെ ആദ്യകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നു. മാത്രമല്ല തങ്ങളുടെ രാജ്യം അക്രമിക്കുകയും തങ്ങളെ മര്‍ദ്ദിക്കുകയും ചെയ്ത പോര്‍ച്ചുകീസുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജിഹാദിന്റെക പ്രധാന്യം, കേരളത്തിലേക്ക് ഇസ്ലാമിന്റെക ആഗമനം, ചേരമാന്‍ പെരുമാളിന്റെ് ഇസ് ലാമിക ആശ്ശേഷണം, മലബാറിലെ ഹൈന്ദവരുടെ ആചാര സമ്പ്രദായങ്ങള്‍, പ്രാദേശിക ഭരണാധികാരികള്‍ മുസ് ലിംകളോട് കാണിച്ച സൗമനസ്യവും ആദരവും മൂലം വ്യാപാര രംഗത്ത് നേടിയ പുരോഗതി തുടങ്ങിയ വിവരണങ്ങളാണ് ആദ്യ മൂന്ന് അധ്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
1498 ല്‍ പോര്‍ച്ചുഗീസുകാര്‍ മലബാര്‍ തീരത്ത് കപ്പലിറങ്ങിയത് മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസുകാരുടെ ചരിത്രം പ്രധിപാദിക്കുന്നതാണ് നാലാം അധ്യായം. പോര്‍ച്ചുഗീസുകാരുടെ ആഗമന സമയത്ത് മുസലിംകളുടെ അവസ്ഥയെ കുറിച്ചും വാണിജ്യ രംഗത്തെ ഗതിവിഗതികളെക്കുറിച്ചും പ്രസ്തുത അധ്യായം വെളിച്ചം വീശുന്നു.
തഹ് രീളു അഹ് ലുല്‍ ഈമാന്‍ അലാ ജിഹാദ് അബ്ദത്തി സല്‍ ബാന്‍
പ്രാസനിബന്ധമായ 173 ഈരടികളുള്ള ഈ കവിത ശൈഖ് സൈനുദ്ദീന്‍ അല്‍ മഅബരി (1521) യുടെ തൂലികയില്‍ നിന്നും വിരചിതമായതാണ്. മുസലിംകള്‍ക്കെതിരെ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് സാക്ഷിയായ കവി ശത്രുക്കള്‍ക്കെതിരെ സധൈര്യം പോരാടാന്‍ ആഹ്വാനം ചെയ്തു. ഈ ആഹ്വാനമാണ് തഹ് രീളു അഹ് ലുല്‍ ഈമാന്‍ അലാ ജിഹാദ് അബ്ദത്തി സല്‍ബാന്‍. ദൈവത്തെ പുകയ്തിയും പ്രവാചകനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടും തുടങ്ങുന്ന പ്രസ്തുത കവിത മുഖ്യ പ്രമേയമായ പോര്‍ച്ചുഗീസുകാരുടെ ക്രൂരകൃത്യങ്ങള്‍ വിവരിക്കുന്നു. ഈ വിവരണത്തിനു ശേഷം ഇതിനെതിരെ ധര്‍മ്മസമരം (ജിഹാദ്) നടത്തേണ്ട ആവശ്യകത ബോദ്യപ്പെടുത്തുന്നു. ഇസ്‌റാഈല്‍ വംശത്തിന്റെശ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാനും നന്മയുടെ പാതയില്‍ ഉറച്ചു നില്‍ക്കണമെന്നുള്ള ഉപദേശവും നല്‍കി കവിത അവസാനിക്കുന്നു.
ഫത്ഹുല്‍ മുബീന്‍
573 ഈരടികളുള്ള ദീര്‍ഘമായ ഈ കാവ്യം കോഴിക്കോട് ഖാസി കുടുംബത്തിലെ പ്രഗത്ഭ പണ്ഡിതനായ ഖാസി മഹമ്മദ് രചിച്ചതാണ്. കോഴിക്കോട്ടെ സാമൂതിരിമാരുടെ കീഴില്‍ മുസ്ലിംകളുടെ സ്ഥിതി, പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധം എന്നീ ചരിത്ര സംഭവങ്ങള്‍ പ്രതിപാദിക്കുന്ന കവിത സാമൂതിരി കാഴ്ച്ചവെച്ച മാതൃക അനുകരിക്കവാന്‍ മുസ്ലിംകളെ പ്രേരിപ്പിക്കുന്നതായിരുന്നു. കൂടാതെ സാമൂതിരിയുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയതിന്റെൃ വര്‍ണ്ണന പ്രസ്തുത കവിതയെ മനോഹരമാക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‌കൊമള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനം തുടങ്ങിയതെങ്കിലും തൊഴില്പയരമായും സാമൂഹികമായും വലിയ മാറ്റത്തിന് തന്നെ അത് വഴിയൊരുക്കിയെന്നത് പില്കാാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‌സു്കളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്ഥി കളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്വദകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്ഫ്ങ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത് ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.
Leave A Comment